ഐശ്വര്യ റായി മകൾക്ക് പേരിടാൻ മറന്നു പോയി, നാല് മാസം ആയത് അറിഞ്ഞില്ല, വെളിപ്പെടുത്തി നടി
ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. വിവാഹത്തിന് ശേഷം ഏറ്റവും കൂടുതൽ ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ച ദമ്പതിമാർ കൂടിയാണിവർ. വിവാഹത്തിന് തൊട്ട് പിന്നാലെ തന്നെ ഐശ്വര്യയുടേയും അഭിഷേക് ബച്ചന്റേയും വിവാഹമോചനക്കഥകൾ ബോളിവുഡ് കോളങ്ങളിൽ ഇടംപിടിച്ചിരുന്നു.
ആഷിനേയും ജൂനിയർ ബച്ചനേയും പോല തന്നെ മകൾ ആരാധ്യയ്ക്കും ആരാധകരേറെയാണ്. കുട്ടിയുടെ ചെറിയ വിശേഷങ്ങൾ പോലും ബോളിവുഡ് കോളങ്ങളിൽ ചർച്ചയാവാറുണ്ട്. 2011 ലാണ് ആഷ് അഭിഷേക് ദമ്പതികൾക്ക് മകൾ ആരാധ്യ ജനിക്കുന്നത്. മകളുടെ ജനനത്തോടെ ആഷ് അഭിനയത്തിൽ നിന്ന് പൂർണ്ണമായും മാറി നിൽക്കുകയായിരുന്നു. ഇപ്പോഴിത ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് ആരാധ്യയുടെ പേരിനെ കുറിച്ചാണ്. ഐശ്വര്യ തന്നെയാണ് ഒരു വോഗ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ മകൾക്ക് പേരിട്ടതിന കുറിച്ച് വെളിപ്പെടുത്തിയത്. മകൾക്ക് പേരിടാൻ മറന്നു പോയെന്നാണ് താരറാണി പറയുന്നത്.

ബോളിവുഡ് സിനിമാലോകം ഏറെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഐശ്വര്യയുടേയും അഭിഷേകിന്റേയും. 2007ലായിരുന്നു ഇവരുടെ വിവാഹം. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ഐശ്വര്യ വിവാഹിതയാകുന്നത്. വിവാഹ ശേഷം ആഷ് സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു . ഇത് ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. സിനിമയിൽ നിന്ന് മാറി നന്നുവെങ്കിലും ഫാഷൻ ഷോകളിൽ നടി സജീവമായിരുന്നു.

2011 നവംബർ 16 നാണ് ഐശ്വര്യ- അഭിഷേക് ദമ്പതികൾക്ക് മകൾ ആരാധ്യ ബച്ചൻ ജനിക്കുന്നത്. താരകുടുംബത്തെ പോലെ തന്നെ ആരാധകരും ഏറെ ആകാംക്ഷയോടെയാണ് കുഞ്ഞിനായി കാത്തിരുന്നത്. ബച്ചൻ കുടുംബം തന്നെയായിരുന്നു കുഞ്ഞ് ജനിച്ച വിവരം അന്ന് ആരാധകരോട് പങ്കുവെച്ചത്. പിന്നീട് ബോളിവുഡ് കോളങ്ങളിൽ ആരാധ്യ സ്ഥിരം ചർച്ചാ വിഷയമാവുകയായിരുന്നു. ഫാഷൻ വീക്കുകളിലും മറ്റും ഐശ്വര്യക്കൊപ്പം മകളും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇത് വിമർശനങ്ങൾവരെ സൃഷ്ടിച്ചിരുന്നു. തുടക്കത്തിൽ ക്യാമറയെ അഭിമുഖീകരിക്കാൻ ആരാധ്യയ്ക്ക് ഭയമായിരുന്നു പിന്നീട് ഇത് മാറുകയും ചെയ്തു.

ഇപ്പോഴിത മകൾക്ക് പേരിട്ടതിനെ കുറിച്ച് ആഷ് പറയുകയാണ്. നാലാം മാസത്തിലാണ് മകൾക്ക് പേരിട്ടതെന്നാണ് നടി പറയുന്നത്. ആരാധ്യ എന്നാൽ ആരാധനയ്ക്ക് യോഗ്യനായവൾ എന്നാണ്. താനും അഭിഷേകും ആദ്യം മുതൽ ആ പേര് ആയിരുന്നു പരിഗണിച്ചിരുന്നത്. എന്നാൽ കുടുംബാംഗങ്ങളുടേയും അഭിപ്രായം പരിഗണിച്ചിരുന്നു. മകൾ ജനിച്ചതിന് ശേഷം സമയം പോയത് അറിഞ്ഞിരുന്നില്ല. വളരെ പെട്ടെന്നായിരുന്നു നാല് മാസം കടന്നു പോയത്. മകളോടൊപ്പമുള്ള ഒരോ നിമിഷവും ആഘോഷിക്കുകയായിരുന്നു. സമയം തികയാതെ വന്നുവെന്നും നടി 2012 ൽ വോഗ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Recommended Video

മകൾ ആരാധ്യയില്ലാതെ തനിക്ക് ഒരു നിമിഷം പോലും ജീവിക്കാൻ കഴിയില്ലെന്ന് ഐശ്വര്യ ഒരിക്കൽ ഡിഎൻ എയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആരാധ്യയിലൂടെ എന്നെ തന്നെയാണ് കാണുന്നത്. മകളോടൊപ്പമുള്ള ഓരോ നിമിഷവും ഏറെ സന്തോഷം നൽകുന്നതാണ്. എല്ലാദിവസവും അവളേയും കൊണ്ട് സ്കൂളിൽ പോകുന്നതൊക്കെ താൻ ആസ്വദിക്കുന്നുണ്ടെന്നും ആഷ് അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications











