For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എല്ലാ രണ്ട് മാസം കൂടുമ്പോഴും മനീഷ കാമുകന്മാരെ മാറ്റും, ആ നടി കാരണം ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്'; ഐശ്വര്യ റായ്

  |

  ഇന്ത്യൻ സിനിമയിൽ അന്നും ഇന്നും ഒരുപാട് ആരാധകരുള്ള രണ്ട് താര സുന്ദരിമാണ് ഐശ്വര്യ റായിയും മനീഷ കൊയ്രാളയും. രണ്ടപേരും പ്രേക്ഷകർക്ക് ഇത്രയേറെ പ്രിയപ്പെട്ടവരായി മാറിയത് മണിരത്നം സിനിമകളിലൂടെയാണ്.

  ബോംബെയാണ് മനീഷയുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമയായി ആരാധകർ കാണുന്നത്. കാരണം മനീഷയെ അത്രത്തോളം ഭം​ഗിയിലും സ്വഭാവിക അഭിനയ ശൈലിയും ബോംബെയ്ക്ക് മുമ്പോ പിമ്പോ ആരാധകർക്ക് കാണാൻ സാധിച്ചിട്ടില്ല എന്നതാണ്.

  Also Read: 'ബീന വീണ്ടും അമ്മയായി...., വയസ് കാലത്ത് ബീന വീണ്ടും അമ്മയായോയെന്ന് ചിലർക്ക് തോന്നും'; മനോജും ബീനയും പറഞ്ഞത്!

  മനീഷയ്ക്ക് ബോംബെയാണ് മണിരത്നം സമ്മാനിച്ചതെങ്കിൽ ഐശ്വര്യയ്ക്ക് ഇരുവർ അടക്കമുള്ള മണിരത്നത്തിന്റെ എക്കാലത്തേയും മാസ്റ്റർ പീസ് ചിത്രങ്ങളിൽ ഭാ​ഗമാകാൻ സാധിച്ചു. ഇരുവരും ഇന്ത്യൻ സിനിമയുടെ അഭിമാനമായ താരങ്ങൾ ആണെങ്കിൽ കൂടിയും നേരിൽ കണ്ടാൽ ഉടൻ അടിയാണ്.

  ഒരു കാലത്ത് ഇരുവരും രാജീവ് മുല്‍ചന്ദാനിയുെട പേരിൽ നടത്തിയ വഴക്ക് മാധ്യമങ്ങളിൽ വലിയ വാർത്തയായിട്ടുള്ളതാണ്. മനീഷയുടെ കാമുകനായിരുന്ന രാജീവ് മുല്‍ചന്ദാനി ഐശ്വര്യ റായിയെ മനപൂർവം പുറത്താക്കി എന്ന തരത്തിലുള്ള പരാമർശം മനീഷ നടത്തിയതിന് ശേഷമാണ് ഇരുവരും തമ്മിലുള്ള വഴക്ക് ആരംഭിച്ചത്.

  പ്രമുഖ മോഡലും ഫോട്ടോഗ്രാഫറുമായ രാജീവ് മുല്‍ചാന്ദനി മനീഷ കൊയ്‌രാളയ്ക്ക് വേണ്ടി ഐശ്വര്യ റായിയെ ഉപേക്ഷിച്ചുവെന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്ത കൂടി വന്നതോടെ ഐശ്വര്യ പ്രകോപിതായായി. പിന്നാലെ മനീഷയ്ക്ക് ചുട്ട മറുപടിയും ഐശ്വര്യ ഒരു അഭിമുഖത്തിനിടെ നൽകി.

  മാധ്യമത്തിൽ വന്ന വാർത്തയിൽ രാജീവിന് എന്താണ് പറയാനുള്ളതെന്നും ഐശ്വര്യ തിരക്കിയിരുന്നു. രാജീവിനോട് വിഷയത്തെ കുറിച്ച് സംസാരിച്ചതായി ഐശ്വര്യ തന്നെയാണ് വെളിപ്പെടുത്തിയത്.

  'ഒരു പ്രമുഖ മാധ്യമം മനീഷയ്ക്ക് വേണ്ടി രാജീവ് എന്നെ ഉപേക്ഷിച്ചുവെന്ന് വാര്‍ത്ത കൊടുത്തായി കണ്ടു. അതിലെ സത്യാവസ്ഥ അറിയാനായി ഞാന്‍ രാജീവിനെ വിളിച്ചിരുന്നു. രാജീവ് എന്റെ നല്ല സുഹൃത്ത് മാത്രമാണ്. അതിനപ്പുറം ഒന്നുമില്ല.'

  'അവരുടെ പ്രണയകഥയില്‍ കയറാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. രണ്ട് മാസത്തിൽ കൂടുതൽ ഞാൻ അവരെ ഒരുമിച്ച് കണ്ടിട്ടില്ല. പിന്നെ എല്ലാ രണ്ട് മാസം കൂടുമ്പോഴും മനീഷയെ പല ആളുകളുടെ കൂടെയാണ് ഞാൻ കണ്ടിട്ടുള്ളത്.'

  Also Read: മുന്നിലിരിക്കുന്ന വെള്ളം പോലും എടുത്ത് കുടിക്കാത്ത ആളായിരുന്നു, ആ രണ്ടു വർഷം കൊണ്ട് പൃഥ്വി ആകെ മാറി: മല്ലിക

  'എനിക്കിപ്പോഴും ആ വാ​ർത്ത വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ശരിക്കും എന്നെ ഞെട്ടിച്ച കാര്യമായിരുന്നു അത്. ഞാന്‍ ചിന്തിച്ചത് ആ ലേഖനം ആധികാരികമായിട്ടുള്ളത് ആയിരുന്നെങ്കില്‍ എന്തുകൊണ്ടാണ് 1994ല്‍ തന്നെ പുറത്ത് വന്നില്ല എന്നതാണ്.'

  'ആ വിഷയം എന്നെ നന്നായി ബാധിച്ചു. ജീവിതത്തിലെ പല തുടങ്ങള്‍ക്കും അതൊരു പ്രശ്‌നമായി വന്നു. ഞാനൊരു ഭ്രാന്തിയെ പോലെ കരഞ്ഞ നാളുകളുണ്ടായിരുന്നു.'

  'ഏതെങ്കിലും ഒരു പ്രത്യേക പേരിനൊപ്പം എന്റെ പേര് ബ്രാക്കറ്റ് ചെയ്യപ്പെടാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. മനീഷ ഇപ്പോഴും ആ വിഷയം പൊക്കി കൊണ്ടുവരാറുണ്ട്.'

  'എനിക്ക് പക്ഷെ ഇപ്പോൾ മനീഷയോട് വെറുപ്പോ ദേഷ്യമോ ഇല്ല' എന്നാണ് ഐശ്വര്യ പറഞ്ഞത്. ഐശ്വര്യയുടെ പ്രതികരണം വന്ന ശേഷവും മനീഷ പരിഹസിക്കുക തന്നെയാണ് ചെയ്തത്.

  മോഡലിങ് രംഗത്ത് നിന്ന് സിനിമയിലെത്തിയ താര സുന്ദരിയാണ് മനീഷ കൊയ്രാള. കൂടുതലും ഹിന്ദി, തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം ജനിച്ചത് നേപ്പാളിലാണ്.

  ഓഗസ്റ്റ് 16, 1970 ജനിച്ച നടിക്ക് 52 വയസാണ് പ്രായം. നേപ്പാളി ചിത്രമായ ഫേരി ഭേട്ടുല അഭിനയിച്ചുകൊണ്ടാണ് നടിയുടെ തുടക്കം. താരത്തിന്റെ സഹോദരൻ സഹോദരന്‍ സിദ്ധാര്‍ത്ഥ് കൊയ്രാളയും ഒരു നടനാണ്.

  English summary
  Aishwarya Rai Bachchan Once Open Up About Manisha Koirala Bad Nature-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X