For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യറായിയെ ഡബ്ബ് ചെയ്യാൻ അനുവദിച്ചില്ല, അവർ ഒഴിവാക്കി, സംഭവം വെളിപ്പെടുത്തി നടി

  |

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുളള താരമാണ് ഐശ്വര്യ റായി ബച്ചൻ. തെന്നിന്ത്യൻ സിനിമയിലൂടെ കരിയർ ആരംഭിച്ച താരം പിന്നീട് ഇന്ത്യൻ സിനിമയുടെ തന്നെ സ്വപ്ന സുന്ദരിയാവുകയായിരുന്നു. ഭാഷാ വ്യത്യാസമില്ലാതെ എല്ലാവരും താരത്തെ നെഞ്ചിലേറ്റിയിരുന്നു. ഐശ്വര്യയുടെ ബോളിവുഡ് ചിത്രങ്ങൾ പലതും തെന്നിന്ത്യയിലും മികച്ച കാഴ്ചക്കാരുണ്ട്. വൻ വിജയകരമായ സിനിമ ജീവിതമായിരുന്നു ഐശ്വര്യ റായിയുടേത്.

  അതിസുന്ദരിയായി രാഷ്മികയുടെ കിടിലന്‍ ചിത്രങ്ങള്‍, കാണാം

  മിനിസ്ക്രീനിലേയ്ക്ക് മുകേഷിന്റെ തിരിച്ചു വരവ്, പ്രമുഖ ചാനൽ കൈവിട്ടപ്പോൾ താരത്തെ സ്വീകരിച്ച് മറ്റൊരു ചാനൽ

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിനെ ഒഴിവാക്കപ്പെട്ട ഒരു സംഭവമാണ്. ഒരു ദേശീയ മാധ്യമമാണ് ഇതു സസംബന്ധമായ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ലോകസുന്ദരി പട്ടം ലഭിക്കുന്നതിന് മുൻപ് നടന്ന സംഭവമാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു സീരിയലിൽ നടിയെ ഡബ്ബ് ചെയ്യാൻ അനുവദിച്ചിരുന്നില്ല. ഭത്യപിതാവ് അമിതാഭ് ബച്ചനോടാണ് ഇക്കാര്യം ഐശ്വര്യ തുറന്ന് പറഞ്ഞത്.

  ഒരു വീട്ടിൽ നിന്ന് രണ്ട് ബന്ധം വേണ്ടെന്ന് പ്രകാശൻ,മകളെ ഒഴിയാൻ വിക്രമിനോട് രൂപ,മൗനരാഗം എപ്പിസോഡ്

  ലോകസുന്ദരയാവുന്നതിന് മുൻപ് ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റാകാൻ ഐശ്വര്യ റായി ആഗ്രഹിച്ചിരുന്നു. എന്നാൽ ഒരു ടെലിവിഷൻ സീരിയലിൽ നിന്ന് നടിയെ ഒഴിവാക്കുകയായിരുന്നു. അമിതാഭ് ബച്ചനോടൊപ്പമുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സമാനമായ അനുഭവം അമിതാഭ് ബച്ചനും വെളിപ്പെടുത്തിയിരുന്നു. തുടക്കകാലത്ത്, ശബ്ദത്തിന്റെ ഗാഭീര്യം കാരണം തന്നേയും ഡബ്ബിംഗ് മേഖലയിൽ നിന്ന് ഒഴിവാക്കിയെനനാണ് താരം പറയുന്നത്. താരങ്ങളുടെ വർഷങ്ങൾക്ക് മുമ്പുള്ള അഭിമുഖം വീണ്ടും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയാണ്.

  മോഡലിംഗിൽ നിന്നാണ് ഐശ്വര്യ റായി സിനിമയിൽ എത്തുന്നത്. 1997 ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രമായ ഇരുവറിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. മോഹൻലാലിന്റെ നായികയായിട്ടായിരുന്നു തുടക്കം. ഇരുവറിലൂടെ നടി തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഒറ്റ ചിത്രത്തിലൂടെ തന്നെ സൗത്തിൽ മികച്ച ആരാധകരെ നേടാൻ ഐശ്വര്യയ്ക്ക് കഴിഞ്ഞിരുന്നു. പിന്നീട് ജീൻസ് എന്ന ചിത്രവും ചെയ്തിരുന്നു. ചിത്രവും മികച്ച വിജയം നേടിയിരുന്നു. ഐശ്വര്യ റായിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രം വലിയ പരാജയമായിരുന്നു. പിന്നീട് 1999 ൽ പുറത്ത് ഇറങ്ങിയ ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽസ്ഥാനം ഉറപ്പിക്കുന്നത്.

  സിനിമയിലും മോഡലിംഗിലും ഒരുപോലെ സജീവമായിരുന്നു ഐശ്വര്യ. നിരവധി പുരസ്കാരങ്ങളും നടിയെ തേടിയെത്തിയിട്ടുണ്ട്. ബോളുവുഡിലെ ഒട്ടുമിക്ക മുൻനിരനായകന്മാർക്കൊപ്പവും ഐശ്വര്യ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമയിൽ സജീവമായി നിൽക്കുമ്പോഴാണ് താരം വിവാഹിതയാവുന്നത്. 2007 ൽ ആയിരുന്നു അഭിഷേക് ബച്ചനുമായുളള ഐശ്വര്യയുടെ വിവാഹം. കല്യാണത്തോടെ അഭിനയത്തിന് ഇടേവള കൊടുക്കുകയായിരുന്നു. സിനിമയിൽ നിന്ന് മാറി നിന്നുവെങ്കിലും ഫാഷൻ ഷോകളിൽ നടി സജീവമായിരുന്നു. സിനിമയിൽ സജീവമായിരുന്നില്ലെങ്കിലും ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ഐശ്വര്യ ചർച്ചാ വിഷയമായിരുന്നു .നടിയുടെ ചെറിയ വിശേഷങ്ങൾ പോലും വലിയ വാർത്തയായിരുന്നു.

  ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

  മകൾ ആരാധ്യ മുതിർന്നതിന് ശേഷമാണ് ഐശ്വര്യ വീണ്ടും സിനിമയിൽ സജീവമായത്. രൺബീർ കപൂർ, അനുഷ്ക ശർമ എന്നിവർ പ്രധാന വേഷത്തിലെത്തിയ 'ഏ ദില്‍ ഹെ മുഷ്‌കില്‍' എന്ന ചിത്രത്തിലൂടെയായിരുന്നു മടങ്ങി വരവ്. ചിത്രത്തില നടിയുടെ ഗെറ്റപ്പും വലിയ ചർച്ചയായിരുന്നു. ഗംഭീരം മേക്കോവറിലാണ് നടി സിനിമയിൽ എത്തിയത്. ഒരു ഇടവളയ്ക്ക് ശേഷം വീണ്ടും ഐശ്വര്യ തെന്നിന്ത്യൻ സിനിമയിലേക്ക് മടങ്ങി വരുകയാണ്. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയൻ സെൽവനാണ് ഐശ്വര്യയുടെ പുതിയ ചിത്രം. വൻ താരനിര അണിനിരക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് പുറത്ത് എത്തുന്നത്. ഇരട്ട കഥാപാത്രത്തിലാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

  Read more about: aishwarya rai bachchan
  English summary
  Aishwarya Rai Bachchan Opens Up She Rejected As A Dubbing Artist In A TV Serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X