For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിഷേകില്‍ കണ്ട മികച്ച ഗുണങ്ങള്‍ പറഞ്ഞ് ഐശ്വര്യ റായ്, പ്രിയതമനെ കുറിച്ച് മനസുതുറന്ന് നടി

  |

  ബോളിവുഡ് സിനിമാലോകത്ത് കൂടുതല്‍ ആരാധകരുളള താരദമ്പതികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. താരകുടുംബത്തിന്റെ പുതിയ വിശേഷങ്ങളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. 2007ല്‍ വിവാഹിതരായ ഐശ്വര്യയും അഭിഷേകും സന്തുഷ്ടകരമായ ദാമ്പത്യ ജീവിതവുമായാണ് മുന്നോട്ട് പോയത്. സിനിമയില്‍ മുന്‍നിര നായികയായി തിളങ്ങിനില്‍ക്കുന്ന സമയത്താണ് ഐശ്വര്യയെ അഭിഷേക് വിവാഹം കഴിക്കുന്നത്. ആരാധകരും സിനിമാലോകവും ഒന്നടങ്കം ആഘോഷിച്ച താരവിവാഹം കൂടിയായിരുന്നു ഇവരുടേത്.

  നടി ഹര്‍ഷികയുടെ കിടിലന്‍ ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം

  ധൂം 2 സിനിമയുടെ സമയത്താണ് ഐശ്വര്യയുമായി അഭിഷേക് പ്രണയത്തിലായത്. നടനേക്കാള്‍ രണ്ട് വയസ് പ്രായകൂടുതലുണ്ട് ഐശ്വര്യയ്ക്ക്. വിവാഹ ശേഷവും സിനിമയില്‍ സജീവമായിരുന്നു ഐശ്വര്യ റായ്. ബോളിവുഡിന് പുറമെ തമിഴ് സിനിമകളില്‍ അഭിനയിച്ചും ഐശ്വര്യ റായ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. 2011ലാണ് മകള്‍ ആരാധ്യ അഭിഷേകിന്‌റെയും ഐശ്വര്യയുടെയും ജീവിതത്തിലേക്ക് എത്തിയത്.

  മകളുടെ കാര്യങ്ങള്‍ നോക്കാനായി കുറെ നാള്‍ സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു ഐശ്വര്യ. പിന്നീട് ഒരിടവേളയ്ക്ക് ശേഷമാണ് ബോളിവുഡില്‍ വീണ്ടും സജീവമായത്. ഹിന്ദി സിനിമാ ലോകത്തെ മാതൃകാ ദമ്പതികളായാണ് ഐശ്വര്യയും അഭിഷേകും അറിയപ്പെടുന്നത്. വിവാഹം കഴിഞ്ഞ് 14 വര്‍ഷങ്ങള്‍ ആവുമ്പോഴും പ്രശ്‌നങ്ങളൊന്നും ഇല്ലാതെയാണ് ഇരുവരും ദാമ്പത്യജീവിതം തുടരുന്നത്. ഐശ്വര്യ സിനിമയില്‍ ഇല്ലാത്ത സമയത്തും അഭിഷേക് സജീവമായിരുന്നു.

  നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ബോളിവുഡില്‍ അഭിനയിച്ച താരമാണ് അഭിഷേക് ബച്ചന്‍. അതേസമയം അഭിഷേകിന്‌റെ മികച്ച ഗുണങ്ങളെ കുറിച്ച് ഒരഭിമുഖത്തില്‍ മനസുതുറന്നിരിക്കുകയാണ് ഐശ്വര്യ. ഫിലിം ഫെയറിന് നല്‍കിയ ഐശ്വര്യ റായിയുടെ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുന്നത്‌. അവന്‍ സ്‌പെഷ്യലാണ്. കാരണം അവന്‍ അവനായി തന്നെ ഇരിക്കുന്നു. അഭിഷേക് ഒരു സാധാരണ മനുഷ്യനാണ് എന്ന് ഐശ്വര്യ പറയുന്നു.

  ഒരു മുറിയിലേക്ക് വരുമ്പോള്‍ അവനില്‍ തന്‌റെ പാരമ്പര്യവും വളര്‍ത്തുഗുണവും പ്രകടമാവും. നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും, എപ്പോഴും സംസാരിക്കാന്‍ കഴിയുന്ന വ്യക്തിയാണ് അഭിഷേക്. അവനുമായി എത്രസമയം വേണമെങ്കിലും ചെലവഴിക്കാം, തമാശകള്‍ പങ്കുവെക്കാം, ആസ്വദിക്കാം, നിങ്ങള്‍ക്ക് തീവ്രമായ ഒരു സംഭാഷണം അഭിഷേകുമായി നടത്താനാകും. സിനിമാ പാരമ്പര്യമുളള കുടുംബത്തിലാണ് ജനിച്ചതെന്ന ജാഡകളൊന്നും അഭിഷേന്‌റെ സ്വഭാവത്തില്‍ പ്രകടമാവാറില്ലന്നും ഐശ്വര്യ പറയുന്നു.

  തലവേദനയില്‍ തുടക്കം, ഒമ്പത് ശസ്ത്രക്രിയകളും 33 റേഡിയേഷനുകളും ചെയ്തു, ശരണ്യയുടെ ചികില്‍സയുടെ നാളുകള്‍ ഇങ്ങനെ

  അവന്‍ നിങ്ങളോട് തമാശ പറയുമ്പോഴും നേരായ മുഖമുള്ള ഒരാളാണ്. അവന്‍ ജനിച്ചത് ഷോ ബിസ് ലോകത്താണ്. അദ്ദേഹത്തിന് ഒരു പാരമ്പര്യമുണ്ട്. എന്നാല്‍ അവനില്‍ അതൊന്നും പ്രകടമല്ല. അതാണ് ഏറ്റവും നല്ല കാര്യം. എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാനും ഇടപഴകാനും കഴിയുന്ന വ്യക്തിയാണ് അഭിഷേക്. അവന്‍ എന്റെ ഭര്‍ത്താവാണ്, എന്റെ കുട്ടിയുടെ പിതാവാണ്, പ്രിയമതമനെ കുറിച്ച് അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞ വാക്കുകളാണിവ.

  അദ്ദേഹത്തിന്‌റെ പ്രകടനം അത്ഭുതപ്പെടുത്തി, ക്ഷീണിച്ചതായോ ഡയലോഗ് തെറ്റിക്കുന്നതായോ കണ്ടിട്ടില്ല: പൃഥ്വിരാജ്‌

  അതേസമയം മണിരത്‌നത്തിന്‌റെ പൊന്നിയിന്‍ സെല്‍വനാണ് ഐശ്വര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം. വമ്പന്‍ താരനിര അണിനിരക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്‌റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 500 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ മന്ദാകിനി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. മണിരത്‌നത്തിന്‌റെ ഡ്രീം പ്രോജക്ടായിട്ടാണ് പൊന്നിയിന്‍ സെല്‍വന്‍ വരുന്നത്.

  മമ്മൂക്കയുടെയും ലാലേട്ടന്‌റെയും ഡേറ്റ് ഒരുമിച്ച് കിട്ടിയാല്‍ ആരുടെ പടം ചെയ്യും, ഒമര്‍ ലുലുവിന്‌റെ മറുപടി

  ഒരിടവേളയ്ക്ക് ശേഷമാണ് ഐശ്വര്യ റായ് വീണ്ടും തമിഴില്‍ അഭിനയിക്കുന്നത്. തമിഴില്‍ എന്തിരനാണ് ഐശ്വര്യ റായ് അവസാനമായി അഭിനയിച്ച ചിത്രം. 2018ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ഫന്നെ ഖാന്‍ ആണ് ഐശ്വര്യയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. നാല് വര്‍ഷത്തിന് ശേഷമാണ് നടിയുടെ തിരിച്ചുവരവ്. അതേസമയം അഭിഷേക് ബച്ചനും അഭിനയ രംഗത്ത് സജീവമാണ്.

  സിനിമകള്‍ക്ക് പുറമെ വെബ് സീരിസുകളില്‍ അഭിനയിച്ചും നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്. ഹോട്ട് സ്റ്റാറില്‍ പുറത്തിറങ്ങിയ ദി ബിഗ് ബുള്‍ എന്ന സിനിമയാണ് നടന്‌റെതായി ഒടുവില്‍ റിലീസ് ചെയ്തത്. ബോബ് ബിശ്വാസ്, ദസ്വി തുടങ്ങിയവയാണ് അഭിഷേകിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങള്‍.

  നസ്രിയയും അനന്യയും മേഘ്‌നയുടെ കുഞ്ഞിനെ വിളിക്കുന്ന പേരുകള്‍, തുറന്നുപറഞ്ഞ് നടി

  ഐശ്വര്യയേക്കാള്‍ അഭിഷേകാണ് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആക്ടീവാകാറുളളത്. പുതിയ സിനിമകളുടെ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം നടന്‍ എപ്പോഴും എത്താറുണ്ട്. അഭിനയത്തിന് പുറമെ നിര്‍മ്മാണ രംഗത്തും തുടക്കം കുറിച്ചിട്ടുണ്ട് അഭിഷേക്. ഐശ്വര്യയ്ക്ക് ശേഷമാണ് അഭിഷേക് സിനിമയില്‍ എത്തുന്നത്. 2000ത്തില്‍ പുറത്തിറങ്ങിയ റെഫ്യൂജി എന്ന ചിത്രത്തിലൂടെയാണ് നടന്റെ തുടക്കം.

  ജെപി ദത്ത സംവിധാനം ചെയ്ത സിനിമയില്‍ കരീന കപൂര്‍ ഖാനായിരുന്നു നായിക. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ ബോളിവുഡിലെ തിരക്കേറിയ താരമാണ് അഭിഷേക് മാറി. എന്നാല്‍ സൂപ്പര്‍ താരപദവിയില്‍ എത്താന്‍ നടന് സാധിച്ചില്ല. ധൂം 2വിന് പുറമെ മണിരത്‌നം സംവിധാനം ചെയ്ത രാവണ്‍, ഗുരു എന്നീ സിനിമകളിലും അഭിഷേകും ഐശ്വര്യയും ഒന്നിച്ച് അഭിനയിച്ചു. ബണ്ടി ഓര്‍ ബബ്ലി, ദായി അക്ഷര്‍ പ്രേം കേ, സര്‍ക്കാര്‍ രാജ്, കുച്ച് ന കഹോ, ഉമ്‌റാവോ ജാന്‍ തുടങ്ങിയവയാണ് അഭിഷേകും ഐശ്വര്യയും ഒന്നിച്ചഭിനയിച്ച മറ്റ് ചിത്രങ്ങള്‍.

  ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

  മണിരത്‌നത്തിന്‌റെ ഇരുവറിലൂടെ തുടക്കമിട്ട ഐശ്വര്യ റായ് പിന്നീട് ബോളിവുഡ് സിനിമാ ലോകത്താണ് കൂടുതല്‍ സജീവമായത്. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു ഐശ്വര്യ. അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം തന്നെ ഗ്ലാമറസ് വേഷങ്ങളിലും ഐശ്വര്യ റായ് തിളങ്ങി. നായികാ വേഷങ്ങള്‍ക്ക് പുറമെ അതിഥി വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട് താരം.

  Read more about: aiswarya rai abhishek bachchan
  English summary
  Aishwarya Rai Bachchan Opens Up What Make Abhishek Bachchan Special And Exceptional
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X