For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒമങ് കുമാര്‍ ചിത്രത്തില്‍ ഐശ്വര്യ നായിക

    By Mithra Nair
    |

    യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കി ഒമങ് കുമാര്‍ സംവിധാനം ചെയ്യുന്ന 'സബര്‍ജീത്ത്' അഭിനയിക്കാന്‍ ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായി തയ്യാറാവുന്നു.

    മേരി കോം എന്ന ചിത്രത്തിന്റെ സംവിധായകനായ ഒമങ് കുമാര്‍ ഇന്ത്യപാകിസ്ഥാന്‍ അതിര്‍ത്തിയ്ക്ക് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പഞ്ചാബിലെ ഭിക്കിവിന്റ് സ്വദേശിയായ സബര്‍ജീത്ത് എന്ന കര്‍ഷകന്റെ ജീവിതത്തില്‍ ഉണ്ടായ സംഭവമാണ് ചലച്ചിത്രമാകുന്നത്.

    aishwarya-rai-

    1990ല്‍ വയലില്‍ കൃഷി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ മദ്യം കഴിച്ച സബര്‍ജീത്ത് അശ്രദ്ധമായി പാകിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് കടന്നു. ഇന്ത്യന്‍ ചാരനാണെന്ന് മുദ്രകുത്തി ഇതോടെ സബര്‍ജീത്ത് അറസ്റ്റിലായി. 1991ല്‍ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും തൂക്കിലേറ്റിയില്ല.ഇന്ത്യയില്‍ അഫ്‌സല്‍ ഗുരുവിനെ വധിച്ച് ദിവസങ്ങള്‍ക്ക് ശേഷം ജയിലിലെ അന്തേവാസികള്‍ ചേര്‍ന്ന് സബര്‍ജീത്തിനെ കൊലപ്പെടുത്തുകയായിരുന്നു.

    സബര്‍ജീത്തിനെ മകനേപ്പോലെ കണ്ട് സ്‌നേഹിച്ചിരുന്ന സഹോദരി ദല്‍ബീര്‍ കൗര്‍ 23 വര്‍ഷത്തിനിടെ മൂന്ന് തവണ ജയിലില്‍ പോയി കണ്ടിരുന്നു.ദല്‍ബീറിന്റെ പോരാട്ടത്തിന്റെ കഥ അവതരിപ്പിക്കാന്‍ ഐശ്വര്യ റായി വളരെ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നു എന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല.

    English summary
    The industry and media have been abuzz with possible names of various A-listers who may essay the role of Sarabjit Singh’s sister Dalbir Kaur in Omung Kumar’s biopic on the slain Indian prisoner
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X