»   » ബോളിവുഡിലെ താരസുന്ദരിമാരെല്ലാം ഒന്നിച്ചെത്തിയ രാവ്! എന്തിനായിരുന്നെന്ന് അറിയാമോ?

ബോളിവുഡിലെ താരസുന്ദരിമാരെല്ലാം ഒന്നിച്ചെത്തിയ രാവ്! എന്തിനായിരുന്നെന്ന് അറിയാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡിലെ താരസുന്ദരിമാരെല്ലാം ഒന്നിച്ചു കൂടിയിരിക്കുകയാണ്. നടി ശ്രീദേവിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു നടിമാരുടെ ഒന്നിക്കല്‍. ഒപ്പം സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളെല്ലാം പങ്കുവെച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്. ശ്രീദേവിയുടെ 54 -ാമത് പിറന്നാളായിരുന്നു  ആഘോഷിച്ചത്.

ടൈറ്റാനിക്കിലിലെ ജാക്കും റോസും ഒരുപാട് മാറി പോയി! ഈ ചിത്രങ്ങള്‍ കണ്ടാല്‍ ആരെങ്കിലും വിശ്വസിക്കുമോ?

ഐശ്വര്യ റായി, രേഖ, ശബാന അസ്മി, റാണി മുഖര്‍ജി, വിദ്യ ബാലന്‍, ടീന അംബാനി, ശ്രീദേവി, ഹുമ ഖുറേഷി, നവാസുദ്ദീന്‍ സിദ്ധിഖി, ഫറാ ഖാന്‍, പുനീത് മല്‍ഹോത്ര, ജാവേദ് അക്തര്‍ ഇവര്‍ക്കൊപ്പം സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറും ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര എന്നിവരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നത്.

 sridevi

പിറന്നാളിന് ശ്രീദേവി ഭര്‍ത്താവിന് ഉമ്മ കൊടുക്കുന്നതും മകള്‍ ജാന്‍വി കപൂര്‍ പാര്‍ട്ടിക്കെത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലേക്ക് വരാന്‍ ഒരുങ്ങുന്നതിനാല്‍ ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചായിരുന്നു ജാന്‍വി വന്നിരുന്നത്. പാര്‍ട്ടിയ്ക്കിടെ എടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ മനീഷ് മല്‍ഹോത്രയായിരുന്നു പുറത്ത് വിട്ടിരുന്നത്.

English summary
Aishwarya Rai Bachchan & Rani Mukerji Caught In One Frame After Ages At Sridevi’s Party.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam