ഹണിമൂണ്‍ യാത്രക്കിടെ ഐശ്വര്യ റായിയെയും അഭിഷേകിനെയും ചിരിപ്പിച്ച ആ വിളി; രസകരമായ തുറന്ന് പറച്ചില്‍

അമിതാഭ് ബച്ചനും കുടുംബത്തിനും കൊറോണ പോസിറ്റീവ് ആയത് ലോക്ഡൗണ്‍ കാലത്ത് സിനിമാ ലോകത്ത് ഏറ്റവും ചര്‍ച്ചയായ കാര്യമാണ്. ബച്ചന്‍ കുടുംബത്തിന് വേണ്ടിയുള്ള പ്രാര്‍ഥനകളിലായിരുന്നു സിനിമാലോകവും ആരാധകരും. ഒടുവില്‍ രോഗം ഭേദമായി വീട്ടിലെത്തി സന്തോഷത്തോടെ കഴിയുകയാണ് താരങ്ങള്‍. ഈ കാലയളവില്‍ തങ്ങളുടെ വിശേഷങ്ങള്‍ ഓരോന്നായി സോഷ്യല്‍ മീഡിയിലൂടെ അഭിഷേക് ബച്ചന്‍ പുറംലോകത്തെ അറിയിച്ചിരുന്നു.

അത് മാത്രമല്ല ഐശ്വര്യ റായിയുമായിട്ടുള്ള പ്രണയത്തെ കുറിച്ചും ഇരുവരും ഒന്നായതിനെ കുറിച്ചൊക്കെ അഭിഷേക് പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു.
ഇപ്പോഴിതാ ഹണിമൂണ്‍ യാത്രയ്ക്കിടെ ഉണ്ടായ ചില കാര്യങ്ങള്‍ ഐശ്വര്യ പറഞ്ഞിരിക്കുകയാണ്. മിസിസ് ബച്ചന്‍ എന്നുള്ള വിളി കേട്ട് നിശ്ചലമായി പോയ നിമിഷത്തെ കുറിച്ചായിരുന്നു ഐശ്വര്യ റായി പറഞ്ഞത്. താന്‍ വിവാഹിതയാണെന്ന് സ്വയം മനസിലാക്കിയ നിമിഷം കൂടിയായിരുന്നു അതെന്നും സൂചിപ്പിച്ച് കൊണ്ടാണ് അഭിഷേക് ബച്ചനുമൊപ്പമുള്ള ഹണിമൂണ്‍ യാത്രയെ കുറിച്ച് ഐശ്വര്യ വെളിപ്പെടുത്തിയിരിക്കുന്നത്.

abhishek-aiswarya

ബോറ ബോറയിലായിരുന്നു ഞങ്ങളുടെ ഹണിമൂണ്‍. അവിടെ എത്തിയപ്പോള്‍ യാത്ര കപ്പലിലെ ജോലിക്കാരന്‍ മിസിസ് ബച്ചന്‍ എന്നാണ് എന്നെ അഭിസംബോധന ചെയ്തത്. ഇത് കേട്ടയുടനെ ഞാനും അഭിഷേകും പരസ്പരം നോക്കി ചിരിച്ചു. ആളുടെ മിസിസ് ബച്ചന്‍ എന്ന അഭിസംബോധന എന്നെ വളരെയധികം ചിന്തിപ്പിച്ചു. 'അതേ ഞാന്‍ വിവാഹിതയാണ്. അഭിഷേകിന്റെ ഭാര്യയാണ്' എന്ന തോന്നലുണ്ടായത് അന്നാണെന്നും ഐശ്വര്യ പറയുന്നു.

ഐശ്വര്യ റായിയുമായിട്ടടുള്ള ആദ്യ കൂടി കാഴ്ചയെ കുറിച്ച് അഭിഷേക് ബച്ചനും ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 'താനൊരു നടനാകുന്നതിന് മുന്‍പ് തന്നെ ഐശ്വര്യയെ എനിക്ക് അറിയാമായിരുന്നു. താരജാഡ അല്‍പം പോലും ഇല്ലാത്ത വ്യക്തിയാണ് ഐശ്വര്യ. എന്നാല്‍ നടിയെ കുറിച്ച് നിരവധി കഥകള്‍ കേട്ടിരുന്നു. സത്യത്തില്‍ അങ്ങനെയൊന്നും ആയിരുന്നില്ല. വളരെ വിനീതയായ, സാധാരണക്കാരിയായ ഒരു വ്യക്തിയാണ് ഐശ്വര്യ. അവരെ അടുത്ത് അറിയാവുന്നവര്‍ക്ക് അത് വ്യക്തമായി അറിയാമെന്നും അഭിഷേക് പറയുന്നു.

abhishek-aiswarya

Recommended Video

തെന്നിന്ത്യയുമായി ബന്ധമുളള ബോളിവുഡ് നായികമാർ ഇവരാണ്

പ്രണയത്തിലാകുന്നതിന് മുന്‍പ് തന്നെ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. ആരാണ് ആദ്യം പ്രണയിച്ച് തുടങ്ങിയതെന്ന് ഇതുവരെ ചോദിച്ചിട്ടില്ല. ഇതിന് ഉത്തരം നല്‍കണമെങ്കില്‍ ഐശ്വര്യയോട് തന്നെ ചോദിക്കേണ്ടി വരും. എന്നാല്‍ ഇരുവര്‍ക്കും ഇഷ്ടമാണെന്നുള്ള കാര്യം ഞങ്ങള്‍ക്ക് പരസ്പരം അറിയാമായിരുന്നു എന്ന് കൂടി അഭിഷേക് വ്യക്തമാക്കിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X