»   » ലോകസുന്ദരി ഐശ്വര്യ റായിയുടെ ആരും കാണാത്ത ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍!!!

ലോകസുന്ദരി ഐശ്വര്യ റായിയുടെ ആരും കാണാത്ത ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍!!!

Posted By:
Subscribe to Filmibeat Malayalam

ഐശ്വര്യ റായിയുടെ സൗന്ദര്യത്തില്‍ ഇന്ത്യക്കാരെല്ലം അഭിമാനം കൊണ്ടിരുന്ന ഒരു ദിവസമുണ്ടായിരുന്നു. ഇന്ത്യന്‍ സുന്ദരി ലോകസുന്ദരിയായി മാറിയപ്പോഴായിരുന്നു അത്. ഇന്നും ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യത്തിനുടമയാണ് ഐശ്വര്യ.

നീല കണ്ണുകളായിരുന്നു ഐശ്വര്യ റായിയുടെ സൗന്ദര്യത്തിലെ ഏറ്റവും പ്രധാനപ്പെട്ടത്. പ്രസവം കഴിഞ്ഞെങ്കിലും സൗന്ദര്യത്തിന് കോട്ടം തട്ടാതെ പഴയതിലും മികച്ച സുന്ദരിയായിരിക്കുകയാണ് ഐശ്വര്യ. ചെറുപ്പത്തിലെ മോഡലിങ്ങിലെത്തിയ താരത്തിന്റെ ആരും കാണാത്ത ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം വഴി പങ്കുവെച്ചിരിക്കുകയാണ്. അതാണെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ

തന്റെ ഇന്‍സ്റ്റാഗ്രാം പേജിലുടെയാണ് ഐശ്വര്യ തന്നെ ആരും ഇതുവരെ കാണാത്ത ചിത്രങ്ങള്‍ പങ്കുവെച്ചത്. ഒപ്പം മിസ് വേള്‍ഡ് ഐശ്വര്യ റായിയുടെ അപൂര്‍വ്വമായ ഫോട്ടോസ് ആണെന്ന് തലവാചകവും നല്‍കിയിരിക്കുകയാണ്.

മോഡലിങ്ങ് ചിത്രങ്ങള്‍

ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും സുന്ദരിയായ വ്യക്തിയാണ് ഐശ്വര്യ റായ്. ചെറുപ്പത്തിലെ മോഡലിങ്ങിലുടെയാണ് നടി പ്രശസ്തയായി മാറിയത്.1994 ലാണ് ഐശ്വര്യ ലോകസുന്ദരിയയാി തെരഞ്ഞെടുക്കപ്പെട്ടത്.

ഐശ്വര്യുടെ ബിക്കിനി ചിത്രങ്ങള്‍

ലോകസുന്ദരിയായതിന് ശേഷം അഭിനയത്തിലെത്തിയെങ്കിലും താരം അധികം ബിക്കിനി വേഷങ്ങളൊന്നും ഇട്ടിരുന്നില്ല. എന്നാല്‍ ആരെയും അതിശയിപ്പിക്കുന്ന ബിക്കിനി ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ലളിതമായ വസ്ത്രം

ഐശ്വര്യ മിസ് വേള്‍ഡ് മത്സരത്തില്‍ സിം സ്യൂട്ട് മത്സരത്തില്‍ നീല നിറത്തിലുള്ള വളരെ ലളിതമായ വസ്ത്രമാണ് ധരിച്ചിരുന്നത്.

ചെറുപ്പത്തിലെ മോഡലിങ്ങ്

ഐശ്വര്യ റായ് വളരെ ചെറുപ്പത്തിലെ മോഡലിങ്ങ് രംഗത്തെത്തിയതായിരുന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു താരം കാമലിന്‍ പെന്‍സിലിന്റെ പരസ്യത്തില്‍ അഭിനയിച്ചിരുന്നത്. അതായിരുന്നു ആദ്യത്തെ ഷൂട്ട്.

അഭിനയിക്കാന്‍ താല്‍പര്യം കുറവായിരുന്നു

ഇരുവര്‍ എന്ന മണിരത്‌നത്തിന്റെ സിനിമയിലാണ് ഐശ്വര്യ ആദ്യമായി അഭിനയിച്ചത്. അതിന് ശേഷം ' ഹം ദില്‍ ചുക്കെ സനം' എന്ന സിനിമയിലും 'ദേവദാസ്' എന്ന സിനിമയിലെ അഭിനയത്തിനും മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ഐശ്വര്യയെ തേടിയെത്തി. എന്നാല്‍ നടിയാവണമെന്ന്് ഒരിക്കല്‍ പോലും ആഗ്രഹിച്ചിട്ടില്ലെന്നാണ് ഐശ്വര്യ പറയുന്നത്.

English summary
Aishwarya Rai Bachchan’s Rare Pictures In A Swimsuit Go Viral; Also See Her Bikini Pics!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam