ഐശ്വര്യ റായിയുടെ ബിക്കിനി ചിത്രങ്ങള്‍ ലീക്കായി! സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നു! കാണൂ!
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡിന്റെ സ്വന്തം സുന്ദരിക്ക് 42 തികഞ്ഞത്. ലോകസുന്ദരിയായതിന് പിന്നാലെയായാണ് ഐശ്വര്യ റായിയെത്തേടി സിനിമാഅവസരങ്ങളെത്തിയത്. ബോളിവുഡിലെ എക്കാലത്തെയും മികച്ച സംവിധായകര്‍ക്കും അണിയറപ്രവര്‍ത്തകരുമോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. താരം അഭിനയിച്ച ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നവയാണ്. ഇത്തവണത്തെ താരത്തിന്റെ പിറന്നാളാഘോത്തെക്കുറിച്ച് അറിയുന്നതിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഭൂമിയില്‍ ഏറ്റവും സന്തോഷമുള്ളത് ഐശ്വര്യയ്‌ക്കൊപ്പമുള്ളപ്പോഴാണെന്നായിരുന്നു അഭിഷേക് ട്വീറ്റ് ചെയ്തത്. പിറന്നാളാശംസയ്‌ക്കൊപ്പമായിരുന്നു താരപുത്രന്‍ ഭാര്യയെക്കുറിച്ച് വാചാലനായത്.
ഗോവയില്‍ വെച്ചായിരുന്നു താരദമ്പതികളുടെ ഇത്തവണത്തെ പിറന്നാളാഘോഷം. പിറന്നാളോഘഷത്തിനിടയിലെ ബിക്കിനി ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ബീച്ചില്‍ ആര്‍ത്തുല്ലസിക്കുന്ന താരകുടുംബത്തിന്റെ ചിത്രം ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. അഭിഷേകിനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ഐശ്വര്യയും മകളും ഗോവയിലേക്ക് പോയത്. ഗോവന്‍ യാത്രയ്ക്കിടയിലെ ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

കുട്ടികളോടൊപ്പം ആര്‍ത്തുല്ലസിക്കുന്നു
മകളുടെ കാര്യത്തിന് പ്രത്യേക പരിഗണന നല്‍കുന്ന താരദമ്പതികളാണ് ആഷും അഭിയും. പെര്‍ഫക്ട് അമ്മയാണ് ആഷെന്ന് അഭി നേരത്തെ വ്യക്തമാക്കിയിരുന്നു. ആരാധ്യയുടെ വരവിന് ശേഷം താരപത്‌നി പ്രഥമ പരിഗണന നല്‍കിയതും മകളുടെ കാര്യങ്ങള്‍ക്കായിരുന്നു. ഇടയ്ക്ക് സിനിമയിലേക്ക് തിരിച്ചെത്തിയപ്പോഴും മകളുടെ കാര്യങ്ങളിലെ ശ്രദ്ധ കുറഞ്ഞിരുന്നില്ല. കുട്ടികള്‍ക്കൊപ്പം ആര്‍ത്തുല്ലസിക്കുകയാണ് ഇരുവരും. പൂളില്‍ കുട്ടികളോടൊപ്പമുള്ള ചിത്രവും പുറത്തുവന്നിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം
ഗോവന്‍ യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ പാപ്പരാസികളാണ് പുറത്തുവിട്ടത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഐശ്വര്യ പുറത്തുവിട്ട ചിത്രമാണിത്. ട്വിറ്ററിലൂടെ ഇതിനോടകം തന്നെ ഈ ചിത്രം തരംഗമായി മാറിയിരുന്നു. അതീവ സന്തോഷത്തോടെ ഭര്‍ത്താവിന്‍രെ കരവലയത്തില്‍ നില്‍ക്കുകയാണ് ആഷ്. ഇരുവരും സന്തോഷത്തിലാണെന്ന് വ്യക്തമാക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.

മകളും ഒപ്പമുണ്ട്
അപൂര്‍വ്വം സന്ദര്‍ഭങ്ങളിലല്ലാതെ മിക്കപ്പോഴും ഐശ്വര്യയ്‌ക്കൊപ്പം ആരാധ്യയുമുണ്ടാവാറുണ്ട്. ഫോട്ടോയെടുക്കാനെത്തുന്നവര്‍ക്ക് നേരെ തുടക്കത്തില്‍ മുഖം തിരിച്ചിരുന്ന താരപുത്രി ഇപ്പോള്‍ അനുകൂല സമീപനമാണ്. അമ്മയ്ക്കും തനിക്കും നേരെയെത്തുന്ന ക്യാമറകളില്‍ നിന്നും തുടക്കത്തില്‍ അകലം പാലിച്ചിരുന്നു ആരാധ്യ. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ഈ അമ്മയും മകളും താരമായി മാറാറുണ്ട്. ഗോവന്‍ യാത്രയിലും മകള്‍ ഒപ്പമുണ്ട്.

സിനിമാതിരക്കുകള്‍
ഒരുകാലത്ത് സ്‌ക്രീനില്‍ നിറഞ്ഞുനിന്നിരുന്ന താരങ്ങള്‍ ജീവിതത്തിലും ഒരുമിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആരാധകരായിരുന്നു ഏറെ സന്തോഷിച്ചത്. മകളുടെ പഠനവും കൂടി പരിഗണിച്ചാണ് ഐശ്വര്യ സിനിമ തിരഞ്ഞെടുക്കാറുള്ളത്. അടുത്തിടെയായിരുന്നു അഭിഷേക് സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ഇരുവരും ഒരുമിച്ചെത്തുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതുവരെയും ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

മികച്ച തിരക്കഥ
മികച്ച തിരക്കഥ ലഭിച്ചാല്‍ തങ്ങള്‍ ഇരുവരും ഒരുമിച്ചെത്തുന്നുവെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. ആരാധകരെ തൃപ്തിപ്പെടുത്തുന്ന കഥയായിരിക്കണമെന്നും അവര്‍ പറഞ്ഞിരുന്നു. നിരവധി പേര്‍ തിരക്കഥകളുമായി തന്നെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ അവയൊന്നും തങ്ങള്‍ക്ക് ഇഷ്ടമായിരുന്നില്ലെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് ശേഷം സിനിമയ്ക്കായി ഇരുവരും ഒരുമിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











