»   » ഐശ്വര്യ റായിയുടെ സിനിമയുടെ ഷൂട്ടിങ്ങിനിടെ അപകടം! സിനിമയിലെ നടിയുടെ ലുക്കും ലീക്കായി!!!

ഐശ്വര്യ റായിയുടെ സിനിമയുടെ ഷൂട്ടിങ്ങിനിടെ അപകടം! സിനിമയിലെ നടിയുടെ ലുക്കും ലീക്കായി!!!

Posted By:
Subscribe to Filmibeat Malayalam

വിശ്വസുന്ദരി ഐശ്വര്യ റായി വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ഏയ് ദില്‍ ഹെ മുഷ്‌കില്‍' എന്ന സിനിമയിലെ നടിയുടെ അഭിനയം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇപ്പോള്‍ ഫന്നി ഖാന്‍ എന്ന സിനിമയിലാണ് ഐശ്വര്യ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

അച്ഛനായും വല്ല്യേട്ടനായും അഭിനയിച്ച് ഫലിപ്പിക്കാന്‍ മമ്മൂട്ടിയ്ക്ക് തന്നെയാണ് കഴിയുക! കാരണം ഇതാണ്!!

സിനിമയുടെ ഷൂട്ടിങിനിടെ അണിയറ പ്രവര്‍ത്തകന് പരിക്കേറ്റിരിക്കുകയാണ്. റോഡില്‍ നിന്നും മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അതിനിടെ ചിത്രത്തിലെ ഐശ്വര്യയുടെ ലുക്കും ലീക്കായിരിക്കുകയാണ്.

ഐശ്വര്യയുടെ ലുക്ക്

ഐശ്വര്യ റായി അഭിനയിക്കുന്ന സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് മുന്നില്‍ ഐശ്വര്യയുടെ ലുക്ക് പുറത്ത് വന്നിരിക്കുകയാണ്. കറുത്ത നിറമുള്ള വസ്ത്രം ധരിച്ച് അതിന് പുറത്ത് ഓവര്‍ക്കോട്ട് ധരിച്ച് നില്‍ക്കുന്ന നടിയുടെ ചിത്രമാണ് പുറത്തായത്.

അണിയറ പ്രവര്‍ത്തകന് പരിക്ക്


സിനിമയുടെ ഷൂട്ടിങിനിടെ അണിയറ പ്രവര്‍ത്തകന് പരിക്കേറ്റിരിക്കുകയാണ്. റോഡില്‍ നിന്നും മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഥപാത്രം


ചിത്രത്തില്‍ ഐശ്വര്യ വീണ്ടും ഹോട്ട് സുന്ദരിയായിട്ടാണ് അഭിനയിക്കുന്നത്. അതിന് വേണ്ടി യോഗയ്ക്കും മറ്റുമായി കായിക അദ്ധ്വാനങ്ങള്‍ നടത്തിയിരുന്നതായി മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രണയം വീണ്ടും


കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ഏയ് ദില്‍ ഹെ മുഷ്‌കില്‍' എന്ന സിനിമയിലെ നടിയുടെ അഭിനയം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇപ്പോള്‍ നിര്‍മ്മിക്കുന്ന സിനിമയിലും പ്രണയത്തിന് പ്രധാന്യം കൊടുക്കുന്നതിനാല്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.

English summary
Aishwarya Rai Bachchan's First look From Fanney Khan Sets; Looks Damn Glamorous!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam