ഐശ്വര്യ റായിയാണ് ആദ്യം ക്ഷമ പറയുന്നത്! അഭിഷേക് ബച്ചന് പ്രിയതമയെക്കുറിച്ച് ശരിക്കും അഭിമാനിക്കാം!

ബോളിവുഡിലെ മുന്‍നിര താരകുടുംബങ്ങളിലൊന്നാണ് അമിതാഭ് ബച്ചന്റേത്. അദ്ദേഹത്തിന്റെ മകനും മരുമകളും കൊച്ചുമകള്‍ക്കുമെല്ലാം ആരാധകരേറെയാണ്. ഇവരുടെ വിശേഷങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. വിവാഹ ശേഷവും സിനിമയില്‍ സജീവമാണ് ഐശ്വര്യ റായ്. കുടുംബ ജീവിതവും സിനിമയും ഒരുമിച്ച് കൊണ്ടുപോവുകയാണ് താരം. ഐശ്വര്യ-അഭിഷേക് പ്രണയത്തെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം വൈറലായി മാറാറുണ്ട്. കപില്‍ ശര്‍മ്മയുടെ ഷോയില്‍ പങ്കെടുത്തപ്പോഴുള്ള ഐശ്വര്യയുടെ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

അവതാരകനെ മാത്രമല്ല ആരാധകരേയും ചിരിപ്പിക്കുന്ന തരത്തിലുള്ള മറുപടികളും ഐശ്വര്യ റായ് നല്‍കിയിട്ടുണ്ട്. വിവാഹ ജീവിതത്തെക്കുറിച്ചും തങ്ങള്‍ക്കിടയിലെ ചെറിയ പിണക്കത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. മാലി ദ്വീപില്‍ വെച്ച് വിവാഹ വാര്‍ഷികം ആഘോഷിച്ചതിനെക്കുറിച്ചും അവതാരകന്‍ ചോദിച്ചിരുന്നു. ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റേയും ആഘോഷ ചിത്രങ്ങളും അന്ന് വൈറലായി മാറിയിരുന്നു.

പ്രണയിച്ച് വിവാഹിതരായവര്‍

പ്രണയിച്ച് വിവാഹിതരായവര്‍

അഭിഷേക് ബച്ചനും ഐശ്വര്യ റായിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. സിനിമയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകര്‍ത്തി മുന്നേറുകയാണ് ഇരുവരും. മണിരത്‌നം സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു ഐശ്വര്യ സിനിമയില്‍ തുടക്കം കുറിച്ചത്. ഔര്‍ പ്യാ ഹോ ഗയയിലൂടെയായിരുന്നു താരം ബോളിവുഡില്‍ അരങ്ങേറിയത്. തമിഴിലും ബോളിവുഡിലുമായി മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. ഹം ദില്‍ ദേ ചുപ്‌കേ സനത്തിലൂടെയായിരുന്നു താരത്തിന്റെ കരിയര്‍ മാറി മറിഞ്ഞത്.

പ്രണയം പറഞ്ഞത്

പ്രണയം പറഞ്ഞത്

2007ലായിരുന്നു അഭിഷേക് ബച്ചന്‍ ഐശ്വര്യ റായിയെ വിവാഹം ചെയ്തത്. 2000 ലായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. തുടക്കത്തില്‍ ഇരുവരും സുഹൃത്തുക്കള്‍ മാത്രമായിരുന്നു. മുസാഫര്‍ അലിയുടെ സിനിമയില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു തങ്ങള്‍ പ്രണയത്തിലായതെന്ന് മുന്‍പ് അഭിഷേക് ബച്ചന്‍ പറഞ്ഞിരുന്നു. ഇതിന് ശേഷമായാണ് അഭിഷേക് ഐശ്വര്യയെ പ്രൊപ്പോസ് ചെയ്തതും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതും.

പിണങ്ങിയാല്‍

പിണങ്ങിയാല്‍

അഭിഷേകുമായി വഴക്കടിക്കാറുണ്ടോയെന്നായിരുന്നു കപില്‍ ശര്‍മ്മ ഐശ്വര്യ റായിയോട് ചോദിച്ചത്. യെസ്, അങ്ങനെ സംഭവിക്കാറുണ്ടെന്ന മറുപടിയായിരുന്നു താരത്തിന്റേത്. ആരാണ് ആദ്യം വഴക്ക് അവസാനിപ്പിക്കുന്നതെന്നും സോറി പറയുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു. അഭിഷേകായിരിക്കും സോറി പറയുന്നതെന്നായിരുന്നു അവതാരകന്‍ പറഞ്ഞത്. അല്ല താനാണ് ആദ്യം ക്ഷമ പറഞ്ഞ് വഴക്ക് അവസാിപ്പിക്കുന്നതെന്നായിരുന്നു ഐശ്വര്യയുടെ മറുപടി.

പൊന്നിയിന്‍ സെല്‍വനില്‍

പൊന്നിയിന്‍ സെല്‍വനില്‍

ലോക് ഡൗണ്‍ സമയത്ത് ഷൂട്ടിംഗ് നിര്‍ത്തിവെച്ചതോടെ അഭിഷേകും അമിതാഭ് ബച്ചനുമെല്ലാം വീട്ടില്‍ തന്നെയാണ്. ക്വാറന്റൈനിലാണ് താനും കുടുംബവുമെന്നുള്ള വിവരവുമായും ഇടയ്ക്ക് താരമെത്തിയിരുന്നു. മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ പ്രധാന വേഷത്തില്‍ ഐശ്വര്യ എത്തുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് താരം പറഞ്ഞിരുന്നു. വിക്രമാണ് ചിത്രത്തില്‍ നായകന്‍. തെന്നിന്ത്യന്‍ സിനിമയിലേതുള്‍പ്പടെ മുന്‍നിര താരങ്ങള്‍ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X