ഭര്‍ത്താവിന് വേണ്ടി പൊറോട്ട ഉണ്ടാക്കി കൊടുത്തിട്ടുണ്ടോ? ഉണ്ടെന്ന് ഉത്തരം പറഞ്ഞ് ഐശ്വര്യ റായി, വീഡിയോ
അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഇന്ത്യന്‍ സിനിമയിലെ മികച്ച താരദമ്പതിമാരാണ്. കഴിഞ്ഞ മാസങ്ങളില്‍ കൊവിഡ് 19 പോസിറ്റീവായതിനെ തുടര്‍ന്ന് താരകുടുംബം ആശുപത്രിയിലായിരുന്നെങ്കിലും അസുഖം ഭേദമായി വീട്ടിലേക്ക് എത്തി. പിന്നാലെ അഭിഷേകിന്റെ കുടുംബത്തെ കുറിച്ചുള്ള രസകരമായ വിവരങ്ങളാണ് ഓരോ ദിവസം പുറത്ത് വരുന്നത്.
ഇപ്പോഴിതാ കപില്‍ ശര്‍മ്മയുടെ ചാറ്റ് ഷോ യില്‍ പങ്കെടുക്കാന്‍ എത്തിയ സമയത്തെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഐശ്വര്യ റായിക്കൊപ്പം അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാനും അന്ന് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഭര്‍ത്താവായ അഭിഷേക് ബച്ചന് വേണ്ടി പൊറോട്ട ഉണ്ടാക്കി കൊടുത്തിട്ടുണ്ടോ എന്നായിരുന്നു കപില്‍ ഐശ്വര്യയോട് ചോദിച്ചത്.

ഉണ്ടെന്നായിരുന്നു ഐശ്വര്യയുടെ മറുപടി. അഭിഷേകിന് മാത്രമല്ല ആരാധ്യയ്ക്കുമുണ്ട്. എന്റെ രണ്ട് കുട്ടികള്‍ക്ക് വേണ്ടിയും പൊറോട്ട ഉണ്ടാക്കി കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞ് നടി പൊട്ടിച്ചിരിക്കുകയായിരുന്നു. ഐശ്വര്യയുടെ മറുപടിയ്ക്ക് ഇര്‍ഫാന്‍ കൈയടിച്ച് കൊണ്ടാണ് തന്റെ പിന്തുണ അറിയിച്ചത്. ഐശ്വര്യയുടെ മറുപടി ഉള്‍കൊള്ളാന്‍ കപിലിന് സാധിച്ചിരുന്നില്ല.
Recommended Video
ഇത്രയും സുന്ദരിയായ നിങ്ങള്‍ നിര്‍മ്മിച്ച പൊറോട്ടോ എത്ര മനോഹരമായിരിക്കുമെന്ന് താന്‍ സങ്കല്‍പ്പിച്ച് നോക്കുകയാണെന്നും അവതാരകന്‍ പറയുന്നു. മാത്രമല്ല ആ പൊറോട്ടയില്‍ സ്വയം ഉരുകുന്ന വെണ്ണ പോലും അത് ആസ്വദിക്കുമെന്നും തമാശരൂപേണ കപില്‍ ശര്‍മ്മ പറഞ്ഞു. ഐശ്വര്യയുടെ രസകരമായ ഈ മറുപടി കേട്ട് കൈയടിക്കുകയാണ് ആരാധകര്‍.

ഐശ്വര്യ റായി മികച്ചൊരു ഭാര്യയും അമ്മയുമാണെന്ന് ഭര്‍ത്താവായ അഭിഷേക് ബച്ചന്‍ തന്നെ പലതവണ പറഞ്ഞിരുന്നു. അതുപോലെ ഐശ്വര്യയെ മരുമകളാക്കാന്‍ തീരുമാനിച്ചതാണ് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്ന് അഭിഷേകിന്റെ അമ്മയും നടിയുമായ ജയ ബച്ചനും വ്യക്തമാക്കിയിരുന്നു. ലോകസുന്ദരിയാണെങ്കിലും കുടുംബത്തിന്റെ കാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുന്ന വ്യക്തിയാണ് ഐശ്വര്യ റായി.
അഭിഷേകുമായിട്ടുള്ള ഐശ്വര്യയുടെ ദാമ്പത്യജീവിതം പതിമൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇരുവരും വിവാഹവാര്‍ഷികം ആഘോഷിച്ചത്. പരസ്പരം മനസിലാക്കാനും സ്‌നേഹിക്കാനും കഴിയുന്നതാണ് തങ്ങളുടെ കുടുംബ ജീവിത്തിന്റെ വിജയമെന്ന് ഈ ലോക്ഡൗണ്‍ കാലത്തും അഭിഷേക് പറഞ്ഞിരുന്നു. എന്നിരുന്നാലും ഐശ്വര്യയുടെ കുടുംബ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങളറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications