തിരിച്ചുവരവില്‍ ഐശ്വര്യയ്‌ക്കൊപ്പം അഭിഷേകും ?
ബോളിവുഡിലേക്ക് തിരിച്ചുവരുന്ന ഐശ്വര്യ റായിയുടെ ജസ്ബ എന്ന സിനിമയില്‍ ഭര്‍ത്താവ് അഭിഷേക് ബച്ചനും അഭിനയിക്കുന്നു. അഭിഷേക് അതിഥിതാരമായാണ് എത്തുന്നത്. ജസ്ബയുടെ സംവിധായകന്‍ സഞ്ജയ് ഗുപ്തയാണ് ട്വിറ്ററില്‍ ഇക്കാര്യം പങ്കുവെച്ചത്.

എന്നാല്‍ അത് ആഘോഷമാക്കാന്‍ വരട്ടെ ഏപ്രില്‍ ഒന്നിനാണ് ജസ്ബ യില്‍ ഐശ്വര്യ റായിയുടെ കുടെ ഭര്‍ത്താവ് അഭിഷേക് ബച്ചനും അഭിനയിക്കുന്നു എന്ന വാര്‍ത്ത സഞ്ജയ് ഗുപ്തയാണ് ട്വിറ്റ് ചെയ്തത് എന്നാല്‍ ഏപ്രില്‍ രണ്ടിന് എന്റെ ഏപ്രില്‍ ഫൂള്‍ കമന്റ് ആയിരുന്നു അതെന്നും എല്ലാവരെയും പറ്റിച്ചു എന്നും സഞ്ജയ് ഗുപ്തയാണ് ട്വിറ്റ് ചെയ്തു .
ആരാധ്യ ജനിച്ചതിനുശേഷം ഐശ്വര്യ സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇടവേളയ്ക്ക് ശേഷം ഐശ്വര്യ അഭിനയിക്കുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍, ഷബാന ആസ്മി, അഭിമന്യു സിംഗ്, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ഒക്ടോബര്‍ 9ന് ചിത്രം തിയറ്ററുകളിലെത്തും.
രാവണ്‍ എന്ന സിനിമയിലാണ് ഏറ്റവും ഒടുവില്‍ ഐശ്വര്യയും അഭിഷേകും ഒന്നിച്ച് അഭിനയിച്ചത്. 2010ല്‍ പുറത്തിറങ്ങിയ സഞ്ജയ് ലീല ബന്‍സാലിയുടെ ഗുസാരിഷിന് ശേഷം ഐശ്വര്യ ജസ്ബയിലൂടെയാണ് ബോളിവുഡിലേക്ക് മടങ്ങിവരുന്നത്.


Click it and Unblock the Notifications