ഐശ്വര്യ റായിക്ക് അഭിഷേക് ബച്ചന്‍ നല്‍കിയ മികച്ച സമ്മാനം ഇതോ? വീണ്ടും ചര്‍ച്ചയായി മംഗല്‍സൂത്രയുടെ വില

ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. ഇവരുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ എന്നും വൈറലായി മാറാറുണ്ട്. മകളായ ആരാധ്യ ബച്ചനും ആരാധകരേറെയാണ്. കൊവിഡ് വൈറസിനെ അതിജീവിച്ച് തിരിച്ചെത്തിയിരിക്കുകയാണ് അഭിഷേകും ഐശ്വര്യയും മകളും അമിതാഭ് ബച്ചനും. ഇവരുടെ തിരിച്ചുവരവിനായി ആരാധകരും പ്രാര്‍ത്ഥിച്ചിരുന്നു. തങ്ങളെ ആശ്വസിപ്പിച്ചവര്‍ക്ക് നന്ദി അറിയിച്ച് ഇവരെല്ലാം എത്തിയിരുന്നു.

ഗുരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടയിലായിരുന്നു അഭിഷേക് ഐശ്വര്യയോട് പ്രണയം പറഞ്ഞത്. അതിന് ശേഷമായാണ് ഇവരുടെ വിവാഹം നടത്തിയത്. 2007 ഏപ്രില്‍ 20നായിരുന്നു ഇരുവരും വിവാഹിതരായത്. 2011 നവംബര്‍ 16നായിരുന്നു ആരാധ്യ ജനിച്ചത്. മകളുടെ ജനനത്തോടെ ഐശ്വര്യ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. പൊതുപരിപാടികള്‍ക്കും മറ്റുമൊക്കെ പോവുമ്പോഴെല്ലാം ഐശ്വര്യയ്‌ക്കൊപ്പം ആരാധ്യയും ഉണ്ടാവാറുണ്ട്.

ഐശ്വര്യ റായിയുടെ മംഗല്‍സൂത്രയുമായി ബന്ധപ്പെട്ട വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഭാര്യയെ ഡയമണ്ടായി കരുതി ഡയമണ്ടിന്റെ മംഗല്‍സൂത്രയായിരുന്നു അഭിഷേക് സമ്മാനിച്ചത്. 45 ലക്ഷത്തിനടുത്ത് വിലമതിക്കുന്ന മംഗല്‍സൂത്രയാണ് ആഷിന് ലഭിച്ചത്. നീളം കൂടിയ മംഗല്‍സൂത്ര ഇടയ്ക്ക് ഐശ്വര്യ ചെറുതാക്കിയിരുന്നു. ആരാധ്യയുടെ ജനനത്തോടെയായിരുന്നു മംഗല്‍സൂത്രയുടെ നീളം കുറച്ചത്.

aishwarya rai,

ഐശ്വര്യ റായിയുടെ സ്‌റ്റൈലിസ്റ്റായ ആസ്ത ശര്‍മ്മയും ഇതേക്കുറിച്ച് പറഞ്ഞിരുന്നു.വ്യത്യസ്തമായ ഫാഷന്‍ രീതിയാണ് ഐശ്വര്യയുടേത്. ഫാഷന്‍ രംഗത്തും നൂതന പരീക്ഷണങ്ങള്‍ അവര്‍ നടത്താറുണ്ട്. സ്റ്റൈലിസ്റ്റെന്ന നിലയില്‍ എന്റെ ജോലികള്‍ എളുപ്പമാക്കാറുണ്ട് അവര്‍. റെഡ് കാര്‍പറ്റ് നിമിഷങ്ങളിലായാലും മറ്റ് ചടങ്ങുകളിലായാലും അതിനനുസരിച്ചുള്ള വസത്രധാരണമാണ് അവരുടതെന്നുമായിരുന്നു സ്‌റ്റൈലിസ്റ്റ് പറഞ്ഞത്.

Recommended Video

Dulquer salmaan's bet with Mammootty | FilmiBeat Malayalam

അമ്മയെ ഏറെയിഷ്ടപ്പെടുന്ന ആരാധ്യ സ്റ്റൈലിന്റെ കാര്യത്തില്‍ അമ്മയ്‌ക്കൊപ്പമാണ്. അമ്മയെ കോപ്പിയടിക്കാനാണ് മകളും ശ്രമിക്കുന്നത്. എപ്പോഴും സിംപിളായിരിക്കാനാണ് താന്‍ മകളോട് പറയാറുള്ളതെന്നും ഐശ്വര്യ പറഞ്ഞിരുന്നു. നന്നായി വെള്ളം കുടിക്കാനും പോഷകാഹാരം കഴിക്കാനും ആവശ്യപ്പെടാറുണ്ട്. ഐശ്വര്യ സിംപിളും ഡൗണ്‍ റ്റു എര്‍ത്തുമാണെന്നായിരുന്നു അഭിഷേക് ബച്ചന്‍ പറഞ്ഞത്. വ്യക്തിത്വം കൊണ്ടും സുന്ദരിയാണ് തന്റെ ഭാര്യയെന്നും മുന്‍പ് താരം പറഞ്ഞിരുന്നു. മകളുടെ കാര്യങ്ങളെല്ലാം ചെയ്യുന്നത് ഐശ്വര്യയാണ്. അവള്‍ സൂപ്പര്‍ മം ആണ്. ആരാധ്യയുടെ ജനനത്തിന് ശേഷം ശാരീരികമായി സംഭവിച്ച മാറ്റങ്ങളിലൊന്നും ഐശ്വര്യ ആകുലപ്പെട്ടിരുന്നില്ലെന്നും അഭിഷേക് ബച്ചന്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X