ധരിച്ചിരിക്കുന്നത് എന്താണ്, അഭിമുഖത്തിനിടെ ഐശ്വര്യ റായിയോട് അവതാരകൻ, നടിയെ ചൊടിപ്പിച്ച ചില ചോദ്യം

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഐശ്വര്യ റായി ബച്ചൻ. തെന്നിന്ത്യൻ സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം വളരെ ചെറിയ സമയം കൊണ്ട് തന്നെ ഇന്ത്യൻ സിനിമയുടെ പ്രധാന മുഖമായി മാറുകയായിരുന്നു. ഇരുവർ എന്ന ചിത്രത്തിലൂടെയയിരുന്നു ആഷിന്റെ അരങ്ങേറ്റം. പിന്നീട് ബോളിവുഡിൽ നിന്ന് നിരവധി ചിത്രങ്ങൾ നടിയെ തേടി എത്തുകയായിരുന്നു. ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും ഒരുപോലെ സ്ഥാനം ഉറപ്പിക്കാൻ ഐശ്വര്യ റായിക്ക് കഴിഞ്ഞു. വളരെ കുറച്ച് നടിമാർക്ക് മാത്രമേ ഈ ഒരു ഭാഗ്യം ലഭിച്ചിട്ടുള്ളൂ.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ഐശ്വര്യ റായി വിവാഹിതയാവുന്നത്. പിന്നീട് അഭിനയത്തിന് ചെറിയ ഇടവേള നൽകുകയായിരുന്നു. ഇത് ആരാധകരെ ഏറെ സങ്കടപ്പെടുത്തിയിരുന്നു. വിവാഹത്തിന് ശേഷം നേരത്തെ കണ്ട ആഷിനെ ആയിരുന്നില്ല കണ്ടത്. പൂർണ്ണമായും കുടുംബത്തിൽ ഒതുങ്ങി നിൽക്കുകയായിരുന്നു. സിനിമയിൽ സജീവമായിരുന്നില്ലെങ്കിലും ആഷ് ബോളിവുഡ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. നടിയുടെ വിശേഷങ്ങളെല്ലാം വലിയ ചർച്ചയായിരുന്നു.

 ഐശ്വര്യ റായി ബച്ചന്

ആരാധകരോടും സഹപ്രവർത്തകരോടും മീഡിയയോടും വളരെ മാന്യമായി ഇടപെഴകുന്ന ആളാണ് ഐശ്വര്യ റായി. മുഖം കറുത്ത് സംസാരിക്കുന്ന ആഷിനെ അധികം കണ്ടിട്ടില്ല. ഇപ്പോഴിത ബോളിവുഡ് കോളങ്ങളിൽ വൈറലാവുന്നത് ഐശ്വര്യയുടെ ക്ഷമ പരിശോധച്ച ചില അഭിമുഖങ്ങളാണ്, ചൊടിപ്പിക്കുന്ന ചോദ്യമായിരുന്നു എങ്കിലും വളരെ മാന്യമായ രീതിയിൽ വളരെ കൂളായിട്ടായിരുന്നു നടി ഉത്തരം നൽകിയത്. വിദേശീയർക്ക് ഇന്ത്യൻ ജനതയെ കുറിച്ചുളള തെറ്റിധാരണ മാറ്റിയിരിക്കുകയാണ്.

വസ്ത്രധാരണം

ഒരിക്കൽ വിദേശമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി ധരിച്ചിരിക്കുന്ന വസ്ത്രത്തെ കുറിച്ച് അവതാരകൻചോദിച്ചിരുന്നു. ഈ ചോദ്യം നടിയെ ഏറെ അസ്വസ്ഥയാക്കിയിരുന്നു. എന്നാൽ വളര കൂളായിട്ടായിരുന്നു താരം ചോദ്യത്തിന് ഉത്തരം നൽകിയത്. ഞാൻ വസത്രമാണ് ധരിച്ചിരിക്കുന്നത് എന്നായിരുന്നു നടി ഉത്തരം നൽകിയത്. നടിയുടെ മറുപടി വൈറലായിരുന്നു.

മാതാപിതാക്കൾ

മറ്റൊരു അഭിമുഖത്തിൽ മതാപിതാക്കളോടൊപ്പം താമസിക്കുന്നതിനെ കുറിച്ച് അവതാരകൻ ചോദിച്ചിരുന്നു. നിങ്ങൾ ഇപ്പോഴും മാതാപിതാക്കളോടൊപ്പം താമസിക്കുന്നുണ്ടോ, ഇന്ത്യയിൽ ഇത് സാധാരണമാണോ? എന്നായിരുന്നു അവതാരകന്റെ ചോദ്യം. കുറിക്ക് കൊളളുന്ന മറുപടിയാണ് ആഷ് നൽകിയത്. അതെ ഇത് വളരെ നല്ല കാര്യമാണ്. നിങ്ങളുടെ മാതാപിതാക്കളോടൊപ്പം താമസിക്കുന്നത് നല്ലതാണ്, ഇത് ഇന്ത്യയിൽ സാധാരണമാണ്, അത്താഴത്തിന് കണ്ടുമുട്ടാൻ ഞങ്ങൾക്ക് മാതാപിതാക്കളിൽ നിന്ന് അപ്പോയിന്റ്മെന്റ് എടുക്കേണ്ടതില്ല എന്നായിരുന്നു ആഷ് ഉത്തരം നൽകിയത്.

കാമുകൻ

തനിക്ക് സ്ഥിരമായി ഒരു കാമുകൻ ഉണ്ടോ എന്ന് ഐശ്വര്യ റായിയോട് ഒരു അഭിമുഖത്തിൽ ചോദിച്ചിരുന്നു. ഇതിന് വളരെ ചിരിച്ച് കൊണ്ടായിരുന്നു താരം ഉത്തരം നൽകിയത്. ഇത് ആത്മകഥയ്ക്കുളളതാണ്. ശേഷം അവതാരകന്റെ മുഖത്ത് നോക്കി ചിരച്ചതിന് ശേഷം അൽപനേരത്തെ മൗനത്തിന് ശേഷം നിങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണില്ലേ എന്ന് ചോദിച്ചു. നടിയുടെ മറുപടിയും അവതാരകന്റെ ചോദ്യവും അന്ന് ബോളിവുഡ് കോളങ്ങളിൽ ഇടംപിടിച്ചിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
നടിയുടെ പ്രതികരണം

വിവാദങ്ങൾക്കും ഗോസിപ്പുകൾക്കും അധികം ചെവി കൊടുക്കാത്ത ആളാണ് ഐശ്വര്യ റായി. ഇപ്പോഴും അങ്ങനെ തന്നെയാണ്. തന്നേയും കുടുംബത്തേയം ചുറ്റിപ്പറ്റി പ്രചരിക്കുന്ന ഗോസിപ്പുകളെ മൗനമായിട്ടാണ് നടി നേരിടുന്നത്. ആഷിന്റെ ഈ സ്വഭാവത്തെ കുറിച്ച് മുൻപ് ഒരുഅഭിമുഖത്തിൽ അഭിഷേക് ബച്ച പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള വാർത്തകൾക്ക് നേരെ കണ്ണ് അടക്കുകയാണ് ചെയ്യാറുള്ളഴതെന്ന്. വിവാഹത്തിന് ശേഷം ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ഇടം പിടിച്ച പേരായിരുന്നു ഇവരുടേത്. നിരവധി തവണ അഭിഷേക് ബച്ചന്റേയും ഐശ്വര്യ റായിയുടേയും വിവാഹമോചനക്കഥ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ആഷ് വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിയിട്ടുണ്ട് . ഗുരു മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയൻ സെൽവമാണ് നടിയുടെ പുതിയ ചിത്രം. ഇരട്ട വേഷത്തിലാണ് നടി ചിത്രത്തിൽ എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X