കിടിലന്‍ ലുക്കില്‍ പാരീസ് ഫാഷന്‍ വീക്കില്‍ തിളങ്ങി ഐശ്വര്യാ റായ്! വെെറലായി ചിത്രങ്ങള്‍
പാരീസ് ഫാഷന്‍ വീക്കിലൂടെ റാംപില്‍ വീണ്ടും തിരിച്ചെത്തി ഐശ്വര്യ റായ് ബച്ചന്‍. ഇത്തവണ കിടിലന്‍ ലുക്കിലെത്തിയ താരസുന്ദരിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഐശ്വര്യ റായിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്. ഫ്‌ളോറല്‍ പ്രിന്റുകളോടും ട്രെയ്‌നോടും കൂടിയ പര്‍പ്പിള്‍ നിറത്തിലെ വസ്ത്രമണിഞ്ഞാണ് നടി എത്തിയിരുന്നത്. കടുംചുവപ്പ് ലിപ്സ്റ്റിക്കും പര്‍പ്പിള്‍ സ്‌മോക്കി ഐ മേയ്ക്കപ്പും ചെയ്തുകൊണ്ടാണ് നടി റംപില്‍ തിളങ്ങിയത്.

പാരീസ് ഫാഷന്‍ വീക്കില്‍ മകള്‍ ആരാധ്യയും ഐശ്വര്യയ്ക്കൊപ്പം എത്തിയിരുന്നു. മകള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ ഐശ്വര്യ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. കാറില്‍ മകള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രമായിരുന്നു ഐശ്വര്യ റായ് ബച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്.
മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വനിലൂടെ സിനിമയിലേക്കും തിരിച്ചുവരവിനൊരുങ്ങുകയാണ് നടി. രാവണ്‍ എന്ന ചിത്രം കഴിഞ്ഞ് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മണിരത്‌നം ചിത്രത്തില്‍ ഐശ്വര്യ അഭിനയിക്കുന്നത്. അനില്‍ കപൂറും രാജ്കുമാര്‍ റാവുവും പ്രധാന വേഷത്തില്‍ എത്തിയ ഫന്നെ ഖാനാണ് ഐശ്വര്യയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം.


Click it and Unblock the Notifications