ഐശ്വര്യ റായ് വീണ്ടും അമ്മയാകുന്നു? സത്യം പുറത്ത്, വെളിപ്പെടുത്തലുമായി ബച്ചൻ കുടുംബം...
സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്നുവെങ്കിലും ബോളിവുഡ് കോളങ്ങളിലും സമൂഹമാധ്യമങ്ങളിലും ഐശ്വര്യ നിറ സാന്നിധ്യമണ്.താരത്തിന്റെ ഗെറ്റപ്പും ലുക്കുമൊക്കെ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുടെ അമ്മയായിട്ടും ഇന്നും ബോളിവുഡ് പ്രേക്ഷകരുടെ ഇടയിൽ തിളങ്ങി നിൽക്കുന്നത് ഐശ്വര്യ മാത്രമാണ്. മുമ്പത്തെക്കാൾ സുന്ദരിയായിരിക്കുകയാണ് ഐശ്വര്യ എന്നാണ് ഉയർന്നു വരുന്ന കമന്റ്

സിനിമാ തരങ്ങളുടെ സ്വകാര്യ ജീവിതത്തെ ചുറ്റിപ്പറ്റി അറിയാൻ എല്ലാവർക്കും നല്ല താൽപര്യമാണ്. ഇത് അറിയാൻ വേണ്ടി ഏതറ്റം വരെ പോകാനും ഇവർക്ക് മടയില്ല. ഇപ്പോൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ പ്രധാന ചർച്ച വിഷയം ഐശ്വര്യ റായി അമ്മയാകുന്നതിനെ കുറിച്ചാണ്. ഇത് പാപ്പാരാസികളുടെ ഇടയിൽ മാത്രമല്ല ബോളിവുഡിലും ഇത് ചർച്ചയായിരുന്നു. പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ തേടി നിരവധി പേർ രംഗത്തെത്തിയിരുന്നു. താരം അമ്മയാകുന്നു എന്നുള്ള വാർത്തയുടെ സത്യവസ്ഥ പുറത്തു വന്നിരിക്കുകയാണ്.

അമ്മയാകുന്നതിനെ കുറിച്ച് കുടുംബം
താരം അമ്മയാകുന്നു എന്നുളള വാർത്ത വ്യാജമാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. ഐശ്വര്യയോടും ബച്ചൻ കുടുംബത്തിനോടും അടുത്തു നിൽക്കുന്ന വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അത് മോശമായ ഒരു ആംഗിളിൽ നിന്നെടുത്ത ചിത്രമായതു കൊണ്ടാണ് അങ്ങനെ തോന്നിയതെന്നായിരുന്നു ആ ചിത്രത്തെ കുറിച്ച് പറയാനുളളത്. കൂടാതെ മുംബൈയിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ ഐശ്വര്യയും അഭിഷേക് ഭച്ചനും മകൾ ആരാധ്യയും എത്തിയിരുന്നു. സ്റ്റൈലിഷ് എൻട്രിയായിരുന്നു താരത്തിന്റേത്. ഇതോടെ പ്രചരിച്ച വാർത്ത വ്യാജമാണെന്ന്

അവധി ആഘോഷിച്ച് ഐശ്വര്യ
അഭിഷേകിനോടൊപ്പം അവധി ആഘോഷിക്കുന്ന ഐശ്വര്യയുടെ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ വൈറലാണ്. കടൽ തീരത്തിലുടെ അഭിഷേകിനോടൊപ്പം നടന്നു പോകുന്ന ചിത്രമാണ് ഐശ്വര്യ വീണ്ടും അമ്മയാകാൻ പോകുന്നു എന്നുള്ള വാർത്തയുടെ പിന്നിൽ. ഗോവയിലെ ഒരു പ്രദേശിക മാധ്യമത്തിൽ ഐശ്വര്യയും അഭിഷേക് ബച്ചനും കടൽ തീരത്തു കൂടി സഞ്ചരിക്കുന്ന ചിത്രം പുറത്തു വന്നിരുന്നു. ഈ ചിത്രമാണ് കഥ പ്രചരിക്കാൻ പിന്നിലുളള പ്രധാന കാരണം.

ഇതേ അവസ്ഥ പ്രിയങ്കയ്ക്കും
ഇതേ അവസ്ഥ പ്രിയങ്ക ചോപ്രയും നേരിട്ടിരുന്നു. താരം വിവാഹത്തിനു മുൻപ് തന്നെ ഗർഭിണിയായിരുന്നെന്നും അതുകൊണ്ടാണ് വളരെ പെട്ടെന്ന് വിവാഹം കഴിച്ചതെന്നുമുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. അന്നും ഒരു ചിത്രത്തെ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു വാർത്ത. എന്നാൽ അന്ന് ഇതിനെതിരെ പ്രയങ്കയുടെ അമ്മ രംഗത്തെത്തിയിരുന്നു. മകൾ ഗർഭിണിയല്ലെന്നും അ ചിത്രത്തിന്റെ പ്രശ്നമാണെന്നും അമ്മ വെളിപ്പെടുത്തി. ഗർഭ വാർത്തയെ തള്ളി പ്രിയങ്കയും രംഗത്തെത്തിയിരുന്നു.

ഐശ്വര്യയും അഭിഷേകും ഒന്നിച്ചെത്തുന്നു
നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്യര്യയും അഭിഷേക് ബച്ചനും ഒന്നിച്ച് ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടാൻ പോകുകയാണത്രേ. സഞ്ജയ് ലീല ബൻസാലിയുടെ ഛിത്രത്തിലാണ് താരങ്ങൾ വർഷങ്ങൾ ശേഷം ഒരുമിക്കുന്നത്. എന്നാൽ ഈ ചിത്രത്തിനെ കുറിച്ചുളള കൂടുതൽ വിവരം ഇതുവരെ പുറത്തു വന്നിട്ടില്ല. ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളിലൊന്നാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും.

കുടുംബിനിയായി ഐശ്വര്യ
ബോളിവുഡിലെ ക്യൂട്ട് റൊമാന്റിക് കപ്പിൾസാണ് നടി ഐശ്വര്യ റായി ബച്ചനും നടൻ അഭിഷേക് ബച്ചനും. ഒരു തലമുറയിൽ വൻ ചലനം സൃഷ്ടിച്ച നടിയായിരുന്നു ഐശ്വര്യ. ബോളിവുഡിലും തെന്നിന്ത്യൻ ചിത്രങ്ങളിലുമെല്ലാം ഒരുപോലെ തളങ്ങാൻ ഐശ്വര്യയ്ക്ക് കഴിഞ്ഞു. സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് ബച്ചൻ കുടുംബത്തിലെ മരുമകളായി ഐശ്വര്യ എത്തുന്നത്. പിന്നീട് സിനിമയ്ക്ക് ഒരു ഇടവേള കൊടുത്ത് കുടുംബിനിയായി താരം ഒതുങ്ങി കൂടുകയായിരുന്നു.


Click it and Unblock the Notifications