»   » അമിതാഭ് ബച്ചന്‍ തുണയായി കാമുകി കാമുകന്മാര്‍ വീണ്ടും ഒന്നിക്കുന്നു! അഭിഷേകിനുള്ള മുട്ടന്‍ പണിയാണ്!

അമിതാഭ് ബച്ചന്‍ തുണയായി കാമുകി കാമുകന്മാര്‍ വീണ്ടും ഒന്നിക്കുന്നു! അഭിഷേകിനുള്ള മുട്ടന്‍ പണിയാണ്!

By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡിലെ കാമുകി കാമുകന്മാരായി ഒരു കാലത്ത് അറിയപ്പെട്ടിരുന്ന സല്‍മാന്‍ ഖാനും ഐശ്വര്യ റായിയും വേര്‍പിരിഞ്ഞതിന് ശേഷം ഒരുമിച്ച് അഭിനയിച്ചിട്ടില്ലായിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി സൂപ്പര്‍ ആയിരുന്നു എന്നതിന്റെ തെളിവായിരുന്നു ഒന്നിച്ചഭിനയിച്ച സിനിമകള്‍ വിജയിച്ചത്. വര്‍ഷം ഇത്രയും കഴിഞ്ഞിട്ടും താരങ്ങളുടെ പിണക്കം മാറിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഐശ്വര്യയുടെ അമ്മായി അപ്പനും സൂപ്പര്‍ സ്റ്റാറുമായി അമിതാഭ് ബച്ചന്‍ ഇരുവരും ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ്.

യോഗ ഗുരു ബാബ രാംദേവ് റിയാലിറ്റി ഷോയിലും! ഇന്ത്യയില്‍ ആദ്യമായി നടത്തുന്ന പരിപാടി യോഗ അല്ല, പിന്നയോ?

അമിതാഭ് ബച്ചനും സല്‍മാന്‍ ഖാനും റേസ് 3 എന്ന സിനിമയിലൂടെ ഒന്നിക്കാന്‍ പോവുകയാണ്. ഇവര്‍ക്കൊപ്പം ഐശ്വര്യ റായിയും ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സിനിമ നിര്‍മ്മിക്കുന്നതിന് വേണ്ടി മുന്‍കൈ എടുക്കുന്നത് ബിഗ് ബീ ആണെന്നുള്ളതാണ് രസകരമായ കാര്യം.

റേസ് 3

റേസ് എന്ന സിനിമ സീരിയസില്‍ നിന്നും പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന മൂന്നാമത്തെ സിനിമയാണ് റേസ് 3. സിനിമയില്‍ അമിതാഭ് ബച്ചനും സല്‍മാന്‍ ഖാനും ഒന്നിച്ചഭിനയിക്കാന്‍ പോവുകയാണെന്നാണ് പറയുന്നത്.

ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമ

ഗോഡ് തുസി ഗ്രേറ്റ് ഹോ എന്ന സിനിമയിലായിരുന്നു അവസാനമായി അമിതാഭ് ബച്ചനും സല്‍മാന്‍ ഖാനും ഒന്നിച്ചഭിനയിച്ചത്. 2008 ല്‍ പുറത്തിറങ്ങിയ സിനിമയില്‍ പ്രിയങ്ക ചോപ്രയാണ്

മുന്‍കൈയെടുത്ത് അമിതാഭ് ബച്ചന്‍

സിനിമ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചന്‍ മുന്‍കൈ എടുത്തിറങ്ങിയിരിക്കുകയാണ്. മാത്രമല്ല സിനിമയുടെ അണിയറ പ്രവര്‍ത്തകരുമായി ഇക്കാര്യം ബിഗ് ബി സംസാരിച്ചിരിക്കുകയാണ്.

ഐശ്വര്യ റായിയും വരുന്നു

സിനിമ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ത്രില്ലിലാണ് ബിഗ് ബി. അതിനൊപ്പം ചിത്രത്തില്‍ മരുമകള്‍ ഐശ്വര്യയും അഭിനയിക്കുന്നുണ്ടെന്നുള്ളതാണ് മറ്റൊരു വാര്‍ത്ത.

സല്‍മാനും ഐശ്വര്യയും

വര്‍ഷങ്ങള്‍ക്ക് ശേഷം സല്‍മാന്‍ ഖാനും ഐശ്വര്യ റായിയും ഒന്നിച്ചഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മുമ്പ് ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു.

അഭിഷേക് സമ്മതിക്കുമോ?

ഐശ്വര്യ റായിയോട് അഭിഷേകിന് സ്‌നേഹം കൊണ്ട് സ്വാര്‍ത്ഥ ഉള്ളതിനാല്‍ സല്‍മാന്റെ കൂടെ അഭിനയിക്കാന്‍ പോവുന്ന എന്ന വാര്‍ത്ത ചിലപ്പോള്‍ അഭിഷേക് സമ്മതിക്കുമോ എന്ന

English summary
Aishwarya Rai Bachchan & Salman Khan To Re-unite Too?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam