»   » മുന്‍കാമുകനൊപ്പം ഏറ്റുമുട്ടാനുറച്ച് ഐശ്വര്യ.. ബോക്സോഫീസ് പോരാട്ടത്തില്‍ അന്തിമവിജയം ആര്‍ക്കൊപ്പം?

മുന്‍കാമുകനൊപ്പം ഏറ്റുമുട്ടാനുറച്ച് ഐശ്വര്യ.. ബോക്സോഫീസ് പോരാട്ടത്തില്‍ അന്തിമവിജയം ആര്‍ക്കൊപ്പം?

Posted By:
Subscribe to Filmibeat Malayalam

ബോക്‌സോഫീസിലെ രാജാവാണ് സല്‍മാന്‍ ഖാന്‍. അധികമാരും സല്ലുവിനോടൊപ്പം ഏറ്റുമുട്ടാന്‍ തയ്യാറാവാറില്ല. എന്നാല്‍ മുന്‍കാമുകിയായിരുന്ന ഐശ്വര്യ റായി ആ ദൗത്യവുമായി ഇറങ്ങുകയാണ്. 2018ലാണ് ഇരുവരും സിനിമകളുമായെത്തി പര്‌സപരം ഏറ്റുമുട്ടുന്നത്. ഇരുവരുടെയും ആരാധകര്‍ ഈ താരയയുദ്ധത്തിനായി കാത്തിരിക്കുകയാണ്.

മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ പഞ്ചാബി നൃത്തവുമായി ലാല്‍.. വീഡിയോ വൈറല്‍!

നാളെ ഈ ഗതി വരാതിരിക്കാന്‍ വേണ്ടിയാണ് ദിലീപ് അത് ചെയ്തത്... ദിലീപിന്റെ ആവശ്യം?

മോഹന്‍ലാലിന്‍റെ കണ്ണിലെ ആ ഭാവമാണ് പ്രചോദനമായത്.. അഭിനയിക്കാന്‍ പറ്റുമെന്ന് തോന്നി!

സല്‍മാന്‍ ഖാന്‍ ചിത്രമായ റേസ്3യും ഐശ്വര്യ റായിയുടെ ചിത്രവുമാണ് ഏറ്റുമുട്ടത് ഫെന്നി ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സിനിമയില്‍ സജീവമാവുകയാണ് ഐശ്വര്യ. ആരാധ്യയുടെ ജനനത്തിന് ശേഷം താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള താരത്തിന്റെ തിരിച്ചുവരവില്‍ ആരാധകരും ഏറെ സന്തോഷത്തിലാണ്.

ഐശ്വര്യയും സല്‍മാന്‍ ഖാനും ഒരുമിച്ചെത്തുന്നു

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും ഒരുമിച്ചെത്താന്‍ തയ്യാറെടുക്കുന്നത്. സിനിമയില്‍ സജീവമായിരുന്ന കാലത്ത് പോലും ഇവര്‍ ബോക്‌സോഫീസില്‍ ഏറ്റുമുട്ടിയിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.

പ്രണയപരാജയത്തിന് ശേഷം

ഒരുകാലത്ത് പ്രണയത്തിലായിരുന്നു ഈ താരജോഡികള്‍. ഇരുവരും വിവാഹിതരാവുമെന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് ഇരുവരും വേര്‍പിരിയുകയായിരുന്നു. അഭിഷേക് ബച്ചനെ വിവാഹം ചെയ്ത ഐശ്വര്യ സുന്ദരമായ കുടുംബ ജീവിതം നയിച്ചുവരികയാണ്.

ആരാധക പിന്തുണയും കുറവല്ല

ഐശ്വര്യക്കും സല്‍മാന്‍ ഖാനും മികച്ച ആരാധക പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോക്‌സോഫീസ് റെക്കോര്‍ഡുകളുടെ കാര്യത്തില്‍ ഇരുവരും അത്ര പിന്നോട്ടല്ല. അധികമാരും സല്‍മാനോട് ഏറ്റുമുട്ടാന്‍ തയ്യാറാവാറില്ല. ആ ദൗത്യവുമായാണ് ഇത്തവണ ഐശ്വര്യ ഇറങ്ങുന്നത്.

പൊതുപരിപാടികളില്‍ പങ്കെടുക്കാറില്ല

പ്രണയ പരാജയത്തിന് ശേഷം ഇരുവരും ഒരുമിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറില്ല. സല്‍മാന്‍ ഖാന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ നിന്നും താരം കൃത്യമായി അകലം പാലിക്കാറുണ്ട്. ഇരുവരും ഒരുമിച്ച് പങ്കെടുക്കാറില്ല. എന്നാല്‍ സിനിമകളുമായി ഇരുവരും ഒരുമിച്ചെത്തുകയാണ് ഇത്തവണ.

English summary
SHE IS NOT AFRAID! Aishwarya Rai Bachchan All Set To FIGHT Ex-Boyfriend Salman Khan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam