ഈ പുഞ്ചിരിയാണ് ഞങ്ങളുടെ എക്കാലത്തേയും കാവൽ, പിതാവിനെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് ഐശ്വര്യ റായ്

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഐശ്വര്യ റായ് ബച്ചൻ. സിനിയിൽ അത്രയധികം സജീവമല്ലെങ്കിലും സിനിമാ കോളങ്ങളിൽ താരം ഇപ്പോഴും ഹോട്ട് ടോപ്പിക്കാണ്. നടിയുടെ സിനിമ വിശേഷങ്ങളെക്കാളും പ്രേക്ഷകർക്ക് അറിയാൻ താൽപര്യം ഐശ്വര്യയുടെ കുടുംബ വിശേഷങ്ങളാണ്. ആരാധകരുമായും വളരെ അടുത്ത ബന്ധമാണ് നടിക്കുമുള്ളത്.

സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമാണ് നടി. തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും നടി പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പിതാവിന്റെ പിറന്നാൾ ദിനത്തിൽ നടി പങ്കുവെച്ച കുറിപ്പാണ്. കുടുംബത്തോടൊപ്പം പിതാവിന്റെ പിറന്നാൾ ആഘോഷിക്കുകയാണ് മുൻ ലോകസുന്ദരി.

   പിറന്നാൾ ആശംസകൾ

അച്ഛന്റെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഐശ്വര്യ റായ് പിതാവിന് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. ഞങ്ങളുടെ എക്കാലത്തയേും പുഞ്ചിരിക്കുന്ന കാവൽ മാലാഖ. പിറന്നാൾ ആശംസകൾ ഡാഡീ- അജ്ജ- ഐശ്വര്യ റായ് ബച്ചൻ കുറിച്ചു. ആഷ് ആരാധകരും പിതാവ് കൃഷ്ണരാജ് റായ് ക്ക് പിറന്നാൾ ആശംസകൾ നേർന്ന രംഗത്തെത്തിയിട്ടുണ്ട്. നീണ്ട കാലത്ത അർബുദവുമായിട്ടുള്ള പോരാട്ടത്തിനൊടുവിൽ 2017ലാണ് കൃഷ്ണരാജ് റായ് അന്തരിക്കുന്നത്..

  പിറന്നാൾ  ആഘോഷം

അച്ഛന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് ഐശ്വര്യയും കുടുംബവും. കുടുംബസമേതമുള്ള ചിത്രങ്ങളും ആഷ് പങ്കുവെച്ചിട്ടുണ്ട്. പിതാവിന്റെ പിറന്നാൾ ദിനത്തിൽ ഐശ്വര്യയും അഭിഷേകും ആരാധ്യയയും അമ്മയ്ക്ക് അരുകിൽ എത്തിയിട്ടുണ്ട് .അമ്മയ്ക്കും സഹോദരനുമൊപ്പമുള്ള ചിത്രവും നടി ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. മറൈൻ ബയോളജിസ്റ്റായിരുന്നു ഐശ്വര്യ റായ് ബച്ചന്റെ പിതാവ് ക്യഷ്ണരാജ്. ആദിത്യ റായ് ആണ് ഐശ്വര്യയുടെ സഹോദരൻ.

ആരാധ്യയുടെ  പിറന്നാൾ

നവംബർ 17 നായിരുന്നു ആരാധ്യ ബച്ചന്റെ 9ാം പിറന്നാൾ. കൊവിഡ് പ്രതിസന്ധികളെ തുടർന്നും കുടുംബത്തിലുണ്ടായ അപ്രതീക്ഷിത വിയോഗങ്ങളുടെ പശ്ചാത്തലത്തിലും ഇത്തവണ ബച്ചൻ കുടുംബം പിറന്നാൾ ആഘോഷം സംഘടിപ്പിച്ചിരുന്നില്ല. പിറന്നാൾ ദിനത്തിൽ മകൾക്ക് വൈകാരികമായ ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തിയിരുന്നു."എന്റെ ജീവിതത്തിന്റെ പരിപൂർണ സ്നേഹത്തിന്, എന്റെ മാലാഖക്കുട്ടിയായ ആരാധ്യയ്ക്ക്, സന്തോഷകരമായ ഒൻപതാം ജന്മദിനം നേരുന്നു. ഉപാധികളില്ലാതെ, പറഞ്ഞറിയിക്കാനാകാത്ത അളവിൽ എന്നെന്നും ഞാൻ നിന്നെ സ്നേഹിക്കുന്നു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. നിനക്കായി ശ്വസിക്കുന്ന ഓരോ ശ്വാസത്തിനും ഞാൻ എന്നും ദൈവത്തോട് നന്ദി പറയുന്നു. സ്നേഹം, സ്നേഹം.. ഞാൻ നിന്നെ സ്നേഹിക്കുന്നു''- മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് നടി കുറിച്ചിരുന്നു.

 ആഘോഷങ്ങൾ  ഒഴിവാക്കി ബച്ചൻ  കുടുംബം

ആരാധ്യയുടെ പിറന്നാൾ മാത്രമല്ല ഈ വർഷത്തെ എല്ലാ ആഘോഷങ്ങളും ബച്ചൻ കുടുംബം ഒഴിവാക്കിയിരുന്നു. ഈ വർഷം ഞങ്ങൾക്ക് കുടുംബത്തിൽ ഒരു മരണം സംഭവിച്ചു. എന്റെ സഹോദരി ശ്വേതയുടെ അമ്മായിയമ്മ (റിതു നന്ദ) അന്തരിച്ചു. കൂടാതെ, ഇതുപോലുള്ള സമയത്ത് പാർട്ടികൾ ആതിഥേയത്വം വഹിക്കുന്നത് ആരാണ്? സമൂഹം എക്കാലത്തെയും മോശമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നാമെല്ലാവരും കഴിയുന്നത്ര ശ്രദ്ധിക്കേണ്ടതുണ്ട്. പരമാവധി സാമൂഹിക അകലം നിരീക്ഷിക്കുക എന്നതാണ് ഞങ്ങൾക്ക് ഉള്ള ഏക ഓപ്ഷൻ. അതും അണുബാധയ്ക്കെതിരായ ഒരു ഉറപ്പ് അല്ല. ദീപാവലി പാർട്ടികളും മറ്റ് സാമൂഹിക അവസരങ്ങളും ഇപ്പോൾ ഒരു വിദൂര സ്വപ്നമാണ്. - അഭിഷേക് പറഞ്ഞു"

ഐശ്വര്യ റായ് ഇൻസ്റ്റഗ്രാം പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X