»   » ഐശ്വര്യയും അഭിഷേകും താമസം മാറുന്നു?

ഐശ്വര്യയും അഭിഷേകും താമസം മാറുന്നു?

Posted By:
Subscribe to Filmibeat Malayalam

മുംബൈ: അമിതാഭ് ബച്ചന്‍ 50 കോടി രൂപയ്ക്ക് പുതിയ ബംഗ്ളാവ് വാങ്ങിയത് ഐശ്വര്യറായ് ബച്ചനും അഭിഷേക് ബച്ചനും മകള്‍ ആരാധ്യയ്ക്കും താമസിക്കുന്നതിന് വേണ്ടിയാണോ? ബച്ചന്‍ വീട് വാങ്ങിയത് മുതല്‍ പല കഥകളാണ് ബോളിവുഡില്‍ പ്രചരിക്കുന്നത്.


ഇപ്പോള്‍ വാങ്ങിയ വീട് കൂടാതെ മറ്റ് നാല് ബംഗ്ളാവുകള്‍ കൂടി ബച്ചന്‍ കുടുംബത്തിനുണ്ട്. ഇതില്‍ ജല്‍സ എന്ന വീട്ടിലാണ് ബച്ചന്‍ കുടുംബത്തിന്റെ താമസം. ജല്‍സ കൂടാതെ പ്രതീക്ഷ, വത്സ, ജാനക് എന്നിങ്ങനെ മൂന്ന് വീടുകള്‍ കൂടിയുണ്ട്. പുതിയ വീടിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.

ഐശ്വര്യയുടേയും അതിനുശേഷം ആദിത്യയുടേയും വരവാണ് കുടുംബത്തിനുവേണ്ടി കൂടുതല്‍ ബംഗ്ളാവുകള്‍ വാങ്ങാന്‍ ബച്ചനെ പ്രേരിപ്പിക്കുന്നതെന്നാണ് സംസാരം. അഭിഷേകും കുടുംബവും ബച്ചനോടൊപ്പം തന്നെയണ് താമസം. കുടുംബം വളരുന്നതിനനുസരിച്ച് ഐശ്വര്യയും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറുമോ എന്നതാണ് സംശയം.

പുതിയ വീട് അഭിഷേക് ബച്ചന്റെയും അമിതാഭ് ബച്ചന്റെയും പേരിലാണ് പുതിയ വീട് വാങ്ങിയിരിക്കുന്നത്. ബച്ചന്‍ കുടുംബം ഇപ്പോള്‍ താമസിക്കുന്ന ജല്‍സയ്ക്ക് തൊട്ട് പിന്നിലായാണ് പുതിയ ബംഗ്ളാവ്.

ബച്ചന്‍റെ പുതിയ ബംഗ്ളാവ് ആര്‍ക്ക്?

അമിതാഭ് ബച്ചന്‍ തന്റെ ജല്‍സ എന്ന ബംഗ്ളാവിന് മുന്നില്‍. ഈ ബംഗ്ളാവിലാണ് ബച്ചന്‍ കുടുംബം ഇപ്പോള്‍ താമസിയ്ക്കുന്നത്.

ബച്ചന്‍റെ പുതിയ ബംഗ്ളാവ് ആര്‍ക്ക്?

ഐശ്വര്യയേയും ആരാധ്യയെയും പരിഗണിച്ചാണ് ബച്ചന്‍ പുതിയ ബംഗ്ളാവ് വാങ്ങിയെതെന്നാണ് സംസാരം. ഇവര്‍ ഇപ്പോള്‍ താമസിയ്ക്കുന്ന ജല്‍സ എന്ന വീടിനോട് ചേര്‍ന്നാണ് പുതിയ ബംഗ്ളാവ് സ്ഥിതി ചെയ്യുന്നത്. 50 കോടിയാണ് ബംഗഌവിന്റെ വില.

ബച്ചന്‍റെ പുതിയ ബംഗ്ളാവ് ആര്‍ക്ക്?

അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും മരുമകള്‍ ഐശ്വര്യ റായ് ബച്ചനും ജല്‍സ എന്ന ബംഗ്ളാവിന് മുന്നില്‍.

ബച്ചന്‍റെ പുതിയ ബംഗ്ളാവ് ആര്‍ക്ക്?

ഐശ്വര്യയും അഭിഷേകും മകളും ബച്ചനോടൊപ്പമാണ് താമസം. പുതിയ ബംഗ്ളാവ് വാങ്ങിയത് ഇവര്‍ക്ക് വേണ്ടിയാണോ? ഉടന്‍ അഭിഷേക് ബച്ചന്‍ പുതിയ ബംഗ്ളാവിലേക്ക് താമസം മാറുമോ?

ബച്ചന്‍റെ പുതിയ ബംഗ്ളാവ് ആര്‍ക്ക്?

ബച്ചന്റെ മറ്റൊരു ബംഗ്ളാവാണ് പ്രതീക്ഷ. ഇവിടെ വച്ചാണ് ഐശ്വര്യയുടേയും അഭിഷേകിന്റെയും വിവാഹച്ചടങ്ങുകല്‍ നടന്നത്.

English summary
Abhishek, his wife Aishwarya and their baby Aaradhya reside in a joint family, along with the senior Bachchans at Jalsa. And now that the Bachchan family is slowly growing, will Aishwarya and Abhishek shift to their new paradise?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam