»   » മകളും മരുമകളും തമ്മില്‍ മുട്ടന്‍ വഴക്ക്, അമിതാഭ് ബച്ചന്‍ ഇത്തവണ പിറന്നാള്‍ ആഘോഷിക്കുന്നില്ല!!

മകളും മരുമകളും തമ്മില്‍ മുട്ടന്‍ വഴക്ക്, അമിതാഭ് ബച്ചന്‍ ഇത്തവണ പിറന്നാള്‍ ആഘോഷിക്കുന്നില്ല!!

By: Rohini
Subscribe to Filmibeat Malayalam

ഓരോ തവണയും ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്റെ പിറന്നാള്‍ വന്‍ ആഘോഷമാണ്. എന്നാല്‍ ബച്ചന്റെ എഴുപത്തിയഞ്ചാം പിറന്നാളിന് വലിയ ആഘോഷങ്ങളൊന്നും ഉണ്ടാവില്ല എന്നാണ് ബോളിവുഡ് പാപ്പരാസികള്‍ക്കിടയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍.

'മമ്മൂട്ടി മനസ്സ് വച്ചിരുന്നെങ്കില്‍ ദിലീപിന് ഇത്രയും കാലം ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു'

ആഘോഷിക്കുന്നത് പോയിട്ട് പിറന്നാള്‍ ദിവസം (ഒക്ടോബര്‍ 11) ബച്ചന്‍ മാധ്യമങ്ങളെ പോലും കാണില്ല എന്നാണ് കേള്‍ക്കുന്നത്. മരുമകള്‍ ഐശ്വര്യ റായി ബച്ചനും മകള്‍ ശ്വേത ബച്ചനുമാണ് ഇതിന് കാരണം.

shweta-bachchan-nanda-rare-pictures-with-aishwarya-rai-bachchan

ഐശ്വര്യയും ശ്വേതയും തമ്മില്‍ ഇപ്പോള്‍ അത്ര നല്ല രസത്തിലല്ല. ശ്വേത മാത്രമല്ല, ബച്ചന്‍ കുടുംബമേ ഐശ്വര്യയോട് കട്ട കലിപ്പിലാണത്രെ. വോഗ്യു ബ്യൂട്ടി അവാര്‍ഡിന്റെ ബച്ചന്‍ പരിവാറില്‍ കുടുംബത്തിനൊപ്പം ഐശ്വര്യ പങ്കെടുത്തിരുന്നില്ല. വീട്ടില്‍ നില്‍ക്കാത്ത ഐശ്വര്യയുടെ പെരുമാറ്റമാണ് ബച്ചന്‍ കുടുംബത്തെ ചൊടിപ്പിക്കുന്നത്.

അതേ സമയം പിറന്നാള്‍ ആഘോഷത്തെ കുറിച്ച് ചോദിച്ചപ്പോള്‍, അതൊക്കെ സമയ നഷ്ടമാണെന്നും ഈ തവണ പിറന്നാള്‍ ആഘോഷമില്ല എന്നും അമിതാഭ് ബച്ചന്‍ പ്രതികരിച്ചു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
Aishwarya Rai Bachchan-Shweta Bachchan's SOUR Equation To Be Blamed? Big B AVOIDS B'day Celebration!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam