ഐശ്വര്യ റായി ഭര്‍ത്താവിനെ നോക്കി മയങ്ങി നിന്ന നിമിഷങ്ങള്‍; 18 സെക്കന്‍ഡ് വീതമുള്ള വീഡിയോ വൈറലാവുന്നു

പതിമൂന്ന് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം സന്തോഷത്തോടെ നയിക്കുകയാണ് ബോളിവുഡ് താരദമ്പതിമാരായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഇത്രയും വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടെ പലപ്പോഴും ഇരുവരും വേര്‍പിരിഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതിലൊന്നും യാതൊരു സത്യവുമില്ലെന്ന് വ്യക്തമാക്കി മകള്‍ ആരാധ്യയ്‌ക്കൊപ്പം പരസ്പരം സ്‌നേഹിച്ച് കഴിയുകയാണ് താരങ്ങള്‍.

അഭിഷേകിന്റെ കുടുംബത്തിന് ഒന്നടങ്കം കൊവിഡ് പോസിറ്റീവ് ആയത് വലിയ വാര്‍ത്തയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ നിന്നും കുടുംബം തിരികെ വന്നിരുന്നു. അന്ന് മുതല്‍ താരദമ്പതിമാരുടെ പഴയ ചില വീഡിയോസും അഭിമുഖങ്ങളുമൊക്കെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായിരുന്നു. ഇപ്പോഴിതാ അഭിഷേകിന്റെയും ഐശ്വര്യയുടെയും രസകരമായൊരു വീഡിയോയാണ് വൈറലാവുന്നത്.

abhishek-aiswarya

പല പ്രമുഖ വേദികൡ ഭര്‍ത്താവിനൊപ്പമെത്തിയ ഐശ്വര്യ പതിനെട്ട് സെക്കന്‍ഡ് നേരം അഭിഷേകിന്റെ മുഖത്തേക്ക് പ്രണയത്തോടെ നോക്കുന്നതാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. അഭിഷേക് മൈക്കിലൂടെ സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത് നിന്ന് നോക്കുകയാണ് നടി. അധികമാരും ശ്രദ്ധിക്കാത്തതും എന്നാല്‍ ഭര്‍ത്താവിന്റെ വാക്കുകള്‍ക്ക് ഐശ്വര്യ നല്‍കുന്ന ബഹുമാനമാണ് ഈ വീഡിയോ എന്നാണ് ആരാധകര്‍ പറയുന്നത്. 'ഭര്‍ത്താവിനെ നോക്കുന്ന രീതി' എന്ന ക്യാപ്ഷനോടെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഈ വീഡിയോ വൈറലാവുന്നത്.

2007 ഏപ്രില്‍ 20 നായിരുന്നു ഐശ്വര്യ റായി-അഭിഷേക് ബച്ചന്‍ വിവാഹം നടക്കുന്നത്. ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു ഇരുവരുടേതും. വലിയ ആഡംബരത്തോടെ അഭിഷേക് ബച്ചന്റെ വീട്ടില്‍ നിന്നുമായിരുന്നു വിവാഹം. ഇക്കഴിഞ്ഞ ഏപ്രില്‍ 20 നായിരുന്നു ഇരുവരും തങ്ങളുടെ പതിമൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. അന്ന് മുതല്‍ ഇരുവരുടെയും പ്രണയത്തെ കുറിച്ചും പ്രൊപ്പേസല്‍ നടത്തിയതിനെ കുറിച്ചും പറയുന്ന വീഡിയോസ് വൈറലായിരുന്നു.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X