ഐശ്വര്യ മുതല്‍ കരീന വരെ, ബോളിവുഡ് താരങ്ങള്‍ വേണ്ടെന്ന് വെച്ച സിനിമകള്‍, കാരണം ഇതാണ്‌

By Midhun Raj

ബോളിവുഡ് താരങ്ങളെ സംബന്ധിച്ചുളള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വെെറലാകാറുണ്ട്. താരങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ബോളിവുഡിലുളള മിക്ക സൂപ്പര്‍താരങ്ങള്‍ക്കും വലിയ ആരാധക പിന്തുണയാണ് ലഭിക്കാറുളളത്. കൊമേര്‍ഷ്യല്‍ സിനിമകള്‍ക്കൊപ്പം തന്നെ പ്രമേയത്തിന് പ്രാധാന്യമുളള ചിത്രങ്ങളും ഹിന്ദി സിനിമാ ലോകത്ത് ഇറങ്ങിയിരുന്നു. കോടികളാണ് ഓരോ സിനിമകള്‍ക്കും ബോളിവുഡ് താരങ്ങള്‍ വാങ്ങാറുളളത്. കോടി ക്ലബുകളില്‍ ആദ്യം എത്തിയത് ബോളിവുഡ് ചിത്രങ്ങളാണ്. ബോളിവുഡിന് പിന്നാലെ മറ്റ് ഇന്‍ഡസ്ട്രികളില്‍ ഇറങ്ങിയ ചിത്രങ്ങളും കോടി ക്ലബുകളില്‍ ഇടംപിടിച്ചു.

മൃണാല്‍ താക്കൂറിന്‌റെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

ബോളിവുഡ് താരങ്ങള്‍ക്ക് മറ്റ് ഭാഷകളിലും നിരവധി ആരാധകരുണ്ട്. ഹിന്ദി സിനിമകള്‍ക്കായി കാത്തിരിക്കാറുളള സിനിമാ പ്രേമികള്‍ ഏറെയാണ്. അതേസമയം സഹതാരങ്ങള്‍ കാരണം ബോളിവുഡിലെ മുന്‍നിര നടീനടന്മാര്‍ നിരസിച്ച സിനിമകളാണ് ഇവിടെ പറയുന്നത്. രണ്‍വീര്‍ സിംഗ് മുതല്‍ കത്രീന കൈഫ് വരെയുളള താരങ്ങള്‍ വേണ്ടെന്ന് വെച്ച സിനിമകളുണ്ട്. തുടര്‍ന്ന് വായിക്കൂ...

ബോളിവുഡ് സൂപ്പര്‍താരങ്ങളില്‍ ആരാധകര്‍

ബോളിവുഡ് സൂപ്പര്‍താരങ്ങളില്‍ ആരാധകര്‍ ഏറെയുളള നടനാണ് രണ്‍വീര്‍ സിംഗ്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത സിനിമകളിലൂടെയാണ് രണ്‍വീര്‍ സിംഗിന്‌റെ കരിയര്‍ തന്നെ മാറിയത്. ബന്‍സാലി ചിത്രങ്ങളായ ഗോലിയോം കീ രാംലീല ഓര്‍ രാസ് ലീല, ബജ്രാവോ മസ്താനി, പദ്മാവത് തുടങ്ങിയ സിനിമകള്‍ നടന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്‍വീറിനെ ബോളിവുഡിലെ മുന്‍നിര താരമാക്കിയ സിനിമകള്‍ കൂടിയാണിത്. ഇന്ന് എറ്റവും കൂടുതല്‍ താരമൂല്യമുളള നടന്മാരില്‍ ഒരാളാണ് രണ്‍വീര്‍ സിംഗ്. ബാര്‍ ബാര്‍ ദേക്കോ എന്ന ചിത്രമാണ് രണ്‍വീര്‍ നിരസിച്ചത്.

ഇതിന് കാരണം കത്രീന കൈഫിനെ

ഇതിന് കാരണം കത്രീന കൈഫിനെ നായികയാക്കിയതുകൊണ്ടാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദീപികയെ ചൊടിപ്പിക്കാതിരിക്കാനാണ് രണ്‍വീര്‍ സിനിമ നിരസിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്‍വീര്‍ സിംഗിന് പുറമെ ബോളിവുഡില്‍ ഏറെ ആരാധകരുളള താരമാണ് കരീന കപൂര്‍. വിവാഹ ശേഷവും സിനിമയില്‍ സജീവമാണ് കരീന. അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം ഗ്ലാമറസ് വേഷങ്ങളിലും കരീന കപൂര്‍ എത്തി.

രണ്ടാമതും ഗര്‍ഭിണിയായ സമയത്താണ് നടി

രണ്ടാമതും ഗര്‍ഭിണിയായ സമയത്താണ് നടി സിനിമയില്‍ നിന്നും ഇടവേള എടുത്തത്. അതേസമയം ബത്തമീസ് ദില്‍ എന്ന ചിത്രമാണ് കരീന കപൂര്‍ നിരസിച്ചത്. ഇമ്രാന്‍ ഹാഷ്മി കാരണമാണ് നടി ചിത്രം വേണ്ടെന്ന് വെച്ചത്. കരീനയ്ക്ക് പുറമെ ഐശ്വര്യ റായിയും ഇമ്രാന്‍ ഹാഷ്മിക്കൊപ്പമുളള ഒരു ചിത്രമാണ് നിരസിച്ചത്. ബാദ്ഷാഹോ എന്ന സിനിമ വന്ന സമയത്ത് നടി വേണ്ടെന്ന് വെച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഫി വിത്ത് കരണ്‍ ഷോയില്‍ എത്തിയ സമയത്ത് ഐശ്വര്യ റായിയെ 'പ്ലാസ്റ്റിക്' എന്ന് വിളിച്ച് ഇമ്രാന്‍ ഹാഷ്മി കളിയാക്കിയിരുന്നു. ഇതാണ് നടനൊപ്പം ഐശ്വര്യ അഭിനയിക്കാന്‍ തയ്യാറാകാതിരുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബോളിവുഡ് താരങ്ങളില്‍ ആരാധകര്‍ ഏറെയുള

ബോളിവുഡ് താരങ്ങളില്‍ ആരാധകര്‍ ഏറെയുളള താരമാണ് രണ്‍ബീര്‍ കപൂര്‍. സിനിമാ കുടുംബത്തില്‍ നിന്നുളള രണ്‍ബീര്‍ തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ മുന്‍നിര നായകനായി മാറി. സൊനാക്ഷി സിന്‍ഹയെ നായികയാക്കി തീരുമാനിച്ച ഒരു ചിത്രമാണ് രണ്‍ബീര്‍ മുന്‍പ് വേണ്ടെന്ന് വെച്ചത്. ഒരു പ്രണയ ചിത്രമായിരുന്നു ഇത്. എന്നാല്‍ തിരക്കഥ ഇഷ്ടപ്പെട്ടിട്ടും രണ്‍ബീര്‍ സിനിമ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ബോളിവുഡില്‍ വളരെ സെലക്ടീവായി സിനിമകള്‍

ബോളിവുഡില്‍ വളരെ സെലക്ടീവായി സിനിമകള്‍ ചെയ്യാറുളള താരമാണ് കത്രീന കൈഫ്. ജഗ്ഗാ ജസൂസ്, ഫിത്തൂര്‍ തുടങ്ങിയ സിനിമകള്‍ പരാജയപ്പെട്ട ശേഷമാണ് നടി സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഈ സമയത്ത് ആദിത്യ റോയ്‌ക്കൊപ്പമുളള ഒരു സിനിമ കത്രീന കൈഫ് നിരസിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X