പാര്‍ട്ടിക്കിടയില്‍ രേഖയെ കണ്ടപ്പോള്‍ ഐശ്വര്യ ആരാധ്യയോട് പറഞ്ഞത്!
ബോളിവുഡ് സിനിമാലോകത്തെ പ്രമുഖ താരുകുടുംബങ്ങളെല്ലാം പങ്കെടുത്ത ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അമിതാഭ് ബച്ചനും കുടുംബവും പങ്കെടുത്ത പാര്‍ട്ടിയില്‍ രേഖയും പങ്കെടുത്തിരുന്നു. സകുടുംബം ചടങ്ങിനെത്തിയ ഐശ്വര്യയുമായി രേഖ കുശലം പറഞ്ഞിരുന്നു. രേഖയെ കണ്ട സന്തോഷത്തില്‍ അഭിയും ആഷും ഓടിച്ചെന്നിരുന്നു. എന്നാല്‍ വന്നതാരാണെന്നറിയാതെ ആകെ അമ്പരപ്പിലായിരുന്നു ആരാധ്യ.
മാതാപിതാക്കള്‍ പറഞ്ഞതനുസരിച്ച് രേഖയോട് നമസ്‌തെ പറഞ്ഞ് അനുഗ്രഹം മേടിച്ച് ആരാധ്യ. ഐശ്വര്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന താരമാണ് രേഖ. മുന്‍പ് ഫിലിം ഫെയര്‍ പുരസ്‌കാര ചടങ്ങിനിടയിലാണ് ഇവര്‍ കണ്ടത്. അന്ന് ഐശ്വര്യ ഗര്‍ഭിണിയായിരുന്നു. പിന്നീട് വര്‍ഷം കുറച്ച് കഴിഞ്ഞെങ്കിലും ഇരുവരും കണ്ടുമുട്ടിയിരുന്നില്ല. കുടുംബത്തിലെ തിരക്കും സിനിമയുമൊക്കെയായി ആകെ തിരക്കിലായ ഐശ്വര്യ രേഖയെ കണ്ടിരുന്നില്ല. രേഖയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്ന് അന്ന് ഐശ്വര്യ വ്യക്തമാക്കിയിരുന്നു.

മകളുടെ കാര്യത്തില്‍ അതിവശ്രദ്ധ പുലര്‍ത്തുന്നയാളാണ് ഐശ്വര്യ റായ്. മീഡിയയ്ക്ക് മുന്നില്‍ നില്‍ക്കാനും ചിത്രമെടുക്കുന്നതുമൊക്കെ അത്ര താല്‍പര്യമില്ല കുഞ്ഞ് ആരാധ്യയ്ക്ക്. ഇക്കാര്യമറിയാവുന്ന ആരാധ്യ മകളുടെ കാര്യത്തില്‍ കൃത്യമായി ശ്രദ്ധ നല്‍കാറുണ്ട്.


Click it and Unblock the Notifications











