ബോളിവുഡിന്റെ യമ്മിയസ്റ്റ് മമ്മി ആരാന്നോ?
ഇന്ത്യന്‍ സിനിമയിലെ യമ്മിയസ്റ്റ് മമ്മി ഓഫ് ബോളിവുഡ് സുന്ദരി ഐശ്വര്യ റായിയെ സിനിമാ പ്രേമികള്‍ തെരഞ്ഞെടുത്തു.അന്താരാഷ്ട്ര മാര്‍ക്കറ്റിംഗ് റിസര്‍ച്ച് സ്ഥാപനമായ എസി നില്‍സണ്‍ നടത്തിയ സര്‍വേയില്‍ 72 ശതമാനം വോട്ടു നേടിയാണ് ഐശ്വര്യ റായി ഒന്നാമത് എത്തിയത്.
എസി നില്‍സണ്‍ ഇത്തരത്തിലൊരു സര്‍വേ നടത്തിയത്. യമ്മി പേരന്റ്‌സ് എന്ന വിഭാഗത്തിലും ഏറ്റവും അധികം വോട്ടു നേടിയത് ഐശ്വര്യയും ഭര്‍ത്താവ് അഭിഷേകുമാണ്. 77 ശതമാനം വോട്ടാണ് അഭിഷേകിനും ഐശ്വര്യക്കും ലഭിച്ചത്.

2013ല്‍ ഇവര്‍ നടത്തിയ സര്‍വെയില്‍ യമ്മിയസ്റ്റ് മമ്മിയായി തെരഞ്ഞെടുക്കപ്പെട്ടത് ശില്‍പ്പാ ഷെട്ടിയായിരുന്നു. വോട്ടെടുപ്പില്‍ പങ്കെടുത്ത ആളുകളില്‍ 40 ശതമാനം ആളുകള്‍ അടുത്ത യമ്മിയസ്റ്റ് മമ്മിയായി തെരഞ്ഞെടുത്തിരിക്കുന്നത് കത്രീനാ കൈഫിനെയാണ്.
കത്രീനയും രണ്‍ബീറും ഉടന്‍ വിവാഹം കഴിക്കുമെന്ന വിശ്വാസത്തിലാണ് അടുത്ത യമ്മിയസ്റ്റ് മമ്മി പദവി കത്രീനാ കൈഫിന് നല്‍കിയിരിക്കുന്നത്.


Click it and Unblock the Notifications