»   » യെ ദില്‍ ഹെ മുഷ്‌ക്കിലിന്റെ പ്രമോഷനില്ലെന്ന് ഐശ്വര്യ റായ് വ്യക്തമാക്കിയതിനു കാരണം അമിതാഭ് ബച്ചന്‍?

യെ ദില്‍ ഹെ മുഷ്‌ക്കിലിന്റെ പ്രമോഷനില്ലെന്ന് ഐശ്വര്യ റായ് വ്യക്തമാക്കിയതിനു കാരണം അമിതാഭ് ബച്ചന്‍?

Posted By: Pratheeksha
Subscribe to Filmibeat Malayalam

യെ ദില്‍ ഹെ മുഷ്ക്കില്‍ എന്ന കരണ്‍ ജോഹര്‍ ചിത്രത്തിലെ നായികമാരിലൊരാളാണ് ഐശ്വര്യറായ്. ചിത്രം റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന്റെ പ്രമോഷനെത്തില്ലെന്നാണ് താരം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ തന്നെ ഒട്ടേറെ ചര്‍ച്ചകള്‍ക്കിടം നല്കിയിരുന്നു.

ഐശ്വര്യറായും രണ്‍ബീര്‍ കപൂറും ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങള്‍ കണ്ട് അമിതാഭ് പ്രതികരിച്ചെന്നും ഈ രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ കരണ്‍ജോഹറിനോട് പറഞ്ഞതായുമുള്ള വാര്‍ത്തകളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. ഐശ്വര്യ പ്രമോഷനെത്തില്ലെന്നറിയിച്ചതിന്റെ കാരണമിതാണ്...

ഐശ്വര്യാറായും രണ്‍ബീര്‍ കപൂറും

യെ ദില്‍ഹെ മുഷ്‌ക്കില്‍ എന്ന കരണ്‍ജോഹര്‍ ചിത്രത്തിലാണ് ഐശ്വര്യറായും രണ്‍ബീര്‍ കപൂറും മുഖ്യവേഷത്തിലെത്തുന്നത്. ഈ ചിത്രത്തിന്റെ പ്രമോഷനാണ് ഐശ്വര്യ എത്തില്ലെന്ന് കരണിനെ അറിയിച്ചിരിക്കുന്നത്. അനുഷ്‌ക്ക ഷെട്ടിയാണ് ചിത്രത്തിലെ മറ്റൊരു നായിക.

സിനിമയുമായി ബന്ധപ്പെട്ടുളള പരിപാടികള്‍

സിനിമയുമായി ബന്ധപ്പെട്ടുള്ള മിക്കപരിപാടികളിലും സാധാരണ ഐശ്വര്യറായ് പങ്കെടുക്കാറുണ്ട് .എന്നാല്‍ യെ ദില്‍ ഹെ മുഷ്‌ക്കില്‍ എന്ന ചിത്രത്തിന്റെ പ്രമോഷനെത്തില്ലെന്നാണ് താരം അറിയിച്ചത്.

അനുഷ്‌ക്ക ശര്‍മ്മയും രണ്‍ബീറും

ഐശ്വര്യയുടെ അഭാവത്തില്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ ചിത്രത്തിലെ മറ്റു താരങ്ങളായ അനുഷ്‌ക്ക ശര്‍മ്മയും രണ്‍ബീര്‍ കപൂറും നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ അമിതാഭ്

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ ഐശ്വര്യയുടെ എല്ലാ ചിത്രങ്ങളുടെയും ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്ന അമിതാഭ് ഈ ചിത്രത്തിന്റെ ട്രെയിലര്‍ ഷെയര്‍ ചെയ്തില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമിതാഭിനു പുറമെ അഭിഷേക് ബച്ചനും പ്രതികരിച്ചില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ബച്ചന്റെ പ്രതികരണം

മാധ്യമങ്ങള്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയെങ്കിലും എല്ലാം അടിസ്ഥാന രഹിതമെന്നാണ് ബച്ചന്‍ പ്രസ്താവിച്ചത്

മകളുടെ കൂടെ സമയം ചിലവഴിക്കണം

മകള്‍ ആരാധ്യയുടെ കൂടെ സമയം ചിലവഴിക്കുന്നതിനു വേണ്ടിയാണ് ചിത്രത്തിന്റെ പ്രമോഷനില്ലെന്ന് ഐശ്വര്യ അറിയിച്ചതെന്നാണ് പറയുന്നത്.

ഐശ്വര്യ റായുടെ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ...

English summary
Aishwarya Rai's steamy scenes with Ranbir Kapoor in Ae Dil Hai Mushkil has now become the talk of the town and fans are eagerly waiting for the films release. It is now reported that Aishwarya Rai will give promotions a miss as she does not want to spend time away from her family.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam