ബന്ധു വീട്ടില്‍ കല്യാണത്തിന് പോയതാണ്! അഭിഷേക് ബച്ചനൊപ്പമുള്ള ഐശ്വര്യ റായിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും വിശ്വസുന്ദരി ഐശ്വര്യ റായി ബച്ചന്റെ വിശേഷങ്ങള്‍ അറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നടി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതും എയര്‍പോര്‍ട്ടിലെത്തുന്നതുമൊക്കെ വലിയ വാര്‍ത്തകളായി പ്രചരിക്കാറുണ്ട്. ഇതിനിടയിലാണ് ഭര്‍ത്താവ് അഭിഷേക് ബച്ചനുമായി പ്രശ്‌നങ്ങളുണ്ടെന്ന കഥയിറങ്ങുന്നത്. എന്നാല്‍ ഭാര്യ,ഭര്‍ത്താക്കന്മാരായി ഇരുവരും സന്തുഷ്ടരായി ജീവിക്കുകയാണ്.

അതേ സമയം ഐശ്വര്യ റായിയുടേതായി പുതിയ ചില ചിത്രങ്ങളും വീഡിയോസുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കുടുംബത്തിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് ഐശ്വര്യ എത്തിയത്. നടിയുടെ ഫോട്ടോസ് പുറത്ത് വന്നതിനൊപ്പം രസകരമായ മറ്റ് ചില വിവരങ്ങള്‍ കൂടി പ്രചരിക്കുകയാണ്.

aishwarya-rai

ലോകസുന്ദരിയും ബോളിവുഡിലെ വലിയ താരറാണിയാണെങ്കിലും അതിന്റെയൊന്നും ജാഡയോ അഹങ്കാരമോ ഇല്ലാത്ത വ്യക്തിയാണ് ഐശ്വര്യ. ജീവിതം വളരെ ലളിതമായി കൊണ്ട് പോകാനാണ് നടി ആഗ്രഹിക്കാറുള്ളത്. ഒപ്പം തന്റെ കുടുംബത്തെയും ബന്ധുക്കളെയുമൊക്കെ ചേര്‍ത്ത് പിടിക്കാനും നടിയ്ക്ക് സാധിക്കാറുണ്ട്. അതിന് ഉദാഹരണമാണ് ഇപ്പോള്‍ പ്രചരിക്കുന്ന പുതിയ ചില ചിത്രങ്ങള്‍. അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കുടുംബസമേതം നടി എത്തിയത്.

വളരെ സാധാരണക്കാരെ പോലെ കസിന്‍സിനൊപ്പം ഒരുമിച്ച് നില്‍ക്കുന്നൊരു സെല്‍ഫി ചിത്രമാണ് ആദ്യം പുറത്ത് വന്നത്. അഭിഷേക് പിങ്ക് നിറമുള്ള ഹൂഡിയാണ് ധരിച്ചിരിക്കുന്നത്. കറുപ്പ് നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായി ഐശ്വര്യയെയും കാണാം. ഇരുവരുടെയും മകള്‍ ആരാധ്യ ബച്ചനും ചിത്രത്തിലുണ്ട്. ആരാധ്യ മുന്‍നിരയില്‍ അവളുടെ പ്രായത്തിലുള്ള സുഹൃത്തുക്കളുടെ കൂടെ നിലത്തിരുന്നിട്ടാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

വളരെ സന്തോഷത്തോട് കൂടി താരകുടുംബം പങ്കെടുത്ത ചടങ്ങാണ് ഇതെന്ന് ചിത്രങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്. മാത്രമല്ല വിവാഹത്തിന്റെ പരിപാടിയില്‍ ചുവന്ന നിറമുള്ള അനാര്‍ക്കലി വേഷമായിരുന്നു ഐശ്വര്യ ധരിച്ചത്. ഇത് വ്യക്തമാക്കുന്ന തരത്തില്‍ മറ്റൊരു ഫോട്ടോയും പ്രചരിക്കുന്നുണ്ട്.

aishwarya-rai

ഐശ്വര്യയുടെയും അഭിഷേകിന്റെയും ദാമ്പത്യ ജീവിതത്തില്‍ കടുത്ത പ്രതിസന്ധികള്‍ ഉണ്ടായെന്നും ഇരുവരും വിവാഹമോചനത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ആനന്ദ് അംബാനിയുടെ കല്യാണം മുതലാണ് ഐശ്വര്യയും അഭിഷേകും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നത്.

ഐശ്വര്യയും അമ്മായിയമ്മയും നടിയുമായ ജയ ബച്ചനും നാത്തൂന്‍ ശ്വേത ബച്ചനും തമ്മിലുള്ള പ്രശ്‌നങ്ങളാണ് വേര്‍പിരിയലിന് കാരണമെന്നാണ് പ്രചരിച്ചത്. ജയ ബച്ചൻ കുറച്ച് ദേഷ്യത്തിൽ പെരുമാറുന്ന ആളായത് കൊണ്ട് തന്നെ ഇതൊരു കാരണമായി പലരും പറഞ്ഞു. മാത്രമല്ല പൊതുപരിപാടികളിൽ പ്രത്യേകിച്ച് അംബാനി കുടുംബത്തിലെ കല്യാണത്തിന് ബച്ചൻ കുടുംബത്തിനൊപ്പം വരാതെ ഐശ്വര്യ മകൾക്കൊപ്പം ഒറ്റയ്ക്ക് വന്നതാണ് വിവാദങ്ങൾക്ക് കാരണമായത്.

അമിതാഭ് ബച്ചന്റെയും ജയയുടെയും വീട് മകള്‍ക്ക് എഴുതി കൊടുത്തുവെന്നും ഇതിനെ തുടര്‍ന്ന് ഐശ്വര്യ ആ വീട് വിട്ട് പോകാന്‍ കാരണമായെന്നും തുടങ്ങി അനേകം കഥകള്‍ പ്രചരിച്ചു. ഇതൊക്കെ കേട്ട് ആരാധകരും ആശങ്കയിലായിരുന്നെങ്കിലും പിന്നീട് താരദമ്പതിമാര്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. 2007 ഏപ്രിലില്‍ വിവാഹിതരായ താരങ്ങള്‍ അടുത്ത മാസം അവരുടെ പതിനെട്ടാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്.

അഭിഷേകുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് ഐശ്വര്യ റായി സിനിമാ ജീവിതത്തില്‍ നിന്നും ചെറിയ ഗ്യാപ്പ് എടുക്കുന്നത്. 2011 മകള്‍ ആരാധ്യ കൂടി ജനിച്ചതോടെ വലിയൊരു ഇടവേള വന്നെങ്കിലും ഇടയ്ക്കിടെ ശ്രദ്ധേയമായ സിനിമകളിലൂടെ തിരിച്ചുവരവ് നടത്തി. ഏറ്റവുമൊടുവില്‍ മണിരത്‌നത്തിന്റെ പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിലാണ് ഐശ്വര്യ അഭിനയിച്ചത്.

More from Filmibeat

Read more about: abhishek bachchan aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X