ഒരു ചെറുപ്പക്കാരനൊപ്പമുള്ള ഐശ്വര്യ റായിയുടെ സെല്‍ഫി! ഫാന്‍സ് പേജുകളില്‍ ആവേശത്തിന് തുടക്കമിട്ട് നടി
വിവാഹിതയായതോട് കൂടിയാണ് ഐശ്വര്യ റായ് ബച്ചന്‍ സിനിമയില്‍ നിന്നും വലിയ ഇടവേളകള്‍ എടുക്കുന്നത്. 2011 ല്‍ മകള്‍ ആരാധ്യയ്ക്ക് ജന്മം കൊടുത്തതോടെ പൂര്‍ണ്ണമായും നടി അഭിനയം ഉപേക്ഷിച്ചു. ആയമാരെ പോലും നിര്‍ത്താതെ മകളുടെ കാര്യങ്ങള്‍ സ്വയം നോക്കിയാണ് ഐശ്വര്യ പ്രശംസ നേടുന്നത്. ഇടയ്ക്ക് സിനിമയിലേക്ക് വന്നെങ്കിലും ഗ്ലാമറായി അഭിനയിച്ചതിന്റെ പേരിലും നിരന്തരം വിമര്‍ശിക്കപ്പെട്ടിരുന്നു.
ഇപ്പോള്‍ ഭര്‍ത്താവ് അഭിഷേക് ബച്ഛനുമായി ഐശ്വര്യ പിണക്കത്തില്‍ ആണെന്നും ഇരുവരും ബന്ധം വേര്‍പ്പെടുത്താനുള്ള മുന്നൊരുക്കത്തില്‍ ആണെന്നും തുടങ്ങി അഭ്യൂഹങ്ങള്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഐശ്വര്യയെ കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ പോലും വലിയ വാര്‍ത്തയായി മാറുകയാണ്.

കരിയറില്‍ നിലയുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഐശ്വര്യയെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴില്‍ പൊന്നിയന്‍ സെല്‍വന്‍ എന്ന മണിരത്‌നത്തിന്റെ സിനിമയിലൂടെ ഗംഭീര പ്രകടനം കാഴ്ച വെച്ച നടി പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഇപ്പോഴിത സോഷ്യല്‍ മീഡിയയിലൂടെ ഐശ്വര്യ റായിയുടെ പുതിയൊരു ഫോട്ടോ വൈറലാവുകയാണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റിനൊപ്പം ഐശ്വര്യ ചേര്‍ന്ന് നിന്നെടുത്ത സെല്‍ഫി ഫോട്ടോയാണ് വൈറലാകുന്നത്.
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ അഡ്രിയാന്‍ ജേക്കബ്‌സ് ആണ് ഐശ്വര്യയ്‌ക്കൊപ്പമുള്ള ചിത്രവുമായി എത്തിയത്. 'ജോലി സ്ഥലത്ത് ഒരു മനോഹരമായ ദിവസം,' എന്ന ക്യാപ്ഷനിലാണ് അദ്ദേഹം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഈ ഫോട്ടോ ശ്രദ്ധയില്‍പ്പെട്ടതോടെ ആരാധകരും ഏറ്റെടുത്തു. ഐശ്വര്യയുടെ ഫാന്‍സ് പേജുകളിലൂടെ നടി തിരികെ വന്നതിന്റെ സന്തോഷം പറഞ്ഞാണ് ആരാധകര്‍ എത്തുന്നത്.
അവസാനം നമ്മുടെ ക്വീന്‍ വര്‍ക്കിലേക്ക് തിരികെ എത്തി, ഇത് കാണുമ്പോള്‍ ഒത്തിരി സന്തോഷം തോന്നുന്നുവെന്ന് പറഞ്ഞാണ് ഐശ്വര്യ റായിയുടെ ഫാന്‍സ് ഗ്രൂപ്പിലൂടെ ഫോട്ടോ വൈറലായി കൊണ്ടിക്കുന്നത്.
സിനിമകളെക്കാളും പരസ്യങ്ങളിലാണ് ഐശ്വര്യ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഈയൊരു കാര്യത്തിലാണ് ആരാധകരും നിരാശയിലായത്. ഇതും അതുപോലൊരു പരസ്യത്തിന് ആയിരിക്കുമെന്നും സിനിമയ്ക്ക് അല്ലെന്നുമാണ് സൂചന. എന്നിരുന്നാലും കരിയറില്‍ ഫോക്കസ് ചെയ്യുന്ന ഐശ്വര്യ റായിയുടെ വിശേഷങ്ങളാണ് ഞങ്ങള്‍ക്ക് അറിയേണ്ടതെന്നും ഗോസിപ്പുകളില്‍ നിന്നും മാറി നില്‍ക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്.

ഐശ്വര്യ റായിയോട് ബഹുമാനം തോന്നുന്ന നിമിഷമാണ്, ഡിവോഴ്‌സ് വാങ്ങി കരിയര്‍ നോക്കൂ.. എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍. ഇതിനിടെ നി്ങ്ങള്‍ സല്‍മാന്‍ ഖാനെ വിവാഹം കഴിക്കണമെന്നും നിങ്ങളുടെ ജോഡി സൂപ്പര്‍ ആയിരിക്കുമെന്ന കമന്റുമായിട്ടും ചിലരെത്തി.
2018 ല്‍ പുറത്തിറങ്ങിയ ഫന്നി ഖാന്‍ എന്ന ചിത്രത്തിലാണ് ഐശ്വര്യ അവസാനമായി ഹിന്ദിയില്‍ അഭിനയിക്കുന്നത്. അതിന് മുന്‍പ് ഏയ് ദില്‍ ഹേ മുഷ്‌കില്‍ എന്ന സിനിമയിലും അഭിനയിച്ചിരുന്നു. ഈ സിനിമയിലൂടെ നടി വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. വര്‍ഷങ്ങളോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് 2022 ല്‍ പൊന്നിയന്‍ സെല്‍വനിലൂടെ നടി വീണ്ടും അഭിനയിക്കുന്നത്. ഈ സിനിമയുടെ രണ്ട് ഭാഗങ്ങളിലും നന്ദിനി എന്ന കഥാപാത്രമായി ഐശ്വര്യ തിളങ്ങി.
ഇപ്പോള്‍ വിവാഹമോചനവും കുടുംബത്തിലെ വഴക്കുകളുമൊക്കെയായി ഐശ്വര്യ മോശം അവസ്ഥയിലൂടെ പോവുകയാണെന്ന കഥകളുണ്ടെങ്കിലും താന്‍ സന്തുഷ്ടയാണെന്നാണ് നടി സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications