രാജസ്ഥാനി നൃത്തം ചെയ്ത് ആരാധ്യ!! മനം നിറഞ്ഞ് ഐശ്വര്യ, വർഷങ്ങൾക്ക് ശേഷം നിറഞ്ഞാടി അഭിയും ആഷും
സംഗീത് ചടങ്ങിൽ അഭിഷേകിനോടൊപ്പം ഐശ്വര്യയും ചുവട്വെച്ചിരുന്നു
മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടെ വിവാഹം ആഘോഷമാക്കി മാറ്റുകയാണ് ബോളിവുഡ്. പാട്ടും ഡാൻസുമായി വൻ ആഘോഷ പരിപാടികളാണ് താരങ്ങൾ കാഴ്ച വെയ്ക്കുന്നത്. താരങ്ങൾ കുടംബസമേധമാണ് വിവാഹ വേദിയിൽ ആടിപ്പാടുന്നത്. ഷാരൂഖ് ഖാൻ, ഭാര്യ ഗൗരി ഖാൻ, സൽമാൻ ഖാൻ, അമീർ ഖാൻ, ഭാര്യ, ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, മകൾ, ശിൽപ എന്നിങ്ങനെ ബോളിവുഡിലെ രണ്ട് ജനറേഷൻ താരങ്ങൾ വിവാഹവേദിയിൽ അരങ്ങ് തകർക്കുന്നുണ്ട്.

ശനിയാഴ്ചയായിരുന്നു ഇഷ അംബാനിയുടെ സംഗീത്. ചടങ്ങിൽ താരങ്ങളുടെ പ്രകടനമായിരുന്നു ഹൈലൈറ്റ്. ഇവരുടെ പ്രകടനം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഇപ്പോൽ സോഷയ്ൽ മീഡിയയിൽ ചർച്ച വിഷയം ആരാധ്യയുടെ നൃത്തമാണ്. അധികം ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാത്ത ആരാധ്യയുടെ നൃത്തം സോഷ്യൽ മീഡിയയിലും ബോളിവുഡ് മാധ്യമങ്ങളിലും ചർച്ചയായിട്ടുണ്ട്. മകളുടെ നൃത്തം കണ്ട് അടുത്ത് നിന്ന് ഐശ്വര്യ കയ്യടിക്കുന്നുമുണ്ട്.
സംഗീത് ചടങ്ങിൽ അഭിഷേകിനോടൊപ്പം ഐശ്വര്യയും ചുവട്വെച്ചിരുന്നു. ഗുരു എന്ന ചിത്രത്തിലെ ഗാനമാണ് ഇരുവരും സ്റ്റോജിൽ അവതരിപ്പിച്ചത്. ഡാൻസിനിടെ മകൾ ആരാധ്യയ്ക്ക് ഫ്ലൈയിങ് കിസ് നൽകുന്നുമുണ്ട് ഐശ്വര്യ. സംഗീത് ചടങ്ങിൽ ഷാരൂഖിന്റേയും ഭാര്യ ഗൗരി ഖാന്റേയും നൃത്തം വൈറലായിരുന്നു.


Click it and Unblock the Notifications











