»   » തനിക്ക് പകരം ഐശ്വര്യ റായി അഭിനയിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രമുഖ നായികയുടെ ഭീഷണി!!!

തനിക്ക് പകരം ഐശ്വര്യ റായി അഭിനയിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രമുഖ നായികയുടെ ഭീഷണി!!!

Posted By:
Subscribe to Filmibeat Malayalam

കരണ്‍ ജോഹറാണ് ബോളിവുഡ് സിനിമയില്‍ ത്രീകോണ പ്രണയവും കുടുംബബന്ധങ്ങളുടെ ദൃഢതയുറപ്പിക്കുന്ന കഥകളുമായി പല സിനിമകളും നിര്‍മ്മിച്ചത്. അവയെല്ലാം ഹിറ്റായി മാറുകയും ചെയ്തിരുന്നു.

ഷാരുഖ് ഖാന്‍, അമിതാഭ് ബച്ചന്‍, ഹൃത്വിക് റോഷന്‍, കാജോള്‍, കരീന കപൂര്‍, ജയ ബച്ചന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയ സിനിമയാണ് 'കഭി ഖുഷി കഭി ഖം'. അക്കാലത്തെ ബ്ലോക് ബസ്റ്റര്‍ സിനിമയായി മാറിയ സിനിമയായിരുന്നു ഇത്. എന്നാല്‍ സിനിമയില്‍ കാജോള്‍ നായികയായി എത്തിയതിന് പിന്നില്‍ വലിയൊരു കഥയുണ്ട്.

ഐശ്വര്യ റായ് അഭിനയിക്കേണ്ടിയിരുന്നിടത്ത് കാജോള്‍

സിനിമയിലെ അഞ്ജലി ശര്‍മ്മ എന്ന കഥാപാത്രമാവേണ്ടിയിരുന്നു ഐശ്വര്യ റായി ആയിരുന്നു. എന്നാല്‍ അത് കാജോള്‍ ആയതിന് പിന്നില്‍ ചില കാര്യങ്ങളുണ്ടായിരുന്നു. കാജോള്‍ സിനിമയില്‍ അഭിനയിക്കാന്‍ വരുമോ എന്ന സംശയമായിരുന്നു സിനിമയുമായി ഐശ്വര്യയെ സമീപിക്കാന്‍ കരണ്‍ ജോഹറിനെ പ്രേരിപ്പിച്ചത്.

കാജോള്‍ വിവാഹത്തിന് ശേഷം അഭിനയിക്കുമേ?

സിനിമ ഇറങ്ങുന്നതിന് മുന്നെ കാജോളും അജയ് ദേവ്ഗണുമായി വിവാഹം കഴിഞ്ഞിരുന്നു. അതിനാല്‍ കാജോള്‍ വീണ്ടും അഭിനയിക്കാന്‍ വരുമോ എന്ന് കരണിന് സംശയമായിരുന്നു.

കാജോള്‍ അഭിനയം ഉപേക്ഷിച്ചിരുന്നുവോ ?

വിവാഹശേഷം കുടുംബത്തിലെ കാര്യങ്ങള്‍ നോക്കേണ്ടതിനാല്‍ കാജോള്‍ അഭിനയം നിര്‍ത്തിയെന്ന വാര്‍ത്തകളുണ്ടായിരുന്നു. ഇതാണ് കരണും കരുതിയിരുന്നത്.

കാജോള്‍ അഭിനയിക്കില്ലെന്ന് ഉറപ്പിച്ച് കരണ്‍

കാജോള്‍ ഇനി സിനിമയില്‍ അഭിനയിക്കാന്‍ എത്തില്ലെന്ന് കരണ്‍ ഉറപ്പിക്കുകയായിരുന്നു. താന്‍ സിനിമയുടെ കാര്യം പറയുമ്പോള്‍ കാജോള്‍ അഭിനയിക്കില്ല എന്നു പറയുന്നത് കേള്‍ക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം കരണ്‍ എടുത്തിരുന്നു.

അഞ്ജലി ശര്‍മ്മയായി ഐശ്വര്യ റായി

തന്റെ പുതിയ സിനിമയില്‍ ഐശ്വര്യ റായി നായികയായി എത്തുന്നു എന്ന കാര്യം കരണ്‍ തന്നെ പുറത്ത് അറിയിച്ചിരുന്നു. അതിനായി സിനിമയുടെ കാര്യങ്ങളുമായി കരണ്‍ ഐശ്വര്യയെ സമീപിക്കുകയും ചെയ്തിരുന്നു.

കരണിന്റെ തീരുമാനത്തില്‍ പകച്ച് കാജോള്‍

താന്‍ അഭിനയിക്കില്ലെന്ന് വിചാരിച്ച കരണിന്റെ തീരുമാനം കേട്ട് കാജോള്‍ ശരിക്കുമ പകച്ചു പോവുകയായിരുന്നു. താന്‍ ഒരിക്കലും അങ്ങനെ പറയില്ലെന്ന് കാജോള്‍ ഉറപ്പിച്ചു പറയുകയായിരുന്നു.

തനിക്ക് പകരം വേറെ നായിക വന്നാല്‍ മരിക്കുമെന്ന് കാജോള്‍

തനിക്ക് പകരം സിനിമയിലേക്ക് മറ്റ് ഏതെങ്കിലും നായിക വരികയാണെങ്കില്‍ താന്‍ ശരിക്കും മരിക്കും എന്ന് ആത്മഹത്യ ഭീഷണി മുഴക്കി എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു കാജോള്‍

കാജോളിന്റെ ഭാഗ്യ സിനിമകള്‍ കരണിനൊപ്പം

കാജോളിന്റെ ഹിറ്റായ സിനിമകളെല്ലാം കരണിനൊപ്പം ചെയ്ത സിനിമകളായിരുന്നു. അതിനാല്‍ അഞ്ജലി ശര്‍മ്മ താന്‍ ആവുമെന്ന വാശിയിലായിരുന്നു കാജോള്‍.

English summary
Salman Khan and Akshay Kumar's upcoming film Battle of Saragarhi will go on floors soon and the film is being directed and produced by Karan Johar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam