ബ്രേക്കപ്പിലും തളർന്നില്ല! സല്‍മാനുമായി പിരിഞ്ഞപ്പോള്‍ ഐശ്വര്യ റായ് ചെയ്തത്! ചർച്ചയായി ആ വാക്കുകൾ

പ്രണയവും, ബ്രേക്കപ്പുമൊക്കെയായി ഇടക്കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ഐശ്വര്യ റായ്. സല്‍മാന്‍ ഖാനുമായുള്ള പ്രണയവും, വേര്‍പിരിയലും വലിയ ചര്‍ച്ചയായിരുന്നു. 2005 ല്‍ റിലീസ് ചെയ്ത ശബ്ദ് എന്ന ചിത്രത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ സാദിയ സിദ്ദിഖിയും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. അവരുടെ ബ്രേക്കപ്പിന് ശേഷമായിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. മാനസികമായി ബുദ്ധിമുട്ടിലായിരുന്നുവെങ്കിലും, അത് കരിയറിനെ ബാധിക്കരുതെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു അവര്‍ക്ക്. ഐശ്വര്യയുമായി കോമ്പിനേഷന്‍ രംഗങ്ങളൊന്നുമില്ലായിരുന്നു. അതിനാല്‍ത്തന്നെ അവരുമായി അടുത്ത് ഇടപഴകാനുള്ള സാഹചര്യവും കിട്ടിയിരുന്നില്ല. ലൊക്കേഷനിലെ അവരുടെ പെരുമാറ്റം ആരേയും അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു.

പേഴ്‌സണല്‍ ലൈഫില്‍ വലിയ വിഷമത്തിലായിരുന്നുവെങ്കിലും അതൊന്നും പുറമെ കാണിച്ചിരുന്നില്ല അവര്‍. ഉള്ളിലെ അസ്വസ്ഥതകളൊന്നും പുറത്ത് പ്രകടിപ്പിച്ചിരുന്നില്ല. തിരക്കഥയൊക്കെ കൃത്യമായി പഠിച്ച്, പൂര്‍ണതയോടെ കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു അവര്‍. തികച്ചും പ്രൊഫഷണലായാണ് അവര്‍ ജോലി ചെയ്തത്. ആത്മാര്‍ത്ഥതയോടെയാണ് അവര്‍ കഥാപാത്രത്തെ സമീപിച്ചത് എന്നും സാദിയ സിദ്ദിഖി സാക്ഷ്യപ്പെടുത്തിയിരുന്നു. മോഡലിംഗ് കാലഘട്ടം മുതല്‍ ഐശ്വര്യയെ അടുത്തറിയാവുന്ന പ്രഹ്ലാദ് കക്കറും നേരത്തെ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളും ഇപ്പോള്‍ ചര്‍ച്ചയാവുന്നുണ്ട്.

Aishwarya Rai s break up with Salman Khan
Photo Credit: Aishwarya Rai / Fan page

എപ്പോഴും അവരെ പിന്തുണയ്ക്കാറുണ്ട് ഞാന്‍. ഇതേക്കുറിച്ച് ടെന്‍ഷനാവേണ്ടെന്ന് പറഞ്ഞതാണ്. എന്നാല്‍ ഇന്‍ഡസ്ട്രിയില്‍ ഇത് വലിയ ചര്‍ച്ചയാവില്ലേ എന്നോര്‍ത്തായിരുന്നു അവര്‍ ആശങ്കപ്പെട്ടത്. ഇത് സല്‍മാനെ എങ്ങനെയായിരിക്കും ബാധിക്കാന്‍ പോവുന്നത്. അദ്ദേഹത്തെ എല്ലാവരും ഒറ്റപ്പെടുത്തില്ലേ എന്ന തരത്തിലുള്ള ചിന്തയും അവരെ അലട്ടിയിരുന്നു. ബ്രേക്കപ്പായതില്‍ ആശ്വാസമായിരുന്നുവെങ്കിലും മറ്റ് ചില കാര്യങ്ങള്‍ അവരെ ബാധിച്ചിരുന്നു. ഇതിന് കാരണം സല്‍മാനാണെന്ന തരത്തിലുള്ള വ്യാഖ്യാനം വരുമോയെന്നും അവര്‍ക്ക് ഭയമുണ്ടായിരുന്നു.

തന്റെ ഭാഗത്താണ് ന്യായമെങ്കിലും സിനിമാലോകം അതേക്കുറിച്ച് എങ്ങനെയായിരിക്കും വ്യാഖ്യാനിക്കുക എന്നോര്‍ത്തായിരുന്നു ഐശ്വര്യ ആശങ്കപ്പെട്ടത്. അത്ര നല്ല അനുഭവങ്ങളായിരുന്നില്ല ഈ ഫീല്‍ഡില്‍ നിന്നും അവര്‍ക്ക് ലഭിച്ചത്. രണ്ടുപേര്‍ക്കും തുല്യ ഉത്തരവാദിത്തമായിരുന്നുവെങ്കില്‍ അത് ആ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടേനെ. അദ്ദേഹത്തിന്റേത് പ്രത്യേകമായൊരു ക്യാരക്ടറായിരുന്നു. എങ്ങനെയാണ് ഇങ്ങനെയൊരാളെ സഹിച്ചതെന്നും താന്‍ ആഷിനോട് ചോദിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. 2001ലായിരുന്നു ഐശ്വര്യയും സല്‍മാനും വേര്‍പിരിഞ്ഞത്. ഇവരുടെ ബ്രേക്കപ്പിന് പിന്നിലെ കാരണത്തെക്കുറിച്ചായിരുന്നു അന്ന് എല്ലാവരും ചോദിച്ചിരുന്നത്. ചര്‍ച്ചകളൊക്കെ മുന്നേറുന്നതിനിടയിലായിരുന്നു ആഷ് തന്നെ ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.

ഐശ്വര്യ താമസിക്കുന്ന സ്ഥലത്തേക്ക് വന്ന് ഇടയ്ക്ക് സല്‍മാന്‍ ഖാന്‍ ബഹളം വെച്ചിരുന്നു. അവരുടേതൊരു വയലന്റ് ലവ് സ്റ്റോറിയായിരുന്നു എന്നായിരുന്നു പലരും അന്ന് വിധിയെഴുതിയത്. തികച്ചും ഇമോഷണലായൊരു വ്യക്തിയാണ് സല്‍മാന്‍. അദ്ദേഹം എങ്ങനെ പെരുമാറുമെന്ന് ഒരിക്കലും പ്രവചിക്കാനാവില്ല. വളരെ മാന്യതയുള്ള, എല്ലാവരോടും നന്നായി ഇടപെടുന്ന വ്യക്തിയാണ് ഐശ്വര്യ. ഒരു തരത്തിലും പറ്റുന്നില്ലെന്ന് വന്നപ്പോഴാണ് അവര്‍ അങ്ങനെയൊരു തീരുമാനം എടുത്തത്. കരിയറിലും ജീവിതത്തിലും ഗുണകരമായി മാറിയ തീരുമാനം കൂടിയായിരുന്നു അത്. സ്‌ക്രീനിലെ പ്രണയമായിരുന്നു പിന്നീട് അഭിഷേകും ഐശ്വര്യയും ജീവിതത്തിലേക്ക് പകര്‍ത്തിയത്. സന്തോഷകരമായ കുടുംബ ജീവിതമാണ് ഇവരുടേത്. ഇടയ്ക്ക് വേര്‍പിരിയല്‍ വാര്‍ത്തകളൊക്കെ പ്രചരിക്കാറുണ്ടെങ്കിലും അതൊന്നും ഞങ്ങള്‍ അറിയാറില്ലെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X