For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  Aishwarya Rai: ആരാധ്യയെ നോക്കുന്നത് ജോലിക്കാർ? ആരോപണങ്ങൾക്ക് മറുപടിയുമായി ഐശ്വര്യ റായ്

  |

  അന്നും ഇന്നും ഐശ്വര്യ റായ് പ്രേക്ഷകർക്ക് ഒരു അത്ഭുതം തന്നെയാണ്. അഭിനയവും ജീവിത ശൈലിയുമനാണ് പ്രേക്ഷകരെ താരത്തിലേയ്ക്ക് വലിച്ച് അടുപ്പിക്കുന്നത്. നല്ലൊരു നടിയെന്നതിൽ ഉപരി വളരെ മികച്ചൊരു അമ്മകൂടിയാണ്. താരം അഭിനയത്തിലേതു പോലെ നൂറിൽ നൂറ് മാർക്കാണ് ഐശ്വര്യയ്ക്ക് അമ്മയെന്ന നിലയിലും ലഭിക്കുന്നത്. സാധാരണ ഗതിയിൽ വിവാഹം കഴിഞ്ഞു അമ്മയായ ശേഷവും ബോളിലുഡ് നടിമാർ സിനിമയിൽ സജീവമാകാറുണ്ട്. എന്നാൽ ഇവിടെ ഐശ്വര്യയുടെ കാര്യം അങ്ങനെയല്ല. ഇപ്പോൾ താരത്തിന്റെ ലോകം തന്റെ മകൾ ആരാധ്യയെ ചുറ്റിപ്പറ്റിയാണ്. എല്ലാ അഭിമുഖങ്ങളിലും താരം കൂടുതൽ സംസാരിക്കാറുള്ളത് മകളെ കുറിച്ചും മാതൃത്വത്തെ കുറിച്ചുമാണ്.

  Sunny: കാര്യങ്ങൾ കൈവിട്ടു പോയത് 21ാം വയസിൽ! തനിയ്ക്കുണ്ടായത് കുഞ്ഞുങ്ങൾക്കുണ്ടാകരുത്- സണ്ണി

  സെലിബ്രിറ്റി അമ്മമാർക്ക് എന്താണ് തിരക്ക്. സൗന്ദര്യവും ബോഡി ഫിറ്റ്നസും നോക്കി വീട്ടിൽ ഇരുന്നാൽ പോരെ. വീട്ടുകാര്യങ്ങൾ ഉൾപ്പെടെ കുഞ്ഞുങ്ങളുടെ കാര്യം നോക്കാൻ ഡോലിക്കരുടെ ഒരു നിരതന്നെയില്ലേ എന്നു ചോദിക്കുന്നവരോട് ഐശ്വര്യയ്ക്കുണ്ട് ചിലത് പറയാൻ. തന്റെ മകളുടെ കാര്യങ്ങൾ നോക്കുന്നത് താൻ തന്നെയാണെന്നാണ് താരം പറയുന്നത്. വോഗ് മാഗസീനു നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ തന്റെ മാതൃത്വത്തിനെ കുറിച്ചും ജീവിത ശൈലിയെ കറിച്ചും വെളിപ്പെടുത്തുന്നത്.

  Simran:പുകവലിക്കരുതെന്ന് പഠിപ്പിച്ച പെണ്‍കുട്ടി എവിടെ! എട്ട് വയസുകാരിയുടെ അവസ്ഥ എന്താണെന്നറിയാമോ

   പുതിയ അനുഭവങ്ങൾ

  പുതിയ അനുഭവങ്ങൾ

  ഐശ്വര്യ പങ്കിടുന്ന എല്ലാ വേദികളിലും യാത്രകളിലും മകൾ ആരാധ്യയും കൂടെയുണ്ടാകാറുണ്ട്. അതിന്റെ കാരണവും ഐശ്വര്യതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിൽ വിവിധ തരം അനുഭവങ്ങൾ മകൾക്ക് നൽകാൻ വേണ്ടിയാണ് യാത്രകളിലും പാർട്ടികളിലും മകളെ ഒപ്പം കൂട്ടുന്നത്. എത്ര തിരക്കായാലും മകളുടെ കാര്യങ്ങൾ താൻ തന്നെ നോക്കുമെന്ന് നേരത്തെ ഉറപ്പിച്ചിരുന്നു. അതു പോലെ തന്നെയാണ് ഇപ്പോഴും കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ആരാധ്യയുടെ കാര്യങ്ങൾ നോക്കാൻ തന്നെ സഹായിക്കുന്ന ഒരു വയസായ സ്ത്രീയാമെന്നും . അവരല്ലാതെ കാര്യങ്ങൾ നോക്കാൻ മറ്റാരുമില്ലെന്നും താരം പറ‍ഞ്ഞു. കഴിഞ്ഞ കുറച്ചു നാളുകളായി ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും കോൾക്കുന്ന ചോദ്യമായിരുന്നു ഇത്. ചോദ്യങ്ങൾക്കുള്ള ഉത്തരം ഇപ്പോൾ ഐശ്വര്യ ത‌ന്നെ നൽകിയിട്ടുണ്ട്.

   സെലിബ്രിറ്റി പദവിയല്ല മാതൃത്വമാണ് വലുത്

  സെലിബ്രിറ്റി പദവിയല്ല മാതൃത്വമാണ് വലുത്

  പ്രസവ ശേഷം താരത്തിന്റെ ശരീരത്തിനുണ്ടായ മാറ്റങ്ങൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങലില്‌ ചർച്ചയായിരുന്നു. ശരീരം ഭാരം വർധിച്ചു, സൗന്ദര്യം കുറ‍ഞ്ഞുവെന്ന് പറഞ്ഞ് താരത്തിന്റെ ആരാധകർ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നായിരുന്നു താരത്തിന്റെ നിലപാട്. അഴകല്ല മാതൃത്വമാണ് വലുതെന്നുള്ള ഐശ്വര്യയുടെ നിലപാടിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ വിമർശകരുടെ വായടപ്പിച്ച് താരം പൂർവാധികം ശക്തിയോട് രംഗത്തെത്തിയിരുന്നു. എങ്കിൽ തന്നേയും അമ്മയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ താരം തയ്യാറായിരുന്നില്ല.

   വർക്കിങ് അമ്മമാരോട് പറയാനുള്ളത്

  വർക്കിങ് അമ്മമാരോട് പറയാനുള്ളത്

  വിശ്രമമില്ലാതെ 24 മണിക്കൂറും ജോലിയിൽ മുഴികി നിൽക്കുന്ന സ്ത്രീകളോട് തനിയ്ക്ക് ബഹുമാനം മാത്രമാണുള്ളതെന്നും താരം പറഞ്ഞു. സ്വയം ക്ഷീണിച്ചുവെന്നു മനസിൽ തോന്നുമ്പോഴാണ് ജീവിതത്തിൽ ഒന്നിനു സമയമില്ലാതെ വരുന്നത്. ചെയ്യുന്ന കാര്യങ്ങൾ സന്തോഷത്തോടെ ചെയ്യുക. ഒരിക്കലും മനസിൽ മടുപ്പ് ഉണ്ടാക്കില്ലെന്നും. മനകരുത്തിൽ വിശ്വസിക്കുന്ന ആളാണ് താൻ എന്നും ഐശ്വര്യ പറ‍ഞ്ഞു.

   ബി പോസ്റ്റീവ്

  ബി പോസ്റ്റീവ്

  ബി പോസ്റ്റീവ് എന്നത് വെറുമൊരു രക്തഗ്രൂപ്പ് മാത്രമല്ലെന്ന് താൻ ആരാധ്യയോട് പറയാറുണ്ട്.പോസ്റ്റീവായി ജീവിതത്തെ നോക്കിക്കാണണമെന്നും ജീവിതത്തിലെ ഒരോ നിമിഷത്തേയുപം അനുഭവിക്കണമെന്നും ആ അനുഭവമാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നതെന്നും താൻ മകളോട് പറയാറുണ്ടെന്നും ഐശ്വര്യ പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന കാൻ ഫിലിം ഫെസ്റ്റിവെല്ലിലൂടെ ഒരു സ്റ്റാർ കിഡ്സിന്റെ ജീവിതം എങ്ങനെയാണെന്നു ആരാധ്യ പഠിച്ചു കഴിഞ്ഞു. ജീവിതം കണ്ടും കേട്ടും അനുഭവിച്ചുമാണ് പഠിക്കാനുള്ളതെന്നും താര അഭിമുഖത്തിൽ പറഞ്ഞു.

  English summary
  Aishwarya Rai dotes on Aaradhya Bachchan: Here’s everything the actor has to say about her daughter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X