ഐശ്വര്യ റായി ഒരു രാഞ്ജിയാണ്; ലോക സുന്ദരിയായിട്ടും നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന നടിയെ വാഴ്ത്തി എമി ജാക്‌സണ്‍

ഐശ്വര്യ റായിയെ പോലൊരു സുന്ദരി പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹം പറയാത്തവര്‍ ഉണ്ടാവില്ല. എത്രയോ വര്‍ഷങ്ങളായി ഇന്ത്യന്‍ യുവാക്കളുടെ സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ ഒന്ന് ഐശ്വര്യ റായിയാണ്. ഇപ്പോഴും അതിലൊരു മാറ്റവും സംഭവിച്ചിട്ടില്ല. സൗന്ദര്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും ഐശ്വര്യ മാതൃകയാക്കാന്‍ പറ്റുന്ന സ്വഭാവത്തിന് ഉടമയാണ്.

എന്തൊരു ക്യൂട്ട് ആണ്, പ്രിയങ്ക ശർമ്മയുടെ മനോഹരമായ ചിത്രങ്ങൾ വൈറലാവുന്നു

ലോകസുന്ദരി പട്ടം നേടി എടുത്ത് ഇന്ത്യയുടെ അഭിമാനമായി മാറിയ ഐശ്വര്യ റായി വിവാഹം കഴിഞ്ഞ് സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത് മാറി നില്‍ക്കുകയായിരുന്നു. ഇടയ്ക്ക് തിരിച്ച് വന്നെങ്കിലും നടിയെ കുറിച്ചുള്ള പഴയ വാര്‍ത്തകളും ചിത്രങ്ങളുമെല്ലാം നിരന്തരം സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.

ഐശ്വര്യ റായി ഒരു രാഞ്ജിയാണ്

1994 ല്‍ നടന്ന മിസ് വേള്‍ഡ് മത്സരത്തിലാണ് ഐശ്വര്യ റായി വിജയിച്ചത്. അതിന് ശേഷമുള്ള പലതരം ഫോട്ടോസും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്റര്‍നെറ്റില്‍ തരംഗമായിരുന്നു. മിസ് വേള്‍ഡ് ആയതിന് പിന്നാലെ തലയില്‍ ആ കിരീടം വെച്ച് അമ്മയ്ക്കൊപ്പം ഭക്ഷണം കഴിക്കുന്ന ഐശ്വര്യയാണ് ചിത്രത്തിലുള്ളത്. ഈ ഫോട്ടോ ഇത്രയും വൈറലായതിന് പിന്നില്‍ ഐശ്വര്യ റായിയും അമ്മ വൃന്ദയും നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നു എന്നതിലൂടെയായിരുന്നു.

ഐശ്വര്യ റായി ഒരു രാഞ്ജിയാണ്

വെറും നിലത്ത് പ്ലേറ്റ് വെച്ച് പലകയുടെ മുകളില്‍ ഇരിക്കുന്ന ഐശ്വര്യ കൈ കൊണ്ട് വാരിയാണ് ഭക്ഷണം കഴിക്കുന്നത്. മുന്‍പും ഐശ്വര്യയുടെ എളിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആ സമയത്തും ഏറ്റവും കൂടുതല്‍ പ്രചരിച്ചത് ഈ ചിത്രമായിരുന്നു. വീണ്ടും ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെ ഈ ഫോട്ടോ വൈറലായതോടെ കമന്റുമായി നടി എമി ജാക്സണും എത്തിയിരിക്കുകയാണ്. 'രാഞ്ജി' എന്നെന്നേക്കും വാഴ്ത്തപ്പെടട്ടേ എന്നുമാണ് എമി ഈ ഫോട്ടോയ്ക്ക് താഴെ കമന്റായി നല്‍കിയത്.

  ഐശ്വര്യ റായി ഒരു രാഞ്ജിയാണ്

ഐശ്വര്യ റായിയെ പോലെ തന്നെ മോഡലിങ് രംഗത്ത് ശോഭിച്ച് നിന്ന താരമാണ് എമി ജാക്സണ്‍. 2009-ലെ മിസ് ടീന്‍ വേള്‍ഡ്, മിസ് ടീന്‍ ഗ്രേറ്റ് ബ്രിട്ടന്‍, മിസ് ടീന്‍ ലിവര്‍ പൂള്‍ എന്നീ സൗന്ദര്യ മത്സരങ്ങളില്‍ എമി വിജയിച്ചിട്ടുണ്ട്. നിലവില്‍ ഒരു കുഞ്ഞിന് ജന്മം കൊടുത്ത് മാതൃത്വം ആസ്വദിക്കുകയാണ് നടി. സോഷ്യല്‍ മീഡിയ പേജുകളില്‍ മകനൊപ്പമുള്ള പ്രിയപ്പെട്ട നിമിഷങ്ങളായിരുന്നു നടി പങ്കുവെക്കാറുള്ളത്.

  ഐശ്വര്യ റായി ഒരു രാഞ്ജിയാണ്

ലോകസുന്ദരി, ഇന്ത്യയില്‍ അറിയപ്പെടുന്ന നടി, മോഡല്‍ എന്നിങ്ങനെ കരിയറില്‍ വലിയ നേട്ടങ്ങളാണ് ഐശ്വര്യ റായി സ്വന്തമാക്കിയിട്ടുള്ളത്. ചെറിയ പ്രായത്തില്‍ തന്നെ ലോകം അറിയുന്ന നിലയിലേക്ക് വളര്‍ന്നു. എത്രയൊക്കെ നേടിയാലും കുടുംബത്തിനും കുടുംബബന്ധങ്ങള്‍ക്കും പ്രധാന്യം കൊടുക്കുന്ന താരമാണ് ഐശ്വര്യ. അഭിഷേക് ബച്ചന്റെ ഭാര്യ എന്നതിലുപരി നല്ല മരുമകളും ആരാധ്യ ബച്ചന്റെ അമ്മയുമായി കഴിയുകയാണ് താരം. മകളുടെ കാര്യം നോക്കാന്‍ തനിക്കല്ലാതെ മറ്റാര്‍ക്കും സാധിക്കില്ലെന്ന ഉറച്ച വിശ്വാസത്തോടെയാണ് ഐശ്വര്യ കുഞ്ഞിനെ പരിപാലിക്കാറുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X