മകളുടെ കാര്യം ഞാൻ നോക്കാമെന്ന് ഐശ്വര്യ പറഞ്ഞു; ഭർതൃപിതാവിനും മുകളിൽ നിന്ന താരപ്രഭ വീട്ടിലേക്ക് ഒതുങ്ങിയപ്പോൾ

അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായുടെയും കുടുംബ ജീവിതമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ സജീവ ചർച്ചാ വിഷയം. ആനന്ദ് അംബാനിയുടെ വിവാഹ വിരുന്നിനെത്തിയ ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്നും അകലം കാണിച്ചത് കഴിഞ്ഞ കുറച്ച് കാലമായി താര കുടുംബത്തെക്കുറിച്ച് വരുന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നിട്ടുണ്ട്. അഭിഷേക് ബച്ചന്റെ വീട്ടുകാരും ഐശ്വര്യ റായും തമ്മിൽ പ്രശ്നമുണ്ടെന്ന് ഏറെക്കുറെ വ്യക്തമാണ്. പ്രതിച്ഛായ ഭയക്കുന്ന ബച്ചൻ കുടുംബവും ഐശ്വര്യ റായും ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുന്നില്ലെങ്കിലും ബി ടൗൺ മീഡിയകൾ ഇക്കാര്യം കണ്ടുപിടിച്ചു.

ഒരുകാലത്ത് മരുമകളെക്കുറിച്ച് വാതോരാതെ പ്രശംസിച്ചവരായിരുന്നു അമിതാഭ് ബച്ചനും ജയ ബച്ചനും. എന്നാൽ ഇന്ന് അങ്ങനെയല്ല. അഭിഷേകിന്റെ സഹോദരി ജയ ബച്ചൻ ഭർത്താവിന്റെ വീട്ടിൽ നിന്ന് മാറി സ്വന്തം വീട്ടിൽ സ്ഥിരതാമസമാക്കിതയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് വാദമുണ്ട്. മാതാപിതാക്കളും സഹോദരിയും അഭിഷേകിന് പ്രിയപ്പെട്ടവരാണ്. ഇവരുടെ സ്വാധീനം മൂലം അഭിഷേക് ഐശ്വര്യയിൽ നിന്നും അകന്ന് തുടങ്ങിയോ എന്ന ചോദ്യവും ആരാധകർക്കുണ്ട്.

Aishwarya Rai

താര കുടുംബം എന്തൊക്കെയോ മറച്ച് പിടിക്കുന്നുണ്ടെന്ന് ഐശ്വര്യ റായുടെ ആരാധകർ ഉറപ്പിച്ച് പറയുന്നു. ഇപ്പോഴിതാ ഐശ്വര്യ വിവാഹ ജീവിതത്തിന് വേണ്ടിയെടുത്ത ത്യാ​ഗങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് സോഷ്യൽ മീഡിയ. കരിയറിലെ താരറാണിയായിരിക്കെയാണ് ഐശ്വര്യ അഭിഷേകിനെ വിവാ​ഹം ചെയ്യുന്നത്. ലോകമൊട്ടുക്കും അറിയപ്പെടുന്ന ഐശ്വര്യ ബച്ചൻ കുടുംബത്തിലെ അം​ഗമായപ്പോൾ അത് വലിയ വാർത്താ പ്രാധാന്യം നേടി.

കരിയറിനപ്പുറം കുടുംബ ജീവിതത്തിനാണ് ഐശ്വര്യ റായ് പ്രാധാന്യം നൽകിയത്. മകൾ ആരാധ്യ ബച്ചൻ പിറന്ന ശേഷം സിനിമകളുടെ എണ്ണം താരം കുറച്ചു. ഐശ്വര്യ സിനിമകൾ ചെയ്യുന്നത് കുറച്ചതിനെക്കുറിച്ച് അഭിഷേക് ബച്ചൻ ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. ഐശ്വര്യ മകളുടെ കാര്യങ്ങൾ നോക്കുന്നത് കൊണ്ടാണ് തനിക്ക് സിനിമകളിൽ അഭിനയിക്കാൻ സാധിക്കുന്നതെന്ന് അന്ന് നടൻ പറഞ്ഞു. വിവാഹത്തിന് ശേഷം തനിക്ക് അഭിനയിക്കാൻ അനുവാദം തന്നത് ഐശ്വര്യയാണ്.

Aishwarya Rai

നിങ്ങൾ പോയി അഭിനയിക്കൂ. ആരാധ്യയുടെ കാര്യം ഞാൻ ശ്രദ്ധിക്കാമെന്ന് ഐശ്വര്യ പറഞ്ഞു. അത് കൊണ്ട് തനിക്ക് സ്വതന്ത്ര്യമായി പെർഫോം ചെയ്യാൻ പറ്റി. ഒരുപാട് അമ്മമാർ അവരുടെ ഭർത്താവിനോട് ഇതിന് സാഹചര്യമൊരുക്കുന്നു. അവരോട് നന്ദി പറയേണ്ടതുണ്ട്. ഉത്തരവാദിത്വങ്ങൾ പകുതിയായി പങ്കുവെക്കണമെന്ന് പറയാനുള്ള എല്ലാ അവകാശവും അവർക്കുണ്ടെന്നും അഭിഷേക് ബച്ചൻ വ്യക്തമാക്കി.

എന്നാൽ സിനിമാ രം​ഗത്ത് തുടർന്നെങ്കിലും എടുത്ത് പറയത്തക്ക ഹിറ്റുകളൊന്നും അഭിഷേക് ബച്ചന്റെ കരിയറിൽ ഉണ്ടായില്ല. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ ഐശ്വര്യ റായ് തിരിച്ചെക്കിയപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

എന്നാൽ പിന്നീട് മറ്റൊരു സിനിമയിലും ഐശ്വര്യ ഒപ്പുവെച്ചില്ല. അഭിഷേകിന് മുകളിൽ നിൽക്കുന്ന ഐശ്വര്യയുടെ താരപ്രഭയിൽ നടന്റെ വീട്ടുകാർക്ക് അതൃപ്തിയുണ്ടെന്നാണ് ബോളിവുഡിലെ സംസാരം. ഒരുപരിധി വരെ ഭർതൃപിതാവ് അമിതാഭ് ബച്ചന് പോലും മുകളിലാണ് ഐശ്വര്യ റായുടെ താരമൂല്യം.

More from Filmibeat

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X