ബിക്കിനിയില്ല; ഐശ്വര്യ റായ് സന്തോഷത്തില്‍
മുംബൈ: മിസ് വേള്‍ഡ് മത്സരങ്ങളില്‍ ശരീരമേനി ഏറ്റവും കൂടുതല്‍ പ്രദര്‍ശിപ്പിക്കുന്ന ബിക്കിനി റൗണ്ടിനെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് നടിയും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യ റായ്. 2014ലെ ലോക ചെയര്‍വുമണ്‍ ജൂലിയാ മേര്‍ലിയാണ് സ്വിം സ്യൂട്ടിനെ ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചത്.
ഇക്കാര്യത്തില്‍ താന്‍ ഏറെ സന്തോഷവതിയാണെന്ന് ഐശ്വര്യ പറഞ്ഞു. അതിന് കാരണവുമുണ്ട്. 1994ല്‍ മിസ് വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബിക്കിനി ഡ്രസ്സില്‍ താന്‍ ഒരുനിമിഷം പോലും സംതൃപ്തയായിരുന്നില്ലെന്ന് ഐശ്വര്യ പറഞ്ഞു. മാത്രമല്ല, ശരീരത്തിലെ അത്തരം അഴകളവുകള്‍ അന്തിമവിധിയെ സ്വാധീനിക്കരുതെന്നും നടി പറയുന്നു.

ലോക സൗന്ദര്യ മത്സരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു റൗണ്ട് ആയാണ് ബിക്കിനി റൗണ്ടിനെ കണക്കാക്കിയിരുന്നത്. എന്നാല്‍, അത് തെറ്റിദ്ധാരണ മാത്രമാണെന്ന് അവര്‍ പറഞ്ഞു. താന്‍ ഒരിക്കലും ബിക്കിനി ഡ്രസ്സില്‍ പെര്‍ഫക്റ്റ് ആയിരുന്നില്ല. എന്നിട്ടും, 87 പേര്‍ മത്സരിച്ച അന്ന് തനിക്ക് ഒന്നാം സ്ഥാനം ലഭിച്ചെന്നും ഐശ്വര്യ ചൂണ്ടിക്കാട്ടി. ആത്മവിശ്വാസവും സൗന്ദര്യവും കൂടിച്ചേരുമ്പോഴാണ് നല്ല സുന്ദരി പിറക്കുന്നത്. അവര്‍ക്കാകണം ഒന്നാംസ്ഥാനമെന്നും ഐശ്വര്യ വ്യക്തമാക്കി.
സ്ത്രീ സമൂഹത്തിന് ഏതെങ്കിലും തരത്തില്‍ ഗുണം ചെയ്യുന്നില്ലെന്ന് കണ്ടെത്തിയാണ് ബിക്കിനി റൗണ്ട് ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഐശ്വര്യകൂടി പങ്കെടുത്ത വേദിയില്‍ വെച്ചായിരുന്നു പ്രഖ്യാപനം ഉണ്ടായത്. വേദിയിലെത്തിയ ഐശ്വര്യയ്ക്ക് ഏറ്റവും വിജയിച്ച സുന്ദരിയെന്ന ബഹുമതിയും സമ്മാനിച്ചിരുന്നു.


Click it and Unblock the Notifications











