Don't Miss!
- News
അനിലിന് പകരക്കാരൻ; പുതിയ കെപിസിസി ഡിജിറ്റല്‍ മീഡിയ കൺവീനറായി ഡോ പി സരിൻ, വിടി ബൽറാം ചെയർമാൻ
- Sports
IND vs NZ: ഇഷാനും ഗില്ലും ഫ്ളോപ്പ്! പൃഥ്വിയെ തഴഞ്ഞതിന്റെ ശാപം? ടി20യില്‍ വേണ്ട
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
വിവാഹത്തിന് മുന്‍പേ ജയബച്ചനും ഐശ്വര്യയും അത് തീരുമാനിച്ചിരുന്നു! വെളിപ്പെടുത്തലുമായി അഭിഷേക് ബച്ചന്
ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരദമ്പതികളിലൊരാളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് ഇരുവരും പ്രണയത്തിലായതും ആ ബന്ധം വിവാഹത്തിലേക്കെത്തിയതും. ഓണ്‍സ്ക്രീനില്‍ മികച്ച കെമിസ്ട്രിയായിരുന്നു ഇരുവരും തമ്മില്‍. സിനിമയിലെ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ചാണ് ഇരുവരും മുന്നേറുന്നത്. വിവാദങ്ങളും വിടാതെ പിന്തുടരാറുണ്ട് ഈ താരകുടുംബത്തെ. താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടികളും ചിത്രങ്ങളും വീഡിയോയുമെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാവാറുള്ളത്. ഐശ്വര്യയെന്ന ഭാര്യയേക്കുറിച്ചും അഭിനേത്രിയേക്കുറിച്ചുമൊക്കെ അഭിഷേക് വാചാലനാവാറുണ്ട്.
മുന്‍നിര നായികമാരടക്കം പലരും നോ പറഞ്ഞു! തന്റെ നായികയാവാന്‍ വിസമ്മതിച്ചവരെക്കുറിച്ച് ജോജു ജോര്‍ജ്!
സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കുടുംബത്തെ മുന്നോട്ട് കൊണ്ടുപോവുന്നതിനും പ്രത്യേക വൈഭവമാണ് ഐശ്വര്യയ്ക്കെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. മകളുടെ കാര്യത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലാത്തതിന് പിന്നില്‍ ആഷിന്രെ ഈ സമീപനമാണെന്നും താരം പറഞ്ഞിരുന്നു. ജയ ബച്ചനും ഐശ്വര്യയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. അഭിഷേകിന്റെ സഹോദരിയായ ശ്വേതയുമായും ആഷ് അത്ര രമ്യതയിലല്ലെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. വിവാഹത്തിന് മുന്‍പേ തന്നെ തന്റെ കാര്യത്തെക്കുറിച്ച് ജയ ബച്ചനും ഐശ്വര്യയും സംസാരിച്ചിരുന്നുവെന്നും മാറ്റിയെടുക്കാനുള്ള ശ്രമം തുടരുകയും ചെയ്തിരുന്നുവെന്ന് താരം പറയുന്നു. ലേറ്റസ്റ്റ് അഭിമുഖത്തിനിടയിലായിരുന്നു താരപുത്രന് കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്.
ബിഗ് ബജറ്റില്‍ ആക്ഷന്‍ ചിത്രവുമായി അനി ശശിയും പ്രണവും! ഇരുവരും വിസ്മയിപ്പിക്കുമെന്നുറപ്പ്! കാണൂ!

ഇരുവരും തമ്മില്‍ സംസാരിച്ചിരുന്നു
പ്രണയത്തെക്കുറിച്ച് ആഷിനോട് സംസാരിച്ചതിനെക്കുറിച്ചും താരം സമ്മതം മൂളിയതിനെക്കുറിച്ചുമൊക്കെ ഇരുവരും തുറന്നുപറഞ്ഞിരുന്നു. മണിരത്നം ചിത്രമായ ഗുരുവിനിടയിലായിരുന്നു ഇരുവരും വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. ബോളിവുഡ് സിനിമാലോകം ഒന്നടങ്കം കൊണ്ടാടിയ താരവിവാഹം കൂടിയായിരുന്നു ഇത്. വിവാഹത്തിന് മുന്‍പേ തന്നെ ഇരുവരും ചേര്‍ന്ന് തന്റെ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും ശീലങ്ങള്‍ മാറ്റാനും ശ്രമിച്ചിരുന്നുവെന്നും അഭിഷേക് പറയുന്നു. ജീവിത ശൈലിയിലും ഭക്ഷണക്രമത്തിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വരെ ഇരുവരും സംസാരിച്ചിരുന്നു.

ശീലം മാറ്റാനുള്ള ശ്രമം
സ്കൂള്‍ കാലം മുതലേ തന്നെ താന്‍ പച്ചക്കറിയും പഴങ്ങളും വെറുത്തിരുന്നു. ബോര്‍ഡിങ് ജീവിതത്തിനിടയില്‍ പലപ്പോഴും ഭക്ഷണം കൃത്യമായി കഴിക്കാറുമുണ്ടായിരുന്നില്ല. പച്ചക്കറി കഴിക്കാനുള്ള തന്റെ മടിയെക്കുറിച്ച് അമ്മ ആഷിനോട് പറഞ്ഞിരുന്നതായും താരം പറയുന്നു. പുറത്ത് പോവുമ്പോള്‍ വെജിറ്റേറിയന്‍ ഭക്ഷണം തിരഞ്ഞെടുക്കാത്തയാളാണ് താന്‍. ഇക്കാര്യത്തെക്കുറിച്ച് ഇരുവരും സംസാരിച്ചിരുന്നു. ഈ ശീലം മാറ്റിയെടുക്കാനും ഇവര്‍ ശ്രമം നടത്തിയിരുന്നു. ആഷ് വന്നതിന് ശേഷമാണ് താന്‍ പല പച്ചക്കറികളും കഴിച്ച് തുടങ്ങിയതെന്നും അഭിഷേക് പറയുന്നു.

യാദൃശ്ചികമായി അത് തന്നെ തന്നു
ജീവിതത്തില്‍ ഏറെ ഇഷ്ടമല്ലാത്ത ഭക്ഷണ സാധനത്തെക്കുറിച്ച് ഒരു ദിവസം സംസാരിച്ചിരുന്നു. ഇടയ്ക്ക് സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടയിലായിരുന്നു അത്. ഈ സംഭവം കഴിഞ്ഞ് കുറച്ച് സമയം കഴിഞ്ഞപ്പോഴാണ് ഇതേ ഭക്ഷണവുമായി ആഷ് തനിക്കരികിലേക്ക് എത്തിയതെന്നും താരപുത്രന് ഓര്‍ത്തെടുക്കുന്നു. അന്നത്തെ ലഞ്ചിനൊപ്പമായിരുന്നു ആ വിഭവം തനിക്ക് ലഭിച്ചത്.

പ്രതിഫലത്തിന്റെ കാര്യത്തില്‍ മുന്നിലാണ്
ഐശ്വര്യ റായിയുമായി നിരവധി സിനിമകളില്‍ താന്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മിക്ക സിനിമകളിലും ഉയര്‍ന്ന പ്രതിഫലം മേടിച്ചിരുന്നത് അവരായിരുന്നു. അക്കാര്യത്തെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയാമെന്നും താരം പറയുന്നു. പ്രതിഫലത്തിന്റെ കാര്യത്തില്‍ സ്ത്രീ പുരുഷ വ്യത്യാസമൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു. 9 സിനിമകളിലാണ് ആഷിനൊപ്പം അഭിനയിച്ചത്. 8 സിനിമകളിലും കൂടുതല്‍ പ്രതിഫലം ലഭിച്ചത് ആഷിനായിരുന്നു. തന്നെക്കാളും ഉയര്‍ന്ന പ്രതിഫലമായിരുന്നു അവര്‍ക്ക് നല്‍കിയത്.

നിര്‍ബന്ധം പിടിക്കാനാവില്ല
സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നൊരാള്ക്ക് ഷാരൂഖ് ഖാന്റെയോ ദീപിക പദുക്കോണിന്റെയോ പോലെ പ്രതിഫലം വേണമെന്ന് ഒരിക്കലും ശഠിക്കാനാവില്ല. അഭിനയത്തിനും താരമൂല്യത്തിനും അനുസരിച്ചാണ് പ്രതിഫലം തീരുമാനിക്കുന്നത്. സിനിമയിലെ തുടക്കകാലത്ത് മോശം അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിരുന്നുവെന്നും സിനിമകളില്‍ നിന്ന് ഒഴിവാക്കുകയും പറഞ്ഞ പണം ലഭിക്കാതിരിക്കുകയുമൊക്കെയുണ്ടായിട്ടുണ്ടെന്നും അവര്‍ പറയുന്നു.

താരപുത്രന്റെ സമ്മര്‍ദ്ദം
താരപുത്രനെന്ന നിലയില്‍ കടുത്ത സമ്മര്ദ്ദതത്തിലൂടെയാണ് താന്‍ കടന്നുപോയതെന്ന് താരം പറയുന്നു. സിനിമയില്‍ നിന്നും പരാജയം ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍ ജനമധ്യത്തില്‍ അവഹേളിക്കപ്പെട്ടിട്ടുണ്ട്. വിജയം വന്ന സമയത്ത് ആഘോഷിക്കാനായി നിരവധി പേര് ഒപ്പമുണ്ടായിരുന്നു. തുടക്കത്തില്‍ തന്റെ സിനിമകള്‍ കണ്ട് കൃത്യമായി വിലയിരുത്താറുണ്ടെന്നും താരം പറയുന്നു. അമിതാഭ് ബച്ചന്റെ മകന്റെ അരങ്ങേറ്റമെന്ന നിലയില്‍ വന്‍വാര്‍ത്താ പ്രാധാന്യം നേടിയിരുന്നതായും അദ്ദേഹം പറയുന്നു. റെഫ്യൂജിയുടെ സെറ്റിലേക്ക് ജനപ്രവാഹമായിരുന്നു. 17 ടേക്കെടുത്താണ് അന്ന് ആ രംഗം പൂര്‍ത്തിയാക്കിയതെന്നും താരപുത്രന് പറയുന്നു.
-
'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം, പക്ഷെ കൺട്രോൾ പോകാൻ പാടില്ല'; ബാല
-
'എല്ലാ ദിവസവും കുഞ്ഞുമായാണ് സെറ്റിലേക്ക് വരുന്നത്, തിരിച്ചുവരവ് എളുപ്പമായിരുന്നില്ല'; മനസ്സുതുറന്ന് മൃദുല!
-
മഷൂറയ്ക്ക് പ്രസവിക്കാൻ ഡീലക്സ് റൂം ബുക്ക് ചെയ്ത് ബഷീർ, 'പൊസിഷനും ഹാർട്ട് ബീറ്റും അനുസരിച്ച് ബേബി ഗേൾ'; മഷൂറ