ആഡംബര വിവാഹത്തില്‍ തിളങ്ങിയത് താരസുന്ദരിമാര്‍! ഐശ്വര്യ, ദീപിക, കരീന എല്ലാവരും ലുക്ക് കിടിലനാക്കി!!
ഇന്ത്യയിലെ ഏറ്റവും വലിയ വിവാഹ മാമാങ്കമായിട്ടായിരുന്നു പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ മകള്‍ ഇഷാ അംബാനിയുടെ വിവാഹം നടന്നത്. ബോളിവുഡില്‍ നിന്നും താരങ്ങള്‍ ഒന്നടങ്കം പങ്കെടുത്ത വിവാഹത്തിന് പിന്നാലെ ഇഷയുടെ ഇരട്ട സഹോദരനും അംബാനിയുടെ മകനുമായ ആകാശിന്റെ വിവാഹവും കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇഷയുടേത് പോലെ തന്നെ താരനിബിഡമായൊരു വിവാഹമായിരുന്നതും.
അത്യാഡംബരത്തോടെ നടത്തിയ വിവാഹത്തില്‍ താരസുന്ദരിമാരെല്ലാം അതീവ സുന്ദരിമാരായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. ഐശ്വര്യ റായി, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര തുടങ്ങി മുന്‍നിര നായികമാര്‍ മുതല്‍ ആലിയ ഭട്ട് അടക്കമുള്ള യുവനടിമാരും ആരാധകരെ ഞെട്ടിക്കുന്ന ലുക്കിലായിരുന്നു എത്തിയത്. ഇതുവരെ കാണാത്തതും വ്യത്യസ്തവുമായ വസ്ത്രങ്ങളായിരുന്നു ഓരോരുത്തരും തിരഞ്ഞെടുത്തത്.

ഐശ്വര്യ റായി
കുടുംബ സമേതമായിരുന്നു ഐശ്വര്യ റായി ആകാശ് അംബാനിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. പൊതുവേദികളിലും റെഡ് കാര്‍പറ്റിലുമൊക്കെ ഞെട്ടിക്കുന്ന വസ്ത്രം ധരിക്കുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് ഐശ്വര്യ റായി. അതിനാല്‍ ഐശ്വര്യയുടെ ഫോട്ടോസ് കാണാനായി ആരാധകരും കാത്തിരിപ്പിലായിരുന്നു. ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്ര തയ്യാറാക്കിയ നീലയില്‍ സില്‍വര്‍ അലങ്കാരങ്ങളുള്ള ലഹങ്കയായിരുന്നു ഐശ്വര്യ റായി ധരിച്ചത്. കിടിലന്‍ മേക്കപ്പും കൂടിയായപ്പോള്‍ എല്ലാവരിലും തിളങ്ങി നിന്നത് ഐശ്വര്യയായിരുന്നു. എന്നാല്‍ കണ്ടുമടുത്ത പഴയ സ്റ്റൈലാണ് പരീക്ഷിച്ചതെന്ന് ഒരു വിഭാഗം ആളുകള്‍ പറയുന്നു.

ദീപിക പദുക്കോണ്‍
സബ്യസാചി മുഖര്‍ജി ഒരുക്കിയ വസ്ത്രം ധരിച്ചായിരുന്നു ദീപിക പദുക്കോണ്‍ എത്തിയത്. ദീപികയുടെ വിവാഹത്തിന് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തതും ഇവരായിരുന്നു. പിങ്ക് നിറത്തിലുള്ള സാരിയായിരുന്നു ദീപികയുടെ വേഷം. വി ആകൃതിയിലുള്ള പ്ലംഗിങ് കഴുത്തുള്ള ബ്ലൗസ്, ആഭരണമായി ലോക്കറ്റ് പതിപ്പിച്ച മുത്തുമാലയായിരുന്നു ദീപിക പദുക്കോണ്‍ ധരിച്ചത്. ഇതോടെ ഒരു രാജകീയ ലുക്കിലായിരുന്നു ദീപിക വന്നതെന്ന് പറയാം.

പ്രിയങ്ക ചോപ്ര
അടുത്തിടെ വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവായ നിക്കിനൊപ്പം വിദേശത്തായിരുന്നു പ്രിയങ്ക ചോപ്ര. തരുണ്‍ തഹിലിയാനി സാരിയിലായിരുന്നു ആകാശ് അംബാനിയുടെ കല്യാണത്തിന് പ്രിയങ്ക എത്തിയത്. ഗ്രേ നിറത്തിലുള്ള സാരി, ലേസുകളാല്‍ നിര്‍മ്മിച്ച് അതീവ ഭംഗിയുള്ളവയായിരുന്നു. പാര്‍ട്ടിയില്‍ തിളങ്ങി നില്‍ക്കാന്‍ പറ്റിയൊരു സാരിയായിരുന്നു പ്രിയങ്കയുടേത്.

കത്രീന കൈഫ്
ഐശ്വര്യയും ദീപികയുമെല്ലാം ലേശം പാര്‍ട്ടി വെയര്‍ തിരഞ്ഞെടുത്തപ്പോള്‍ സിംപിള്‍ ലുക്കായിരുന്നു കത്രീന നോക്കിയത്. ആകാശ നീലയും പച്ചയും വെള്ളയും നിറങ്ങളുള്ള പൂക്കളില്‍ ഒരുക്കിയ ലഹങ്കയായിരുന്നു കത്രീന ധരിച്ചത്. അതിന് ചേരുന്ന മാലയും കമ്മലും കൂടി ആയപ്പോള്‍ വ്യത്യസ്തമായൊരു ലുക്കായി മാറി.

കരീന കപൂര്‍
കത്രീനയെ പോലെ തന്നെ സിംപിള്‍ ലുക്കായിരുന്നു കരീന കപൂറും സ്വീകരിച്ചത്. ഇളം പച്ച നിറത്തിലുള്ള ലഹങ്കയില്‍ ചെറിയ കണ്ണാടികള്‍ ഫിറ്റ് ചെയ്യുകയും എംബ്രേഡറി വര്‍ക്കുകളും ചെയ്തിരുന്നു. വജ്ര മാലയായിരുന്നു കരീന അണിഞ്ഞത്.

ആലിയ ഭട്ട്
നടി ആലിയ ഭട്ട് മഞ്ഞ നിറമുള്ള ലെഹങ്കയായിരുന്നു ധരിച്ചത്. നേരത്തെ ഇതേ ഡിസൈനിലുള്ള പച്ച നിറമുള്ള ലെഹങ്കയില്‍ അതീവ സുന്ദരിയായി ആലിയ പ്രത്യക്ഷപ്പെട്ടിരുന്നതാണ്. എങ്കിലും ഇത്തവണയും ആരാധകര്‍ക്ക് പറയാനുള്ളത് അതൊക്കെ തന്നെയാണ്. സബ്യസാചിയുടെ ഡിസൈനാണിത്. വജ്രമാലയായിരുന്നു ആലിയയും തിരഞ്ഞെടുത്തത്.

ജാന്‍വി കപൂര്‍
താരപുത്രി ജാന്‍വി കപൂറും പാര്‍ട്ടിയില്‍ തിളങ്ങി നിന്നിരുന്നു. പിങ്ക് നിറത്തിലുള്ള ലഹങ്കയില്‍ സില്‍വര്‍ എംബല്ലിഷ്‌മെന്റിന്റെ പ്രൗഡിയോടെയാണ് ജാന്‍വി എത്തിയത്. മനീഷ് മല്‍ഹോത്രയുടേതായിരുന്നു ഈ ഡിസൈന്‍.

കിയാര അദ്വനി
മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ഐവറി നിറത്തിലുള്ള ലഹങ്കയിലായിരുന്നു കിയാര അദ്വനി പ്രത്യക്ഷപ്പെട്ടത്. മരതക പച്ച കല്ലുകളുള്ള മാലയും കമ്മലുകളുമാണ് താരം അണിഞ്ഞിരുന്നത്.


Click it and Unblock the Notifications