മകളാണെങ്കിലും ചുണ്ടിൽ അങ്ങനെ ഉമ്മ വയ്ക്കാൻ പാടില്ല!! ഐശ്വര്യയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ പൊങ്കാല

അ‍ഞ്ചോ ആറോ വയസുമാത്രമുള്ള മകളുടെ ചുണ്ടുകളിൽ ചുംബിക്കുന്നത് ശരിയല്ല

ഇക്കുറി കാനിൽ താരമായത് ബോളിവുഡ് താരവും മുൻ ലോകസുന്ദരിയുമായിരുന്ന ഐശ്വര്യറായ് ബച്ചനും മകൾ ആരാധ്യയുമായിരുന്നു. നിരവധി മിന്നും താരങ്ങൾ കാനിലെ റെഡ് കാർപെറ്റിലൂടെ നടന്നു നീങ്ങിയെങ്കിലും എല്ലാ ക്യാമറ കണ്ണുകളുടം ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും ചുറ്റുമായിരുന്നു. സോഷ്യൽ മീഡിയയിൽ ഏറ്റവും ചർച്ചയായ ചിത്രം മാതൃ ദിനത്തോടനുബന്ധിച്ച് ഐശ്വര്യ ആരാധ്യയുടെ ചുണ്ടിൽ ഉമ്മ നൽകുന്ന ചിത്രമായിരുന്നു. ഈ ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ അമ്മ താനാണെന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

aiswarya

ഈ ചിത്രം വലിയ വിവാദത്തിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്. ഐശ്വര്യയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. മകളുടെ ചുണ്ടുകളിൽ ഉമ്മവെച്ചത് ശരിയായില്ലെന്നാണ് പലരുടേയും അഭിപ്രായം. അ‍ഞ്ചോ ആറോ വയസുമാത്രമുള്ള മകളുടെ ചുണ്ടുകളിൽ ചുംബിക്കുന്നത് ശരിയല്ലെന്നാണ് ഒരാളുടെ കമന്റ്. അന്യന്റെ ക്യാമറയ്ക്ക് മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് ഒട്ടും ശരിയല്ലെന്നും മകളെ ഫേക്കായി വളർത്തുകയാണെന്നും മറ്റൊരാൾ പറഞ്ഞു.

എന്നാൽ ഇത്തരത്തിലുളള മോശം കമന്റ് പറ‍ഞ്ഞവർക്കെതിരെ ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഐശ്വര്യയുടേയും ആരാധ്യയുടേയും ചിത്രം കണ്ടിട്ട് മോശമായ കമന്റു പറഞ്ഞവർ മനുഷ്യരല്ല. ഈ ചിത്രം കണ്ടിട്ട് മറ്റൊന്നും തോന്നുന്നില്ല. ചിത്രം കാണുമ്പോൾ അമ്മയും മകളും തമ്മിലുള്ള നിഷ്കളങ്കമായ ബന്ധമായ ദൃശ്യമാകുന്നതെന്ന് ഒരു കൂട്ടർ അഭിപ്രായപ്പെട്ടു.

LOVE YOU UNCONDITIONALLY💖😘😇✨Happiest Mama in the World 😍

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X