'നിങ്ങൾ ഇത് കണ്ട് രസിക്കുകയാണല്ലേ...'; കാമുകന്റെ സമ്മാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് വായടപ്പിച്ച് ഐശ്വര്യ!

രണ്ടര പതിറ്റാണ്ടിലേറെയായി ലോക സുന്ദരി എന്ന വാക്കിനൊപ്പം ഇന്ത്യക്കാരുടെ മനസിൽ തെളിയുന്ന മുഖം ഐശ്വര്യ റായ് ബച്ചന്‍ എന്ന ആഷിന്റേതാണ്. ബോളിവുഡിലും കോളിവുഡിലുമെല്ലാം സിനിമാ ആസ്വാദകരുടെ പ്രിയം നേടിയ ഐശ്വര്യ റായ് ഇന്നും സജീവമാണ്. ബുദ്ധിയും സൗന്ദര്യവും കഴിവും ഒരുപോലെ ഐശ്വര്യയ്ക്കുണ്ട്.

മറ്റുള്ള ബോളിവുഡ് നായികമാരെ അപേക്ഷിച്ച് നിലപാടുകളുടെ കാര്യത്തിലും ഐശ്വര്യ വേറിട്ട് നിൽക്കുന്നു. അതുകൊണ്ട് തന്നെയാണ് പ്രായം അമ്പതിനോട് അടുത്തിട്ടും ഐശ്വര്യയ്ക്കുള്ള ജനപ്രീതിയിൽ കുറവ് സംഭവിക്കാത്തത്. ബോളിവുഡ് താരങ്ങൾ പരസ്യമായ വിമർശനങ്ങൾക്കും മാധ്യമപ്രവർത്തകരുടെ രൂക്ഷമായ ചോദ്യത്തിനും വിധേയരാകുന്നത് നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്.

പാപ്പരാസികളുടെയും മറ്റും അത്തരം ഇടപെടലുകൾ താരങ്ങളുടെ ശാന്തത പലപ്പോഴും നഷ്ടപ്പെടുത്തിയിട്ടുണ്ട്. ചിലപ്പോഴൊക്കെ അതിനാൽ താരങ്ങൾ പരിസരം മറന്ന് പ്രതികരിച്ചിട്ടുമുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പ് ഒരു നാഷണൽ ടിവിയിലെ അഭിമുഖത്തിൽ പങ്കെടുക്കവെ ഉചിതമല്ലാത്ത ചോദ്യങ്ങൾ ചോദിച്ച ഒരു മാധ്യമപ്രവർത്തകനോട് ഷാരൂഖ് ഖാൻ രൂക്ഷമായി പെരുമാറിയത് വലിയ ചർച്ചയായിരുന്നു.

Aishwarya Rai

അതുപോലെ തന്നെ നടി ഐശ്വര്യ റായിയും തന്റെ യുക്തിക്ക് നിരക്കാത്തതും സ്വകാര്യതയിലേക്ക് കടന്ന് കയറിയുള്ളതും മറക്കാൻ ആ​ഗ്രഹിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ടതുമായ ചോദ്യങ്ങൾ വരുമ്പോൾ പരമാവധി ഒഴിഞ്ഞ് മാറുകയാണ് ചെയ്യാറുള്ളത്. എന്നാൽ ചിലപ്പോഴൊക്കെ മുഖത്തടിച്ചതിന് സമാനായ കുറിക്കുകൊള്ളുന്ന മറുപടി നൽകുകയും ചെയ്യും.

അത്തരത്തിൽ ഒരു സംഭവം 2004ൽ ഐശ്വര്യ ഒരു അഭിമുഖത്തിൽ പങ്കെടുത്തപ്പോഴുണ്ടായി. ചേതൻ ശർമയായിരുന്നു അവതാരകൻ. ഐശ്വര്യയുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറിയുള്ള ഒട്ടനവധി ചോദ്യങ്ങൾ തുടരെ തുടരെ ചേതൻ ശർമ ചോദിച്ചു.

അത് താരസുന്ദരിയെ അലോസരപ്പെടുത്തി. ഖാന്‍ ത്രയമായ ആമിര്‍, സല്‍മാന്‍, ഷാരൂഖ്, എന്നിവരുമായി നല്ലൊരു ബന്ധം ഇല്ലാതെ പോയതെന്നാണ് കരുതുന്നത്?. അത് നിങ്ങള്‍ക്ക് മോശം സാഹചര്യമാണോ സൃഷ്ടിക്കുന്നതെന്നുമായിരുന്നു അവതാരകന്റെ ആദ്യത്തെ ചോദ്യം. പ്രതികരിക്കാൻ ഒട്ടും ഇഷ്ടപ്പെടാത്ത വിഷയത്തെ കുറിച്ചാണ് ചോദ്യം വന്നത് എന്നതുകൊണ്ട് തന്നെ പരുഷമായിട്ടായിരുന്നു പ്രതികരണം.

നിങ്ങള്‍ ഈ നാടകം വല്ലാതെ ആസ്വദിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ഇതിങ്ങനെ നീണ്ട് പോകുന്നത് കണ്ട് രസിക്കണമല്ലേ..? എന്നായിരുന്നു ഐശ്വര്യയുടെ തിരിച്ചുള്ള മറുപടി. അടുത്ത ചോദ്യം മംഗള്‍ പാണ്ഡെ ദി റൈസിങ് എന്ന ചിത്രത്തില്‍ നിന്നും മാറ്റിയതിനെക്കുറിച്ചായിരുന്നു. ചോ​ദ്യത്തിലെ മാറ്റി എന്ന പ്രയോ​ഗം ഐശ്വര്യയ്ക്ക് ​ദഹിച്ചില്ലെന്നത് ന‍ടിയുടെ മറുപടിയിൽ നിന്നും വ്യക്തമായിരുന്നു.

Aishwarya Rai

സാഹചര്യം അനുകൂലമായിരുന്നില്ല. നിര്‍മ്മാതാവും ഞാനും തമ്മില്‍ ഒരു കരാറില്‍ എത്താനായില്ല. ഇതേതുടര്‍ന്ന് നിര്‍മ്മാതാവ് എന്നോട് മാപ്പ് ചോദിച്ചു എന്നാണ് ഐശ്വര്യ മറുപടിയായി പറഞ്ഞത്. പിന്നീട് അവതാരകൻ ചോദിച്ചത് നടിയുടെ പ്രിയപ്പെട്ട പെറ്റ് ഡോ​ഗിനെ കുറിച്ചായിരുന്നു. അത് ആരുടെയോ സമ്മാനമാണെന്ന് കേട്ടല്ലോ..? വിവേക് ഒബ്റോയ് തന്നതാണോ എന്നായിരുന്നു ചോദ്യം.

പൊതുവെ സ്വകാര്യ ജീവിതത്തിലേക്ക് ആരും തലയിട്ട് നോക്കുന്നത് ഐശ്വര്യ പ്രോത്സാഹിപ്പിക്കാറില്ല. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ കാല പ്രണയത്തെ കുറിച്ചോ അതുമായി ബന്ധപ്പെട്ട ആളുകളെ കുറിച്ചോ ചോദ്യം വന്നാൽ ഐശ്വര്യ ചോദ്യം തന്നെ സ്കിപ്പ് ചെയ്യുന്നത്.

വളർത്തുനായയെ കുറിച്ചുള്ള ചോദ്യത്തിന് ഐശ്വര്യയുടെ മറുപടി ഇങ്ങനെയായിരുന്നു. ഞാനൊരു ആത്മകഥ എഴുതുന്നത് വരെ എന്തുകൊണ്ട് നിങ്ങള്‍ക്ക് കാത്തിരുന്നുകൂടാ... എന്നാണ് പരിഹാസം നിറഞ്ഞ മുഖഭാവത്തോട ഐശ്വര്യ ചോദിച്ചത്. ഒരു കാലത്ത് വിവേക് ഒബ്റോയിയും ഐശ്വര്യയും പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് വേർപിരിഞ്ഞു. ഐശ്വര്യയോട് അടുത്തതിന്റെ പേരിൽ സൽമാൻ ഖാൻ വിവേകിന്റെ സിനിമാ ജീവിതത്തിൽ നഷ്ടങ്ങളുണ്ടാക്കിയതായി മുമ്പ് കഥകൾ പ്രചരിച്ചിരുന്നു.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X