»   » ഷാരൂഖിന്റെ പാര്‍ട്ടിക്ക് നേരെ മുഖം തിരിച്ച് ഐശ്വര്യ.. പങ്കെടുക്കാത്തതിന് കാരണം അഭിഷേക്?

ഷാരൂഖിന്റെ പാര്‍ട്ടിക്ക് നേരെ മുഖം തിരിച്ച് ഐശ്വര്യ.. പങ്കെടുക്കാത്തതിന് കാരണം അഭിഷേക്?

Posted By: Nihara
Subscribe to Filmibeat Malayalam

വോഗ് അവാര്‍ഡിനെത്തിയ താരങ്ങള്‍ വീണ്ടും ഒത്തു കൂടിയത് ഷാരൂഖും ഗൗരിയും ഒരുക്കിയ പാര്‍ട്ടിക്കിടയിലാണ്. സിനിമാ തിരക്കുകള്‍ കാരണം അപൂര്‍വ്വമായി ഒരുമിക്കുകയായിരുന്നു താരങ്ങള്‍. അത് ശരിക്കും ആഘോഷമാക്കി മാറ്റാനായിരുന്നു ഷാരൂഖും ഗൗരിയും പാര്‍ട്ടി ഒരുക്കിയത്.

സിദ്ദിഖ് പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ മഞ്ജു വാര്യര്‍ തടഞ്ഞു, ഒടുവില്‍ മോഹന്‍ലാല്‍ ഇടപെട്ടു!

ആരാധ്യയെ ജയ ബച്ചനില്‍ നിന്നും ഐശ്വര്യ അകറ്റി നിര്‍ത്തുന്നു.. കാണാന്‍ പോലും സമ്മതിക്കുന്നില്ല!

രോഗികളെ വെട്ടിലാക്കിയ ലേഡി സൂപ്പര്‍ സ്റ്റാര്‍..മഞ്ജു വാര്യരുടെ പിന്‍മാറ്റത്തില്‍ ആരാധകര്‍ നടുങ്ങി!

ഷാറൂഖും ഗൗരിയും ഒരുക്കിയ സര്‍പ്രൈസ് പാര്‍ട്ടിയില്‍ മിക്ക താരങ്ങളും പങ്കെടുത്തിരുന്നു. സിനിമാ തിരക്കുകള്‍ക്ക് ഇടയില്‍ നിന്നും എത്തിയ പലരും ശരിക്കും ഇതാഘോഷമാക്കി മാറ്റുകയായിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു ഐശ്വര്യ റായ്. അഭിഷേക് ബച്ചന്റെ അസാന്നിധ്യമാണ് ആഷിന്റെ പിന്‍മാറ്റത്തിന് കാരണമായത്.

ഷാരൂഖിന്റെ സര്‍പ്രൈസ് പാര്‍ട്ടി

വോഗ് അവാര്‍ഡിനെത്തിയ താരങ്ങള്‍ക്കായി ഷാരൂഖ് ഖാനും ഗൗരിയും സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കിയിരുന്നു. എല്ലാ താരങ്ങളെയും പാര്‍ട്ടിയിലേക്ക് ഇരുവരും നേരിട്ട് ക്ഷണിച്ചിരുന്നു.

ക്ഷണം നിരസിച്ച് ഐശ്വര്യ റായ്

എല്ലാവരെയും ക്ഷണിക്കുന്നതിനിടയില്‍ ഷാരൂഖും ഗൗരിയും ഐശ്വര്യയേയും ക്ഷണിച്ചിരുന്നു. എന്നാല്‍ താന്‍ വരില്ലെന്ന് അറിയിക്കുകയായിരുന്നു താരം. കാര്യകാരണസഹിതമുള്ള താരത്തിന്റെ വിശദീകരണത്തില്‍ താരദമ്പതികള്‍ തൃപ്തരായിരുന്നു.

അഭിഷേക് സ്ഥലത്തില്ല

അഭിഷേക് കൂടെയില്ലാത്തതാണ് ആഷിനെ വിഷമിപ്പിച്ചത്. പൊതു ചടങ്ങുകളിലും പാര്‍ട്ടിയിലുമെല്ലാം അഭിഷേകിന്റെ നിഴലായി നടക്കാനാണ് ഐശ്വര്യയ്ക്ക് താല്‍പര്യം. അഭിഷേകിന്‍രെ അസാന്നിധ്യത്തില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നില്ലെന്ന് താരം തീരുമാനിക്കുകയായിരുന്നു.

അഭിഷേകിനോടൊപ്പമുള്ള സമയം

അഭിഷേക് ബച്ചനില്ലാതെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു താരം. വീട്ടിലായാലും പുറത്തായാലും അഭിഷേകിനോടൊപ്പം സമയം ചെലവഴിക്കാനാണ് ആഷിന് താല്‍പര്യം.

മറ്റൊരു കാരണം

വൈകി ആരംഭിച്ച പാര്‍ട്ടിക്ക് നേരം മുഖം തിരിച്ചതിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. മകളുടെ കാര്യങ്ങള്‍ കൂടി ഓര്‍ത്തായിരുന്നു പാര്‍ട്ടിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.

മകളെ സ്‌കൂളിലാക്കണം

രാത്രി ഏറെ വൈകി ആരംഭിക്കുന്ന പാര്‍ട്ടിയില്‍ പങ്കെടുത്താല്‍ ആരാധ്യയ്ക്ക് പിറ്റേ ദിവസം സ്‌കൂളില്‍ കൃത്യസമയത്ത് എത്താന്‍ കഴിഞ്ഞുവെന്ന് വരില്ല. ഇതുംകൂടി മുന്നില്‍ക്കണ്ടാണ് ഐശ്വര്യ പാര്‍ട്ടിയില്‍ നിന്നും വിട്ടുനിന്നത്.

മകളുടെ കാര്യങ്ങള്‍ക്ക് പ്രഥമ പരിഗണന

ആരാധ്യയുടെ കാര്യങ്ങള്‍ക്കാണ് ഐശ്വര്യ പ്രഥമ പരിഗണന നല്‍കുന്നത്. മകളുടെ കാര്യം കൂടി കണക്കിലെടുത്താണ് താരം കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. സിനിമാ തിരക്കുകള്‍ക്കിടയിലും ആരാധ്യയുടെ കാര്യങ്ങള്‍ കൃത്യമായി നിറവേറ്റാറുണ്ട് താരം.

എല്ലായിടത്തും മകള്‍ക്കൊപ്പം

അഭിഷേകും ഐശ്വര്യയും പങ്കെടുക്കുന്ന പരിപാടികളിലെല്ലാം ആരാധ്യയും കൂടെയുണ്ടാവാറുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിറഞ്ഞു നില്‍ക്കാനോ ഫോട്ടോയ്ക്ക് പോസ് ചെയ്യാനുമൊന്നും ആരാധ്യയ്ക്ക് അത്ര താല്‍പര്യമില്ല.

English summary
After attending the Vogue awards, most of the celebrities went to Mannat, where Shahrukh Khan and Gauri had organised an intimate party. But what surprised many that Shahrukh Khan's close friend Aishwarya Rai Bachchan chose to give the party a miss. And we know why! It's because of Abhishek Bachchan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X