»   » ഇതുവരെ കണ്ടതൊന്നും ഒന്നുമല്ല, ഹോട്ട് ആന്‍ഡ് സ്‌റ്റൈലിഷ് ആയ ആഷിനെ കാണാം, ഇത് ലെവല്‍ വേറെയാ

ഇതുവരെ കണ്ടതൊന്നും ഒന്നുമല്ല, ഹോട്ട് ആന്‍ഡ് സ്‌റ്റൈലിഷ് ആയ ആഷിനെ കാണാം, ഇത് ലെവല്‍ വേറെയാ

Posted By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡ് താരറാണിയായ ഐശ്വര്യ റായ്ക്ക് ആരാധകര്‍ ഏറെയുണ്ട്. മോഡലിങ്ങില്‍ നിന്നും സിനിമയിലെത്തിയ താരത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് പുകഴ്ത്താത്ത ആരാധകരില്ല. ഓരോ ചിത്രത്തിലും വ്യത്യസ്ത ലുക്കില്‍ പ്രത്യക്ഷപ്പെടാന്‍ ആഷും ശ്രദ്ധിക്കാറുണ്ട്.

ജോലിയും കുടുംബവും ഒരുമിച്ചുകൊണ്ടു പോകുന്നതില്‍ ആഷിന്റെ കഴിവിനെക്കുറിച്ച് ബോളിവുഡ് ഒന്നടങ്കം മനസ്സിലാക്കിയിട്ടുള്ളതാണ്. പത്ത് വര്‍ഷം മുന്‍പാണ് ഐശ്വര്യ റായി അഭിഷേക് ബച്ചനെ വിവാഹം ചെയ്തത്. മകള്‍ ആരാധ്യക്കൊപ്പം സന്തോഷത്തോടെ കഴുയുകയാണ് ഇരുവരും ഇപ്പോള്‍. എന്നാല്‍ ഇരുവരും തമ്മില്‍ വേര്‍പിരിയുകയാണെന്നും ആഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചുമെന്നുമുള്ള വാര്‍ത്തകളും ബോളിവുഡില്‍ പ്രചരിച്ചിരുന്നു. ഇത്തരം വാര്‍ത്തകളോടൊന്നും ആഷ് പ്രതികരിച്ചിരുന്നില്ല.

സ്‌റ്റൈലിന്റെ കാര്യത്തില്‍ മുട്ടണ്ട

സമീപ കാലത്ത് ആഷ് നായികാ വേഷത്തിലെത്തിയ ഏ ദില്‍ ഹെ മുഷ്‌കില്‍ എന്ന ചിത്രത്തിലെ ലുക്ക് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് ഫെമിന ഫോട്ടോ ഷൂട്ടിലൂടെ ആരാധകരെ ഞെട്ടിക്കാന്‍ ഐശ്വര്യ എത്തിയത്.

കിടു ലുക്കില്‍ ഫെമിന ഫോട്ടോ ഷൂട്ട്

ഫെമിന മാസികയ്ക്ക് വേണ്ടി നടത്തിയ ഐശ്വര്യയുടെ ഫോട്ടോ ഷൂട്ടിനെക്കുറിച്ചാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സ്ഥിരം സാന്നിധ്യം അറിയിക്കുന്ന ആഷിന്റെ വ്യത്യസ്ത ലുക്കിനെക്കുറിച്ചായിരുന്നു മുന്‍പ് ഏവരും സംസാരിച്ചത്. ഇപ്പോഴത്തെ വിഷയം ആഷിന്റെ ഫോട്ടോ ഷൂട്ടാണ്.

ഹോട്ട് ആന്‍ഡ് സ്‌റ്റൈലിഷ്

ഫെമിനയുടെ പുതിയ ലക്കത്തിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടില്‍ കിടുലുക്കുമായാണ് ലോകസുന്ദരി എത്തിയത്. ധ്രുവ് കപൂര്‍ ഡിസൈന്‍ ചെയ്ത കോട്ടും ആസ്താ ശര്‍മ്മയുടെയും റിയാന്‍ മൊറാഡിയന്റെ ഹെയര്‍ സ്‌റ്റൈലും കൂടിയപ്പോള്‍ ആഷിന്റെ ലുക്ക് കിടിലനായി.

ചിത്രങ്ങള്‍ വൈറലാകുന്നു

മഞ്ഞുകാലത്തിന്റെ മാസ്മരികതയ്ക്ക് ഉതകുന്ന വസ്ത്രങ്ങളായിരുന്നു ഫോട്ടോ ഷൂട്ടിന് വേണ്ടി തിരഞ്ഞെടുത്തിരുന്നത്. കിടിലന്‍ ലുക്കിനോടൊപ്പം അവ കൂടിയായപ്പോള്‍ ആഷ് ശരിക്കും മാറി. നീലക്കണ്ണുകളോട് കൂടിയ ബോളിവുഡ് സൗന്ദര്യധാമത്തിന്റെ ഫോട്ടോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

English summary
Aishwarya Rai's Femina photoshoot photos getting viral.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam