»   » അഭിഷേക് ബച്ചന്റെ കൂടെ അഭിനയിക്കാന്‍ ഐശ്വര്യ റായിക്ക് താല്‍പര്യമില്ല! കാരണം പുറത്തായി!!!

അഭിഷേക് ബച്ചന്റെ കൂടെ അഭിനയിക്കാന്‍ ഐശ്വര്യ റായിക്ക് താല്‍പര്യമില്ല! കാരണം പുറത്തായി!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ബോളിവുഡിലെ പ്രമുഖ താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. മുമ്പ്  ഇരുവരും ഒന്നിച്ച് സിനിമയില്‍ അഭിനയിച്ചിരുന്നെങ്കിലും വീണ്ടും ഒന്നിച്ചഭിനയിക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ഒടുവില്‍ മമ്മുട്ടിയുടെ സിനിമയ്ക്ക് പേരിട്ടു!ഇനിയിപ്പോ ഇതും വ്യാജമാണോന്ന് അറിയാന്‍ സംവിധായകന്‍ വരണം!!

എന്നാല്‍ ഈ വാര്‍ത്തയില്‍ ചെറിയൊരു മാറ്റം വന്നിരിക്കുകയാണ്. ഇരുവരും ഒന്നിച്ച് സിനിമയില്‍ അഭിനയിക്കുന്നില്ലെന്നാണ് ഐശ്വര്യ റായി വ്യക്തമാക്കിയിരിക്കുന്നത്.

ഐശ്വര്യയും അഭിഷേകും ഒന്നിക്കുന്നു

ഐശ്വര്യയും അഭിഷേകും സിനിമയിലുടെ വീണ്ടും ഒന്നിക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍ അമിതാഭ് ബച്ചനും അഭിനയിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

ഗുലാം ജാം

അനുരാഗ് കശ്യാപ് നിര്‍മ്മിക്കുന്ന 'ഗുലാം ജാം'എന്ന സിനിമയില്‍ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഒന്നിച്ചഭിനയിക്കാന്‍ പോവുകയാണെന്ന വാര്‍ത്തകളായിരുന്നു മുമ്പ് വന്നിരുന്നത്.

സിനിമയില്‍ അഭിനയിക്കുന്നില്ല

താന്‍ ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന് ഐശ്വര്യ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. അതിന് പിന്നിലെ കാരണം തനിക്ക് സിനിമയിലെ കഥാപാത്രത്തെ ഇഷ്ടപ്പെട്ടില്ലെന്നാണ് നടി പറയുന്നത്.

അനില്‍ കപൂറിന്റെ കൂടെ

ഐശ്വര്യയുടെ അടുത്ത സിനിമ അനില്‍ കപൂറിന്റെ കൂടെയാണ്. അതിനൊപ്പം മണി രത്‌നത്തിന്റെ സിനിമയിലും ഐശ്വര്യ അഭിനയിക്കുന്നുണ്ടെന്നാണ് പുതിയ വാര്‍ത്തകള്‍.

മാറ്റം വരുത്തണം

ഗുലാം ജാമിന്റെ കഥയില്‍ ചെറിയ മാറ്റം വരുത്താന്‍ കഴിയുമോ എന്ന് ഐശ്വര്യ സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് ചോദിച്ചിരുന്നു. എന്നാല്‍ ്അതില്‍ മാറ്റം വരുത്താന്‍ കഴിയാത്തതാണ് സിനിമയില്‍ നിന്നും നടിയുടെ മാറ്റം.

സംവിധായകന്‍ പുതുമുഖമാണ്

ചിത്രത്തിന്റെ സംവിധായകന്‍ അനുരാഗ് കശ്യാപ് അല്ല. ഒരു പുതുമുഖ സംവിധായകനാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

അനുരാഗ് കശ്യാപ് നിര്‍മ്മിക്കുന്നു

ഗുലാം ജാം പുതുമുഖ സംവിധായകന്‍ സംവിധാനം ചെയ്യുമ്പോള്‍ സംവിധായകന്‍ അനുരാഗ് കശ്യാപാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്.

സിനിമയെക്കുറിച്ച് ഒന്നും പുറത്ത് വിടുന്നില്ല

സിനിമയെക്കുറിച്ച് ഒരു വിവരവും പുറത്ത് വിടുന്നില്ലെന്നാണ് പറയുന്നത്. ചിത്രത്തിന് കുറച്ച് കൂടി നന്നായി നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

English summary
Aishwarya Rai Bachchan Not Interested In Working With Abhishek Bachchan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam