»   » എയ് ദില്‍ ഹെയ് മുഷ്‌കിലിന്റെ പ്രമോഷന് ഐശ്വര്യ ഇല്ല; കാരണം വ്യക്തമാക്കി അനുഷ്‌ക

എയ് ദില്‍ ഹെയ് മുഷ്‌കിലിന്റെ പ്രമോഷന് ഐശ്വര്യ ഇല്ല; കാരണം വ്യക്തമാക്കി അനുഷ്‌ക

Posted By: അക്ഷയ്‌
Subscribe to Filmibeat Malayalam

എയ് ദില്‍ ഹെ മുഷ്‌കില്‍ എന്ന ബോളിവുഡ് ചിത്രം ഒക്ടോബര്‍ 28ന് റിലീസിനൊരുങ്ങുകയാണ്. എന്നാല്‍ ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍, ഐശ്വര്യ റായ്, അനുഷ്‌ക എന്നിവരുണ്ടെങ്കിലും രണ്‍ബീര്‍ മാത്രമാണ് ഇപ്പോള്‍ ചിത്രത്തെ പ്രൊമോട്ട് ചെയ്യുന്നത്. എന്താണ് ഇതിനുള്ള കാരണമെന്ന് അനുഷ്‌ക വെളിപ്പെടുത്തി.

എയ് ദില്‍ ഹെ മുഷ്‌കില്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ ഐശ്വര്യ റായ് ചെറിയ റോളിലാണ് എത്തുന്നത് എന്നാണ് അനുഷ്‌കയുടെ വെളിപ്പെടുത്തല്‍. അനുഷ്‌കയാണ് ചിത്രത്തില്‍ ലീഡ് റോള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രം റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന്റെ പ്രമോഷനെത്തില്ലെന്ന് താരം നേരത്തെ ്അയിച്ചിരുന്നു. മകള്‍ ആരാധ്യയുടെ കൂടെ സമയം ചിലവഴിക്കുന്നതിനു വേണ്ടിയാണ് ചിത്രത്തിന്റെ പ്രമോഷനില്ലെന്ന് ഐശ്വര്യ അറിയിച്ചതെന്നാണ് പറയുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ തന്നെ ഒട്ടേറെ ചര്‍ച്ചകള്‍ക്കിടം നല്കിയിരുന്നു.

എയ് ദില്‍ ഹെ മുഷ്‌കില്‍ ടീം

ഐശ്വര്യ റായ് ബച്ചന്‍, രണ്‍ബീര്‍ കപൂര്‍, കരന്‍ ജോഹാര്‍, അനുഷ്‌ക ശര്‍മ്മ എന്നിവരാണ് എയ് ദില്‍ ഹെ മുഷ്‌കിലിലെ ടീം.

ആഷ്, കരണ്‍, രണ്‍ബീര്‍

സംവിധായകന്‍ കരണ്‍ ജോഹാര്‍, നടന്‍ രണ്‍ബീര്‍ കപൂര്‍ തുടങ്ങിയവരുമൊത്തുള്ള എയ് ദില്‍ ഹെ മുഷ്‌കിലിന്റെ ലോക്കേഷനിലുള്ള ഐശ്വര്യ റായ് ബച്ചന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലാണ്.

സീനിനു പുറത്ത്

കരണ്‍ ജോഹാറും രണ്‍ബീര്‍ കപൂറും അനുഷ്‌ക ശര്‍മ്മയും എയ് ദില്‍ ഹെ മുഷ്‌കില്‍ ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍

ആഷ്- കരണ്‍

തന്റെ നല്ല സുഹൃത്തായ കരണ്‍ ജോഹാറിന്റെ സിനിമയില്‍ ആദ്യമായാണ് ഐശ്വര്യ റായ് ബച്ചന്‍ അഭിനയിക്കുന്നത്.

സ്റ്റാര്‍ കാസ്റ്റ്

അശ്വര്യ റായ് ബച്ചന്‍, അനുഷ്‌ക ശര്‍മ്മ, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയവരാണ് ലീഡ് റോള്‍ അവകരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അനുഷ്‌ക ശര്‍മ്മ

ഫവദ് ഖാന്റെ ഭാര്യയായിട്ടാണ് ചിത്രത്തില്‍ അനുഷ്‌ക ശര്‍മ്മ വേഷമിടുന്നത്.

ഐശ്വര്യ-രണ്‍ബീര്‍

ഐശ്വര്യ റായ് ബച്ചന്‍ ആദ്യമായിട്ടാണ് രണ്‍ബീര്‍ കപൂറുമായുള്ള റൊമാന്‍സ് സീനില്‍ അഭിനയിക്കുന്നത്. ഇതിലെ ഇരുവരുടെയും ഇഴുകി ചേര്‍ന്നുള്ള രംഗം ഇതിനകം തന്നെ വാര്‍ത്തയായിട്ടുണ്ട്.

English summary
More than Ranbir Kapoor and Anushka Sharma, Aishwarya Rai Bachchan is ruling the page 3 because of Ae Dil Hai Mushkil. But only Ranbir is promoting the movie and it has raised many questions. And now it has been revealed that Aishwarya is not promoting the movie because of Anushka as she has a small role as compared to her in ADHM.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam