മകളെ എപ്പോഴും എന്നോട് ചേർത്ത് പിടിക്കുന്നതിന് കാരണമുണ്ട്; അമിതമായി ലാളിക്കുന്നെന്ന വിമർശനത്തിനുള്ള മറുപടി
ഐശ്വര്യ റായെന്ന് താരത്തിനൊപ്പം ഐശ്വര്യയിലെ അമ്മയെയും ആരാധകർക്ക് ഏറെ ഇഷ്ടമാണ്. മകൾ ആരാധ്യയെ വളരെയധികം ലാളിച്ചാണ് ഐശ്വര്യ വളർത്തുന്നത്. അമ്മയായ ശേഷം ഐശ്വര്യയുടെ ലോകം തന്നെ ആരാധ്യയായി മാറി. സിനിമകളിൽ നിന്നും വലിയ അവസരങ്ങൾ വന്നെങ്കിലും മകൾ പിറന്ന ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. മകലെ പിരിഞ്ഞിരിക്കുന്നത് ഐശ്വര്യക്ക് ഇഷ്ടമയേല്ല. ഷോകൾക്കോ ഷൂട്ടിംഗിനോ പോകുമ്പോൾ മകളെയും ഒപ്പം കൊണ്ട് പോകുന്നു.
സ്കൂൾ വിദ്യാർത്ഥിനിയാണ് ആരാധ്യ. ആരാധ്യയുടെ പഠനത്തിന് ഇത് തടസമാകില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. ക്ലാസുകൾ മുടങ്ങാതിരിക്കാൻ താൻ ശ്രദ്ധിക്കാറുണ്ടെന്നാണ് താരം നേരത്തെ പറഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന സൈമ അവാർഡ് നിശയ്ക്കും ആരാധ്യക്കൊപ്പമാണ് ഐശ്വര്യ എത്തിയത്. അമ്മ പുരസ്കാരം വാങ്ങുന്നത് ഫോണിൽ പകർത്തുന്ന ആരാധ്യയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്.

മകളെ എപ്പോഴും തന്റെ സംരക്ഷണ വലയത്തിൽ നിർത്താനാണ് ഐശ്വര്യക്കിഷ്ടം. മകളെ ചേർത്ത് പിടിച്ച് നടക്കുന്ന ഐശ്വര്യയുടെ ദൃശ്യങ്ങൾ ഒന്നിലേറെ തവണ വൈറലായതാണ്. ഐശ്വര്യയുടെ ഈ രീതി വിമർശിക്കപ്പെടാറുമുണ്ട്. പത്ത് വയസ് കഴിഞ്ഞ മകളെ കുറച്ചെങ്കിലും തനിയെ വിടണ്ടേയെന്നാണ് ആരാധകരുടെ ചോദ്യം. ഐശ്വര്യയുടെ അമിത നിയന്ത്രണം മകൾക്ക് സമപ്രായക്കാരുമായുള്ള ഇടപെടൽ ഇല്ലാതാക്കുന്നു, വ്യക്തിത്വ വികാസം നടക്കാതെ മകൾ അമ്മയുടെ നിഴലിലേക്ക് ഒതുങ്ങും എന്നിങ്ങനെ വിമർശനങ്ങൾ വരാറുണ്ട്.
ഇതിന് മുമ്പൊരിക്കൽ ഐശ്വര്യ മറുപടി നൽകിയിട്ടുണ്ട്. മകൾക്ക് ലൈം ലൈറ്റും പാപ്പാരാസി ക്യാമറകളും സാധാരണമായാലും അമ്മയെന്ന നിലയിൽ അവളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ഐശ്വര്യ വ്യക്തമാക്കി. ജനനം മുതൽ ആരാധ്യ ലൈം ലൈറ്റിലാണ്. അവൾക്കത് ശീലമായെന്ന് കരുതുന്നു. ഒരിക്കൽ ഞങ്ങൾ നടക്കവെ അവൾ വളരെ സന്തോഷത്തിലായിരുന്നു. എന്നാൽ ഫോട്ടോഗ്രാഫർമാർ വരുന്നത് കണ്ടപ്പോൾ അവൾക്ക് അവൾക്ക് അവിടെ ഇരിക്കാൻ തോന്നി.

ആളുകൾ ഇടിച്ച് കയറുമ്പോൾ അവളെ ഞാൻ നോക്കണം. കാരണം അവൾ വളരെ ചെറിയ കുട്ടിയാണ്. മകളെ എപ്പോഴും ചേർത്ത് പിടിക്കാറുണ്ടെന്നും ഐശ്വര്യ റായ് വ്യക്തമാക്കി. സഹായികളുണ്ടെങ്കിലും മകളുടെ കാര്യങ്ങൾ സ്വയം നോക്കാനാണ് ഐശ്വര്യ റായ്ക്ക് ഇഷ്ടം. അതേസമയം മകളെ ഇത്ര മാത്രം ലൈം ലൈറ്റിൽ നിർത്തുന്നത് ശരിയല്ലെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായമുണ്ട്. ഒരു ഘട്ടത്തിൽ ഈ ജനശ്രദ്ധ ലഭിക്കാതായാൽ ആരാധ്യയെ അത് ബാധിച്ചേക്കുമെന്നും സാധാരണ കുട്ടികളെ പോലെയുള്ള ജീവിതം ആരാധ്യക്ക് നഷ്ടമാകുന്നെന്നും അഭിപ്രായമുണ്ട്.
അനുഷ്ക ശർമ, റാണി മുഖർജി തുടങ്ങിയ താരങ്ങൾ മക്കളെ ലൈം ലൈറ്റിൽ നിന്നും പൂർണമായും മാറ്റി നിർത്തുകയാണ്. മക്കൾ സാധാരണ കുട്ടികളെ പോലെ വളരട്ടെയെന്നാണ് ഇവർ പറയുന്നത്. മക്കളുടെ ഫോട്ടോ എടുക്കരുതെന്ന് പാപ്പരാസികൾക്ക് അനുഷ്ക ശർമ്മ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അമ്മയായ ദീപിക പദുകോണും ഇതേ രീതിയാണ് പിന്തുടരുകയെന്നും സൂചനയുണ്ട്. അതേസമയം കരീന കപൂർ, കരൺ ജോഹർ, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് ഉൾപ്പെടെയുള്ള താരങ്ങൾ മക്കളെ ലൈം ലെെറ്റിൽ നിന്നും മാറ്റി നിർത്താറില്ല.


Click it and Unblock the Notifications











