വണ്ണം എനിക്ക് കുറയ്ക്കാമായിരുന്നു, പക്ഷെ ഞാൻ തയ്യാറായില്ല; പ്രസവ ശേഷം വന്ന മാറ്റത്തെക്കുറിച്ച് ഐശ്വര്യ പറഞ്ഞത്
ഐശ്വര്യ റായിയെ പോലെ സൗന്ദര്യം കാെണ്ട് വിസ്മയിപ്പിച്ച മറ്റൊരു നടി ഇന്ത്യയിൽ ഇല്ല. ലോകം അത്ഭുതത്തോടെ നോക്കി നിന്ന താര റാണിയായിരുന്നു ഒരു കാലത്ത് ഐശ്വര്യ. ഇന്നും ഈ താരമൂല്യത്തിന് കോട്ടം വന്നിട്ടില്ല. മോഡലിംഗിൽ നിന്നും സിനിമയിലേക്ക് വന്ന ഐശ്വര്യയെ തേടി വലിയ അവസരങ്ങളെത്തി. നടി എന്നതിനപ്പുറം സൗന്ദര്യത്തിന്റെ അവസാന വാക്കായാണ് താരത്തെ ആരാധകർ കണ്ടത്. സിനിമകളുടെ വിജയ പരാജയത്തിനപ്പുറമായിരുന്നു ഐശ്വര്യ റായുടെ താരമൂല്യം.
വിവാഹ ശേഷവും കരിയറിൽ സജീവമായിരുന്ന ഐശ്വര്യ പക്ഷെ അമ്മയായ ശേഷം സിനിമകൾ കുറച്ചു. മകൾ ആരാധ്യ ജനിച്ച ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. 2011 ലാണ് ആരാധ്യ ജനിക്കുന്നത്. അമ്മയയായ ശേഷം ഐശ്വര്യയെ കണ്ട ആരാധകർ ഞെട്ടി. താരം വല്ലാതെ വണ്ണം വെച്ചിരുന്നു. പഴയ ഐശ്വര്യ തന്നെയാണോ ഇതെന്ന് പോലും ആരാധകർക്ക് തോന്നിപ്പോയി. അത്രത്തോളം മാറി.

പ്രസവ ശേഷം കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തിയപ്പോൾ വിദേശത്തെ ആരാധകരും ഐശ്വര്യയുടെ മാറ്റം ചൂണ്ടിക്കാട്ടി. അക്കാലത്ത് കടുത്ത ബോഡി ഷെയ്മിംഗും താരത്തിന് നേരിടേണ്ടി വന്നു. ശിൽപ്പ ഭംഗിയുള്ള ഐശ്വര്യക്ക് പെട്ടെന്ന് വന്ന മാറ്റത്തെ പലരും പരിഹസിച്ചു. എന്നാൽ ഐശ്വര്യ ഇതൊന്നും കാര്യമാക്കിയില്ല. അമ്മയായതിന്റെ സന്തോഷത്തിലായിരുന്നു താരം. തനിക്ക് വണ്ണം കൂടിയതിനെക്കുറിച്ച് ഒരിക്കൽ ഐശ്വര്യ റായ് സംസാരിച്ചിട്ടുണ്ട്.
അത് സാധാരണയാണ്. എന്റെ കാര്യത്തിൽ സ്വാഭാവികമായി സംഭവിച്ചത്. ഭാരം കൂടുകയോ അല്ലെങ്കിൽ വാട്ടർ റിറ്റെൻഷൻ സംഭവിക്കുകയോ ചെയ്തത് ശരീരത്തിനുണ്ടായ സ്വാഭാവിക മാറ്റമാണ്. ഞാൻ കംഫർട്ടബിൾ ആയിരുന്നു. കുഞ്ഞിൽ നിന്നും മാറി നിൽക്കാൻ പറ്റിയ സമയത്ത് ഞാൻ പൊതുവിടങ്ങളിൽ വന്നിട്ടുണ്ട്. വണ്ണം കൂടിയത് ഞാൻ കാര്യമായെടുത്തിരുന്നെങ്കിൽ ഞാൻ ഒളിക്കുകയോ അല്ലെങ്കിൽ വണ്ണം കുറയ്ക്കാൻ എന്തെങ്കിലും മാർഗം സ്വീകരിക്കുകയോ ചെയ്തേനെ.

പക്ഷെ എന്റെ ചോയ്സ് അതായിരുന്നില്ല. എന്നെയത് ബാധിച്ചിട്ടില്ല. ആളുകൾ ആ ഡ്രാമ ആസ്വദിച്ചെന്ന് ഞാൻ കരുതുന്നു. ഞാൻ എന്റെ കുഞ്ഞിനൊപ്പം യഥാർത്ഥ ജീവിതത്തിലെ തിരക്കിലായിരുന്നെന്നും ഐശ്വര്യ റായ് പറഞ്ഞു. അമ്മയായി കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്റെ പഴയ ഫിറ്റ്നെസിലേക്ക് ഐശ്വര്യ റായ് തിരിച്ചെത്തി.
എന്നാൽ ഈയടുത്ത കാലത്തായി ഐശ്വര്യയുടെ പഴയ ഭംഗി നഷ്ടപ്പെട്ടു എന്നാണ് ആരാധകരുടെ പരാതി. നടി പൊതുവേദികളിൽ എത്തിയപ്പോഴെല്ലാം ഈ പരാതി വന്നു. താരം വണ്ണം കുറയ്ക്കണമെന്നും ഫാഷൻ ചോയ്സുകളിൽ ശ്രദ്ധ നൽകണമെന്നും ആരാധകർ ആവശ്യപ്പെടുന്നു. പൊന്നിയിൻ സെൽവൻ എന്ന സിനിമയിലാണ് ഐശ്വര്യ റായിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. മണിരത്നം സംവിധാംന ചെയ്ത സിനിമ മികച്ച വിജയം നേടി. നിരവധി പുരസ്കാരങ്ങൾ പൊന്നിയിൻ സെൽവനിലൂടെ ഐശ്വര്യയെ തേടി വന്നു. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications