'ഞാൻ തന്നെ ആദ്യം ക്ഷമാപണം നടത്തി വഴക്കിന് കാരണമായ വിഷയം അവസാനിപ്പിക്കേണ്ടി വരും'; അഭിഷേകിനെ കുറിച്ച് ഐശ്വര്യ!
ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും ബോളിവുഡിൽ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന ദമ്പതിമാരാണ്. പവർ ജോഡികളായി ഇരുവരും കുടുംബജീവിതം പ്രൊഫഷണൽ ലൈഫിനൊപ്പം മുന്നോട്ട് കൊണ്ടുപോവുകയാണ്.
മകൾ ആരാധ്യയാണ് ഇരുവരുടയെും ദാമ്പത്യത്തെ പൂർണതയിൽ എത്തിച്ചതും കൂടുതൽ മനോഹരമാക്കിയതും. ഉംറാവോ ജാൻ എന്ന സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനിടയിലാണ് അഭിഷേകും ഐശ്വര്യയും പ്രണയത്തിലായത്.
പിന്നീട് ഇരുവരും കുടുംബത്തിന്റെ സമ്മതത്തോടെ 2007ൽ വിവാഹിതരാവുകയായിരുന്നു. ലോകസുന്ദരി പട്ടം സ്വന്തമാക്കിയ ഐശ്വര്യയ്ക്ക് ചേർന്ന് ഭർത്താവ് തന്നെയാണ് അഭിഷേക് എന്നതിൽ ആരാധകർക്കും എതിർപ്പില്ല. പക്വതയാർന്ന ദാമ്പത്യ ജീവിതമാണ് ഇരുവരും നയിക്കുന്നത്. നിരവധി പ്രണയത്തകർച്ചകൾക്ക് ശേഷമാണ് അഭിഷേകാണ് തന്റെ ജീവിത പങ്കാളി എന്നത് ഐശ്വര്യ ഉറപ്പിച്ചത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മറ്റേതൊരു ദമ്പതികളേയും പോലെ ഐശ്വര്യയും അഭിഷേകും തങ്ങളുടെ ബന്ധത്തിൽ ചില പരീക്ഷണ സമയങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നിരുന്നാലും അതിനെയെല്ലാം ധീരമായി ചെറുക്കാനും എന്നത്തേക്കാളും ശക്തമായി ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകാനും ഇരുവർക്കും സാധിച്ചിട്ടുണ്ട്.
ഒരിക്കൽ കപിൽ ശർമ്മ ഷോയിലെ തന്റെ പങ്കാളിത്തത്തിനിടെ തന്റെ ഭർത്താവുമായുള്ള വഴക്കുകളെക്കുറിച്ചുള്ള രസകരമായ ഒരു കഥ ഐശ്വര്യ വെളിപ്പെടുത്തി. വഴക്കിന് ശേഷം ആദ്യം ക്ഷമാപണം നടത്തി വിഷയം അവസാനിപ്പിക്കുന്നത് എങ്ങനെയെന്ന് മുൻ ലോകസുന്ദരി പങ്കുവെച്ചു.
താൻ തന്നെ ആദ്യം ക്ഷമാപണം നടത്തി വഴക്കിന് കാരണമായ വിഷയം അവസാനിപ്പിക്കേണ്ടി വരുമെന്നും അങ്ങനെയാണ് ചെയ്യാറുള്ളതെന്നുമാണ് ഐശ്വര്യ പറഞ്ഞത്. ഒരു താരപുത്രൻ എന്ന നിലയിൽ സിനിമയിൽ അഭിഷേക് താരതമ്യം ചെയ്യപ്പെടുന്നതിനെ കുറിച്ചും ഐശ്വര്യ സംസാരിച്ചു. അഭിഷേകിനെ അഭിനയം പഠിപ്പിക്കൂവെന്ന വിമർശനം ഐശ്വര്യ എപ്പോഴും കേൾക്കാറുള്ള ഒന്നാണ്.
സിനിമാ വ്യവസായത്തിൽ അമിതാഭ് ബച്ചനും ജയാ ബച്ചനും ഉണ്ടാക്കിയെടുത്ത പേര് അഭിനയിച്ച് സ്വന്തം പേരിലാക്കാൻ അഭിഷേകിന് കഴിഞ്ഞിട്ടില്ലെന്നും പിതാവ് സൂപ്പർ താരമായതുകൊണ്ട് മാത്രം സിനിമയിൽ പിടിച്ച് നിൽക്കുന്നുവെന്നും വിമർശനം വരാറുണ്ട്. അഭിഷേക് ഇതെല്ലാം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെ കുറിച്ചും ഐശ്വര്യ സംസാരിച്ചിരുന്നു.

'അഭിഷേക് തനിക്ക് ചെയ്യാനുള്ളത് അല്ലെങ്കിൽ ചെയ്യാൻ തോന്നുന്നത് ചെയ്യും. ഇക്കാര്യങ്ങളിലെല്ലാം നിശ്ശബ്ദത പാലിക്കാൻ തീരുമാനിച്ചിരുന്നു അഭിഷേക്. പിന്നീട് ഇടയ്ക്കിടെ പ്രതികരിക്കാനും സംസാരിക്കാനും തുടങ്ങി', എന്നാണ് ഐശ്വര്യ പറഞ്ഞത്. 'ചിലപ്പോൾ നിർഭാഗ്യവശാൽ നിങ്ങൾ ജോലിയിൽ മുഴുകിയിരിക്കുകയാണെന്ന് നിങ്ങൾക്കറിയാം. വീട്ടിൽ ആവശ്യമുള്ളത്ര സമയം ചെലവഴിക്കാൻ കഴിയില്ല. ഐശ്വര്യ വീട്ടിലെ എല്ലാ ഭാരമേറിയ ജോലികളും ചെയ്യുന്നു. ഞാൻ അവളെ സ്നേഹിക്കുന്നു.'
'ഇതിന് അവളോട് നന്ദി പറയുന്നു. അവൾ അത് വളരെ നിസ്വാർത്ഥമായി ചെയ്യുന്നു. ഞാൻ എന്നേക്കും നന്ദിയുള്ളവനായിരിക്കും. ചിലപ്പോൾ നിങ്ങൾ ജോലിയിൽ നിന്ന് മടങ്ങിവരുമ്പോൾ വളരെ ക്ഷീണിതനായിരിക്കും അല്ലെങ്കിൽ മറ്റെന്തെങ്കിലും.'
'ഒരു അഭിനേതാവായതിനാൽ ഐശ്വര്യയ്ക്ക് അത് മനസിലാക്കുമെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ വളരെ സാധാരണ കുടുംബമാണ്. ഒരുമിച്ച് സമയം ചെലവഴിക്കാനും കഴിയുന്നത്ര സാധാരണക്കാരനാകാനും ഞാൻ ഇഷ്ടപ്പെടുന്നു', എന്നാണ് മുമ്പൊരിക്കൽ ഭാര്യയെ കുറിച്ച് വാചാലനായി അഭിഷേക് പറഞ്ഞത്.


Click it and Unblock the Notifications