twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പരസ്യമായി ചുംബിക്കാറില്ല, അങ്ങനെ ചെയ്യുന്നവർ വിരളമാണ്, തെറ്റിദ്ധാരണമാറ്റി ഐശ്വര്യ റായ്

    |

    സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഐശ്വര്യ റായ് യുടെ വാക്കുകളാണ്. പ്രശസ്ത അമേരിക്കൻ ടെലിവിഷൻ അവതാരകയും നടിയുമായ ഓപ്ര വിൻഫ്രെയ്ക്ക് നൽകിയ ഒരു അഭിമുഖമാണിത്. ഇന്ത്യക്കാരെ കുറിച്ച് വിദേശികൾക്കുള്ള ഒരു തെറ്റായ ധാരണയെ കുറിച്ചാണ് താരം അഭിമുഖത്തിൽ പറയുന്നത്.ഇന്ത്യയെക്കുറിച്ചും ഇവിടുത്തെ ജനജീവിതത്തെക്കുറിച്ചും വിദേശികളുടെ മനസ്സിൽ തെറ്റായ ധാരണകളുണ്ട്. അത്തരം ധാരണകൾ എന്നെ പലപ്പോഴും ആശയകുഴപ്പത്തിലാക്കിയിട്ടുണ്ടെന്നാണ് ഐശ്വര്യ റായ് പറയുന്നത്.

    ഞാൻ ഇംഗ്ലീഷ് സംസാരിക്കുന്നത് കണ്ട് പലരും ചോദിച്ചിട്ടുണ്ട് വിദേശത്താണോ നിങ്ങൾ പഠിച്ചതെന്ന്. ഇന്ത്യയിൽ ഇംഗ്ലീഷി പഠിപ്പിക്കില്ലെന്നാണ് ഇവരുടെ ധാരണ. അത് തികച്ചും തെറ്റായ ചിന്തയാണെന്ന് ഐശ്വര്യ പറയുന്നു. ഇന്ത്യയിൽ അധികമാരും പരസ്യമായി ചുംബിക്കാറില്ലെന്നും തെരുവുകളിൽ പരസ്യമായി ചെയ്യുന്നവർ വിരളമാണ്. സ്വകാര്യമായാണ് പലരും അത് ചെയ്യുന്നതെന്നും താരം പറഞ്ഞു.

      ഇന്ത്യയിലെ കുടുംബബന്ധങ്ങൾ

    അമേരിക്കയിൽ 30 വയസ്സുള്ള ഒരാളെ (അഭിമുഖം നൽകുമ്പോൾ ഐശ്വര്യയ്ക്ക് 30 വയസ്സായിരുന്നു പ്രായം) മാതാപിതാക്കൾ വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് വിൻഫ്രെ പറയുമെന്ന് വിൻഫ്രെ പറയുമ്പോൾ‌ ഇന്ത്യയിൽ അങ്ങനെ സംഭവിക്കാറില്ലെന്ന് ഐശ്വര്യ പറയുന്നു. 'കുടുംബബന്ധങ്ങൾ ഇന്ത്യയിൽ വ്യത്യസ്തമാണ്. മാതാപിതാക്കൾക്കൊപ്പം താമസിക്കുക എന്നത് വ്യത്യസ്തമായൊരു അനുഭവമാണെന്നും താരം പറയുന്നു.

    ഇന്ത്യയിലെ വിവാഹം

    കൂടാതെ ഇന്ത്യയിലെ വിവാഹത്തെ കുറിച്ചും ഐശ്വര്യ പറയുന്നു. ഇന്ത്യയിൽ അറേഞ്ച്ഡ് മാരേജ് സർവ്വസാധാരണമാണ്. മാതാപിതാക്കൾ പരസ്പരം കണ്ട് സംസാരിക്കും, കുടുംബങ്ങൾ തമ്മിൽ ചേരുമെന്ന് തോന്നിയാൽ വിവാഹത്തിലേക്ക് കടക്കും. ചിലത് വിജയയിക്കും ചിലത് പരാജയപ്പെടും-ഐശ്വര്യ അഭിമുഖത്തിൽ പറയുന്നു.

    ഐശ്വര്യയുടെ കുടുംബം

    മറൈൻ ബയോളജിസ്റ്റായ കൃഷ്ണരാജ്, എഴുത്തുകാരിയായ വൃന്ദരാജ് റായ് എന്നിവരുടെ രണ്ടാമത്തെ കുട്ടിയാണ് ഐശ്വര്യ. 1973 നവംബർ 1-ന്‌ മംഗലാപുരത്ത് ജനിച്ച ശേഷം ഐശ്വര്യയുടെ മാതാപിതാക്കൾ മുംബൈയിലേയ്ക്ക് താമസം മാറി. മുംബൈയിലെ സാന്താക്രൂസിലുള്ള ആര്യ വിദ്യാ മന്ദിർ, ചർച്ച്ഗേറ്റിലുള്ള ജയ് ഹിന്ദ് കോളേജിലുമാണ് പഠനം.ഐശ്വര്യയ്ക്ക് ആർക്കിടെക്റ്റ് ആവാനായിരുന്നു ആഗ്രഹം. ആർക്കിട്ടെക്‌ചർ പഠനത്തിനിടയിൽ ഐശ്വര്യ മോഡലിങ്ങും ചെയ്തിരുന്നു.

     മോഡിലിങ്

    പഠനം ഉപേക്ഷിച്ചത് ശേഷം ഐശ്വര്യ ഒരു വർഷത്തോളം ലണ്ടനിൽ താമസിച്ചു. തുടർന്ന് മുഴുനേര മോഡലിങ്ങിലേയ്ക്ക് തിരിയുകയായിരുന്നു. പിന്നീട് ഐശ്വര്യ സിനിമയിൽ എത്തുകയായിരുന്നു.1997-ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രമായ ഇരുവറിലൂടെയാണ് ഐശ്വര്യ വെള്ളിത്തിരിയിൽ എത്തുന്നത്.ഓർ പ്യാർ ഹോഗയാ എന്ന ഹിന്ദി ചിത്രമായിരുന്നു ഐശ്വര്യയുടെ ആദ്യ ബോളിവുഡ് ചിത്രം. പിന്നീട് ബോളിവുഡിൽ സജീവമാകുകയായിരുന്നു താരം. ബോളിവുഡിലും തെന്നിന്ത്യയിവും ഒരുപോലെ ആരാധകരുളള നടിയാണ് ഐശ്വര്യ റായ്

    English summary
    Aishwarya Rai opened up about Indian Culture
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X