»   » വീണ്ടും ഒരു വിവാഹമോചനം കൂടി, അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേര്‍പിരിയുന്നു?

വീണ്ടും ഒരു വിവാഹമോചനം കൂടി, അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേര്‍പിരിയുന്നു?

Posted By: Sanviya
Subscribe to Filmibeat Malayalam

അഭിഷേക് ബച്ചനും ഐശ്വര്യ റായ് യും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. വീണ്ടും സിനിമയില്‍ സജീവമാകാനുള്ള ഐശ്വര്യയുടെ തീരുമാനമാണ് ഇരുവരുടെയും വേര്‍പിരിയലിന്റെ കാരണമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ആറ് മാസമായി ഇരുവരും വേര്‍പിരിഞ്ഞ് ജീവിക്കുകയാണെന്നും സ്വത്ത് വിവരങ്ങള്‍ സംസാരിക്കാനായി ഇരുവരും ചാര്‍ട്ടേഡ് അക്കൗണ്ടിനെ സമീപിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ ദിവസമാണ് ഐശ്വര്യ റായ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് ബച്ചനും കുടുംബവും രംഗത്ത് എത്തിയിരുന്നു. വ്യാജ വാര്‍ത്ത പ്രചരിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബച്ചന്‍ പറഞ്ഞു. അതിന് പിന്നാലെയാണ് അഭിഷേക്-ഐശ്വര്യ റായ് വിവാഹമോചന വാര്‍ത്ത പ്രചരിക്കുന്നത്.

കാരണം

ഐശ്വര്യ വീണ്ടും സിനിമയില്‍ സജീവമാകാന്‍ തീരുമാനിച്ചതാണ് വേര്‍പിരിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകളില്‍.

പ്രതികരിച്ചിട്ടില്ല

എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തയോട് അഭിഷേകോ ഐശ്വര്യ റായ് യോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇടവേള എന്തിനായിരുന്നു

2010ല്‍ പുറത്തിറങ്ങിയ ഗുസാരി എന്ന ചിത്രത്തിന് ശേഷം ഐശ്വര്യ അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുത്തിരുന്നു. മകള്‍ ആരാദ്യയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാനാണ് ഇതെന്നായിരുന്നു നടി പറഞ്ഞത്. പിന്നീട് 2015ല്‍ പുറത്തിറങ്ങിയ ജബ്‌സ എന്ന ചിത്രത്തിലൂടെ ഐശ്വര്യ വീണ്ടും തിരിച്ചെത്തി.

തിരിച്ച് വരവും വിവാദങ്ങളും

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ഏയ് ദില്‍ ഹെ മുഷ്‌കില്‍ എന്ന ചിത്രത്തിലാണ് ഐശ്വര്യ ഒടുവില്‍ അഭിനയിച്ചത്. ചിത്രത്തിലെ റണ്‍ബീര്‍ കപൂറുമായുള്ള അസ്ലീല രംഗങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു. ട്രെയിലര്‍ പുറത്തിറങ്ങിയതിന് ശേഷം ചിത്രത്തിലെ രംഗങ്ങള്‍ നീക്കം ചെയ്യാന്‍ ബച്ചന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആത്മഹത്യയ്ക്ക് ശ്രമിച്ചു

കഴിഞ്ഞ ദിവസമാണ് ഐശ്വര്യ റായ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വാര്‍ത്തകള്‍ വന്നത്. എന്നാല്‍ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമാണെന്ന് ബച്ചനും കുടുംബവും പറഞ്ഞിരുന്നു.

English summary
Aishwarya Rai to part ways with Abhishek Bachchan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam