ഇപ്പോഴാണ് അമ്മായിയമ്മയും മരുമകളുമായത്; ആരാധ്യക്ക് വേണ്ട മുത്തശ്ശി; രേഖ-ഐശ്വര്യ ചിത്രത്തിന് താഴെ ആരാധകർ
ബോളിവുഡ് സിനിമാ ലോകം എന്നും ജനശ്രദ്ധയാകകർഷിക്കാറുണ്ട്. സിനിമകളുടെ കാര്യത്തിൽ ചരിത്രത്തിലെ ഏറ്റവും മോശമായ സമയത്താണ് ബോളിവുഡ് ഉള്ളതെങ്കിലും ബോളിവുഡ് താരങ്ങളുടെ താരപ്പകിട്ടിന് കുറവൊന്നുമില്ല. പ്രണയങ്ങൾ, പ്രണയത്തകർച്ചകൾ, വഴക്കുകൾ, പിണക്കങ്ങൾ തുടങ്ങി പല വിധ ഗോസിപ്പുകളുടെ വിള നിലമാണ് മുംബൈ സിനിമാ ലോകം.
ചെന്നെെയിലെയോ ഹൈദരാബാദിലേയൊ താര വൃന്ദത്തിനില്ലാത്ത ജനശ്രദ്ധ മുംബൈയിലെ താരങ്ങൾക്ക് ലഭിക്കുന്നു. പാപ്പരാസി മാധ്യമങ്ങളുടെ അതിപ്രസരം, കുറേക്കൂടി തുറന്ന് ലൈഫ് സ്റ്റെെൽ, സിനിമാ മേഖലയോടൊപ്പം തന്നെ പ്രവർത്തിക്കുന്ന ഫാഷൻ മേഖലയുടെ സ്വാധീനം തുടങ്ങിയവയെല്ലാം ഇതിന് കാരണമാണ്. ബോളിവുഡിൽ എപ്പോഴും വാർത്തകളിൽ നിറയുന്നവരാണ് ബച്ചൻ കുടുംബം.
താരനിബിഡമാണ് അമിതാഭ് ബച്ചന്റെ കുടുംബം. ബിഗ് ബിയായി അറിയപ്പെടുന്ന ബച്ചന് പുറമേ ഭാര്യ ജയ ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യ റായ്, കൊച്ചു മകൾ നവ്യ നവേലി തുടങ്ങിവരെല്ലാം ആരാധകരുടെ പ്രിയ താരങ്ങളാണ്. ഇവരെക്കുറിച്ചെല്ലാം പല തരത്തിലുള്ള ഗോസിപ്പുകളും പാപ്പരാസികൾ പുറത്ത് വിടാറുണ്ട്.
നാളുകളായി ജയ ബച്ചനാണ് പാപ്പരാസി മാധ്യമങ്ങളുടെ സ്ഥിരം വിഷയം. മുൻകോപക്കാരിയായ ജയ ബച്ചൻ അടുത്ത കാലത്ത് തുടരെ വാർത്തകളിൽ ഇടം പിടിച്ചു. ഇപ്പോഴിതാ ജയ ബച്ചൻ വീണ്ടും ചർച്ചയായിരിക്കുകയാണ്.

ജയയുടെ മരുമകൾ ഐശ്വര്യ റായിയും കൊച്ചുമകൾ ആരാധ്യ ബച്ചനും നടി രേഖയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെയാണ് ജയ ബച്ചൻ ഇതിലൊരു വിഷയമായത്. ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയാണ് ഈ ചിത്രം പങ്കുവെച്ചത്. ആരാധ്യയെ ചേർത്ത് പിടിച്ചാണ് രേഖ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഫോട്ടോയ്ക്ക് താഴെ നിരവധി പേർ കമന്റ് ചെയ്തു. ഇപ്പോഴാണ് ശരിക്കും കൊച്ചുമകൾക്കൊരു മുത്തശ്ശിയെ കിട്ടിയതെന്ന് പലരും കമന്റ് ചെയ്തു.
അമ്മായിമ്മയും മരുമകളെയും പോലെ തന്നെയുണ്ട് ഐശ്വര്യയും രേഖയുമെന്നും ചിലർ കമന്റ് ചെയ്തു. ജയ ബച്ചനൊപ്പം ഐശ്വര്യയെ അധികം സന്തോഷത്തോടെ കണ്ടിട്ടില്ലെന്ന് നേരത്തെ തന്നെ പലരും സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടിട്ടിരുന്നു. എന്നാൽ രേഖയ്ക്കൊപ്പം സന്തോഷത്തോടെ സംസാരിക്കുന്ന ഐശ്വര്യയെ പൊതുവേദികളിൽ കാണാം. ഇരുവരും തമ്മിൽ അടുത്ത സൗഹൃദമുണ്ട്. അമിതാഭ് ബച്ചനോടൊപ്പം എന്നും ചേർത്ത് വരുന്ന പേരാണ് രേഖയുടേത്.
ഇരുവരും ഒരു കാലത്തെ ഹിറ്റ് താര ജോഡിയായിരുന്നു. രേഖയും ബച്ചനും പ്രണയത്തിലാണെന്ന് വരെ അന്ന് ഗോസിപ്പ് പരന്നു. ഇതിനിടെയാണ് രേഖ ബച്ചനെ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷവും ബച്ചൻ-രേഖ ഗോസിപ്പ് തുടർന്നു. എന്നാൽ ഇതൊന്നും ജയ-ബച്ചൻ വിവാഹ ബന്ധത്തെ ബാധിച്ചില്ല.
ബച്ചനും രേഖയും അന്നും ഇന്നും രഹസ്യ പ്രണയിതാക്കളായി ഗോസിപ്പ് കോളങ്ങളിൽ അറിയപ്പെടുന്നു. പാപ്പരാസികൾ തങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് കടന്ന് കയറുന്നതിനെതിരെ നേരത്തെ ജയ ബച്ചൻ സംസാരിച്ചിട്ടുണ്ട്.

സിനിമയ്ക്കപ്പുറത്ത് രാഷ്ട്രീയത്തിലാണ് ജയ ബച്ചൻ ഇന്ന് സജീവം. മറു വശത്ത് ഐശ്വര്യ റായ് നാല് വർഷത്തെ ഇടവേള അവസാനിപ്പിച്ച് സിനിമാ രംഗത്തേക്ക് തിരിച്ചെത്തി. പൊന്നിയിൻ സെൽവനാണ് ഐശ്വര്യ റായുടെ പുതിയ സിനിമ. സിനിമയുടെ രണ്ടാം ഭാഗം പുറത്തിറങ്ങാനിരിക്കുകയാണ്.
വിക്രം, തൃഷ, ഐശ്വര്യ ലക്ഷ്മി, കാർത്തി, ജയം രവി തുടങ്ങി വൻ താര നിരയാണ് സിനിമയിൽ അണി നിരന്നത്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗം വൻ വിജയമായിരുന്നു. അതിനാൽ തന്നെ രണ്ടാം ഭാഗത്തിലും പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ട്.


Click it and Unblock the Notifications